അഡ്രിയാന്‍ മലകടക്കാതെ റെഡ് ഡെവിള്‍സ്; മാഞ്ചസ്റ്ററിനെ വെസ്റ്റ്ഹാം സമനിലയില്‍പൂട്ടി

Posted By: Mohammed shafeeq ap

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ 37ാം റൗണ്ട് പോരില്‍ മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സമനിലപ്പൂട്ടിട്ട് വെസ്റ്റ്ഹാം യുനൈറ്റഡ്. ഹോംഗ്രൗണ്ടില്‍ ഗോള്‍രഹിതാമായാണ് വെസ്റ്റ്ഹാം മാഞ്ചസ്റ്ററിനെ പിടിച്ചുകെട്ടിയത്. വെസ്റ്റ്ഹാം ഗോള്‍കീപ്പര്‍ അഡ്രിയാന്റെ മിന്നുന്ന സേവുകളാണ് മാഞ്ചസ്റ്ററിന്റെ വിജയ മോഹത്തിന് തിരിച്ചടിയായത്.

അലെക്‌സിസ് സാഞ്ചസിന്റെയും ലുക്ക് ഷോയുടെയും ഗോളെന്നുറച്ച ഷോട്ടുകളുള്‍പ്പെടെ ചില മിന്നുന്ന സേവുകള്‍ നടത്തിയാണ് അഡ്രിയാന്‍ വെസ്റ്റ്ഹാമിന്റെ ഹീറോയായത്. അഡ്രിയാനൊപ്പം വെസ്റ്റ്ഹാം പ്രതിരോധനിരയും മാഞ്ചസ്റ്റര്‍ ആക്രമണത്തെ ചെറുത്ത് തോല്‍പ്പിക്കുന്നതില്‍ മല്‍സരത്തില്‍ നിര്ണായക പങ്കുവഹിച്ചു. മാഞ്ചസ്റ്ററിന് സമനിലപ്പൂട്ടിട്ട അഡ്രിയാന്‍ തന്നെയാണ് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിനും അര്‍ഹനായത്.

epl

സമനിലയില്‍ നിന്ന് ലഭിച്ച ഒരു പോയിന്റോടെ പ്രീമിയര്‍ ലീഗ് സീസണിലെ രണ്ടാം സ്ഥാനം ഉറപ്പിക്കാനും ജോസ് മൊറീഞ്ഞോ പരിശീലിപ്പിക്കുന്ന റെഡ് ഡെവിള്‍സിന് കഴിഞ്ഞു. സീസണില്‍ ഒരു മല്‍സരം ശേഷിക്കേ 78 പോയിന്റുമായാണ് മാഞ്ചസ്റ്റര്‍ ലീഗില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നത്. മൂന്നാം സ്ഥാനത്തുള്ള ടോട്ടന്‍ഹാം ഹോട്‌സ്പറിന് 37 മല്‍സരങ്ങളില്‍ നിന്ന് 74 പോയിന്റാണുള്ളത്. എന്നാല്‍, 37 മല്‍സരങ്ങളില്‍ നിന്ന് 39 പോയിന്റുമായി പട്ടികയില്‍ 15ാം സ്ഥാനത്താണ് വെസ്റ്റ്ഹാം.

Story first published: Friday, May 11, 2018, 15:37 [IST]
Other articles published on May 11, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍