വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2021-22: അവസരങ്ങള്‍ തുലച്ച് ബ്ലാസ്‌റ്റേഴ്‌സ്; ഒടുവില്‍ ബെംഗളൂരു 'തുണച്ചു', സമനില

ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടുമൊരു സമനില. ബെംഗളൂരു എഫ്‌സിക്കെതിരെ ഒരു ഗോളിന്റെ സമനിലയാണ് ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തിയത്. പതിഞ്ഞ താളത്തില്‍ മുന്നേറിയ മത്സരത്തിന്റെ അവസാന പത്തു മിനിറ്റിലായിരുന്നു രണ്ടു ഗോളുകളുടെ പിറവി. ബെംഗളൂരുവിന്റെ മലയാളി താരം ആഷിക്ക് കുരുണിയന്റെ വകയായിരുന്നു രണ്ടു ഗോളുകളും.

84 ആം മിനിറ്റില്‍ ബോക്‌സിന് വെളിയില്‍ നിന്നും തൊടുത്ത തകര്‍പ്പന്‍ ഷോട്ടിലൂടെ ബെംഗളൂരുവിനെ മുന്നിലെത്തിച്ച ആഷിക്ക് 88 ആം മിനിറ്റില്‍ സ്വന്തം പോസ്റ്റിലേക്കും ഒരു ഗോള്‍ അടിച്ചുകയറ്റി. ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാമത്തെ സമനിലയാണ് ഇന്നത്തേത്. മൂന്നു മത്സരങ്ങളില്‍ നിന്ന് രണ്ടു സമനിലയും ഒരു തോല്‍വിയുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ എട്ടാമതാണ്. ഒരു ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി ബെംഗളൂരു മൂന്നാം സ്ഥാനത്തുണ്ട്.

ISL 2021-22: Kerala Blasters Miss Couple Of Chances; Ends In A Draw Against Bengaluru FC

'ദക്ഷിണേന്ത്യന്‍ ഡെര്‍ബി' എന്ന വിശേഷണത്തോടെ ആരാധകര്‍ ഉറ്റുനോക്കിയ ബ്ലാസ്‌റ്റേഴ്‌സ് - ബെംഗളൂരു പോരാട്ടം ഏറിയസമയവും വിരസമായിരുന്നു. ആദ്യ പകുതിയില്‍ ഇരുപക്ഷത്തുനിന്നും വലിയ മുന്നേറ്റങ്ങളുണ്ടായില്ല. ഇതിനിടെ 36 ആം മിനിറ്റില്‍ ഗോളവസരം ബ്ലാസ്‌റ്റേഴ്‌സിന് ലഭിക്കുകയുണ്ടായി. പ്രോവത് ലാഖ്രയെ മറികടന്ന് അഡ്രിയാന്‍ ലൂണ ഒരുക്കിയ കൃത്യമായി മുതലെടുക്കാന്‍ ഹോര്‍ജി ഡയസിന് കഴിയാതെ പോയി. ബെംഗളൂരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിനെയും വെട്ടിച്ച് കയറിയ ഡയസ് പന്തിനെ പോസ്റ്റിന്റെ വലതു കോണിലേക്ക് അടിച്ചുകയറ്റാനാണ് ശ്രമിച്ചത്. പക്ഷെ ഉന്നം തെറ്റി.

മറ്റൊരു ഗോളവസരം കണ്ടുകൊണ്ടാണ് ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം പകുതി ആരംഭിച്ചത്. 51 ആം മിനിറ്റില്‍ ബെംഗളൂരുവിന്റെ കോട്ട കാത്ത രണ്ടു താരങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി വിന്‍സി ബറേറ്റോ നടത്തിയ വേഗകുതിപ്പില്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ ഉറപ്പിച്ചിരുന്നു. തൊട്ടുമുന്നില്‍ ഗുര്‍പ്രീത് സിങ് സന്ധു മാത്രം. എന്നാല്‍ വിന്‍സി ബറേറ്റോ പന്തിനെ സഹലിലേക്ക് കൈമാറി. വലയ്ക്കുള്ളിലേക്ക് പന്തിന് ദിശ കാട്ടേണ്ട ഉത്തരവാദിത്വം മാത്രമായിരുന്നു സഹലിന്. പക്ഷെ ഒരിക്കല്‍ കൂടി ബ്ലാസ്റ്റേഴ്‌സിനെ നിര്‍ഭാഗ്യം പിടികൂടി. സുവര്‍ണാവസരം സബല്‍ അബ്ദുല്‍ സമദ് പാഴാക്കി. 70 ആം മിനിറ്റിലാണ് മത്സരത്തില്‍ പകരക്കാരെ ബ്ലാസ്റ്റേഴ്‌സ് ഇറക്കുന്നത്. സഹലിനും ഡയസിനും പകരം നിഷു കുമാറും അല്‍വാരോ വാസ്‌ക്വേസും കടന്നെത്തി.

അവസാന 10 മിനിറ്റിലാണ് മത്സരം ഉദ്വേഗഭരിതമായത്. 83 ആം മിനിറ്റിലൊരു തകര്‍പ്പന്‍ സേവ്. തൊട്ടുപിന്നാലെ ആല്‍ബിനോ ഗോമസിന്റെ കൈവഴുതി ബ്ലാസ്‌റ്റേഴ്‌സിന്റെ വലയില്‍ പന്തു വീണു. 84 ആം മിനിറ്റില്‍ ആഷിക്ക് കുരുണിയനാണ് ബെംഗളൂരുവിന് ആദ്യ ഗോള്‍ സമ്മാനിച്ചത്. ബോക്‌സിന് വെളിയില്‍ നിന്നും ആഷിക്ക് തൊടുത്ത ഷോട്ട് തടുക്കാന്‍ ആല്‍ബിനോയ്ക്ക് കഴിഞ്ഞെങ്കിലും പന്ത് കൈയില്‍ നിന്നും വഴുതി പോസ്റ്റിനകത്ത് കയറി. എന്നാല്‍ ബെംഗളൂരുവിന്റെ മുഖത്തെ ചിരി ഏറെ നീണ്ടുനിന്നില്ല. 88 ആം മിനിറ്റില്‍ ആഷിക്കുതന്നെ രണ്ടാമതും ഗോളടിച്ചു, പക്ഷെ ഇത്തവണ സ്വന്തം പോസ്റ്റിലേക്കാണെന്ന് മാത്രം. നിഷു കുമാറിന്റെ ക്രോസില്‍ നിന്നും ലെസ്‌കോവിക് പായിച്ച ഷോട്ട് തടുക്കാന്‍ ഓടിയെത്തിയതായിരുന്നു ആഷിക്ക്. എന്നാല്‍ പന്തിനെ തട്ടിയകറ്റാനുള്ള ശ്രമം ബെംഗളൂരുവിന്റെ പോസ്റ്റിനകത്തുതന്നെ കലാശിച്ചു.

ബെംഗളൂരു എഫ്‌സി - കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിന്റെ സംഗ്രഹം ചുവടെ കാണാം.

  • ഷോട്ടുകള്‍: ബെംഗളൂരു - 9, ബ്ലാസ്‌റ്റേഴ്‌സ് - 8
  • ഷോട്ടുകള്‍ ലക്ഷ്യത്തില്‍: ബെംഗളൂരു - 3, ബ്ലാസ്‌റ്റേഴ്‌സ് - 1
  • പന്തടക്കം: ബെംഗളൂരു - 65%, ബ്ലാസ്റ്റേഴ്‌സ് - 35%
  • പാസുകള്‍: ബെംഗളൂരു - 472, ബ്ലാസ്റ്റേഴ്‌സ് - 268
  • പാസുകളുടെ കൃത്യത: ബെംഗളൂരു - 76%, ബ്ലാസ്റ്റേഴ്‌സ് - 58%
  • ഫൗളുകള്‍: ബെംഗളൂരു - 17, ബ്ലാസ്റ്റേഴ്‌സ് - 11
  • മഞ്ഞക്കാര്‍ഡ്: ബെംഗളൂരു - 1, ബ്ലാസ്റ്റേഴ്‌സ് - 1
  • ഓഫ്‌സൈഡുകള്‍: ബെംഗളൂരു - 2, ബ്ലാസ്റ്റേഴ്‌സ് - 2
  • കോര്‍ണറുകള്‍: ബെംഗളൂരു - 4, ബ്ലാസ്‌റ്റേഴ്‌സ് - 5
Story first published: Sunday, November 28, 2021, 23:02 [IST]
Other articles published on Nov 28, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X