മൂന്നാമത്തെ മകന്‍ ജനിക്കുന്നു; മെസ്സി ലാ ലീഗയില്‍ നിന്നും അവധിയെടുത്തു

Posted By: rajesh mc
Messi

ബാഴ്‌സലോണ: ബാഴ്‌സലോണയുടെയും അര്‍ജന്റീനയുടെയും സൂപ്പര്‍താരം ലയണല്‍ മെസ്സി ലാ ലീഗ മത്സരത്തില്‍ നിന്നും അവധിയെടുത്തു. മൂന്നാമത്തെ മകന്‍ ജനിക്കാനിരിക്കെയാണ് മെസ്സി അവധിയെടുത്തതെന്ന് ക്ലബ്ബുമായി അടുത്ത വൃത്തങ്ങള്‍ പുറത്തുവിട്ടു. മെസ്സിയുടെ അഭാവത്തില്‍ ടീമില്‍ മാറ്റമുണ്ടാകുമെന്ന് ക്ലബ്ബ് വ്യക്തമാക്കി.

മെസ്സിക്കും ഭാര്യ അന്റോണല്ലോ റൊക്കൂസോയ്ക്കും രണ്ട് ആണ്‍ മക്കളുണ്ട്. അഞ്ചു വയസുകാരനായ തിയാഗോയും രണ്ടു വയസുള്ള മാറ്റിയോയും. മൂന്നാമത്തെ മകന് സിറോ എന്നാണ് പേരിടുക. 1996ല്‍ ആദ്യമായി കണ്ടുമുട്ടിയ ഇവര്‍ 2006 മുതലാണ് പ്രണയത്തിലായത്. മക്കള്‍ ജനിച്ചതിനു ശേഷമായിരുന്നു ഇവരുടെ വിവാഹം.

മലാഗയുമായാണ് ബാഴ്‌സയുടെ അടുത്ത മത്സരം. ലീഗില്‍ തൊട്ടടുത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡുമായി എട്ട് പോയന്റ് ലീഡുള്ള ബാഴ്‌സയ്ക്ക് മെസ്സിയുടെ പിന്മാറ്റം കാര്യമായി ബാധിക്കില്ല. അതേസമയം, ബുധനാഴ്ച നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ചെല്‍സിക്കെതിരെ മെസ്സി തിരിച്ചെത്തും. നൗ ക്യാമ്പില്‍ നടക്കുന്ന മത്സരത്തില്‍ ബാഴ്‌സയ്ക്ക് ജയപ്രതീക്ഷയുണ്ട്.


Story first published: Sunday, March 11, 2018, 7:13 [IST]
Other articles published on Mar 11, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍