ഉദ്ഘാടനച്ചടങ്ങിലെ പ്രസംഗത്തിനിടെ വിങ്ങിപ്പൊട്ടി ഇന്ത്യന്‍ ഫുട്‌ബോള്‍താരം അനസ് എടത്തൊടിക

By desk
അനുഭവങ്ങൾ പങ്കുവെച്ച് താരം | Anas Edathodika | Oneindia Malayalam

മലപ്പുറം: മലപ്പുറത്തെ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഉദ്ഘാടന ചടങ്ങിലെ പ്രസംഗത്തിനിടെ ഓര്‍മകള്‍ പങ്ക്‌വെച്ച് വിങ്ങിപ്പൊട്ടി ഇന്ത്യന്‍ താരം അനസ് എടത്തൊടിക. ഞായറാഴ്ച വൈകുന്നേരം മലപ്പുറം മേല്‍മുറി അധികാരത്തൊടിയില്‍ കൂട്ടായ്മ ഫോര്‍ സോഷ്യല്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ഓഫിസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ താരം അനസ് എടത്തൊടിക പ്രസംഗിച്ചത്. പൊള്ളുന്ന ജീവിതാനുഭവങ്ങള്‍പങ്കുവെച്ച് സംസാരത്തിനിടെ അനസ് വിങ്ങിപ്പൊട്ടുകയായിരുന്നു.

ഒരു കീമോ ഇഞ്ചക്ഷന് വേണ്ട 2700 രൂപക്കായി മറ്റുള്ളവരോട് കൈ നീട്ടുന്നവരെ ഞാനെന്റെ കണ്‍മുന്നില്‍ കണ്ടിട്ടുണ്ട്. അതിലേക്ക് നൂറു രൂപ പോലും ചേര്‍ക്കാനില്ലാതെ ഓടുന്ന എത്രയോ പേരുണ്ട്, കുടുംബം പുലര്‍ത്താന്‍ കൊണ്ടോട്ടി അങ്ങാടിയില്‍ ഓട്ടോ റിക്ഷ ഓടിക്കുകയും കണ്ടക്ടര്‍ കുപ്പായമിടുകയും ചെയ്ത അനസിന് പ്രസംഗം അത്ര ശീലമില്ല. പരിപാടികള്‍ക്ക് ക്ഷണിച്ചാല്‍ കഴിയുന്നതും ഒഴിഞ്ഞുമാറും. ചാനലുകള്‍ക്കും കാര്യമായി മുഖം കൊടുക്കാറില്ല. പരിപാടികളില്‍ പങ്കെടുക്കുന്നത് തന്നെ മെറിറ്റ് നോക്കിയാണ്. പാവങ്ങളെ സഹായിക്കുന്ന സംരംഭമാണെന്ന് കേട്ടപ്പോള്‍ സമ്മതംമൂളി. എന്ത് സംസാരിക്കണമെന്നുപോലും തീരുമാനിക്കാതെയാണ് വന്നത്.

anas

ഔപചാരികതകള്‍ തെല്ലുമില്ലാതെ സംസാരം തുടങ്ങിയപ്പോള്‍ മനസ്സിലേക്ക് ഓടിയെത്തിയത് വര്‍ഷങ്ങള്‍ക്ക് രക്താര്‍ബുദം ബാധിച്ച് മരണത്തിന് കീഴടങ്ങിയ ജ്യേഷ്ഠന്റെ മുഖമായിരുന്നുവെന്ന് അനസ് പറയുന്നു. കുഞ്ഞാക്കയായിരുന്നു ഞങ്ങളുടെ ശക്തി. അദ്ദേഹത്തിന് രോഗം വന്നപ്പോള്‍ കുടുംബമാകെ തളര്‍ന്നു. പലരുടെയും സഹായം കൊണ്ടാണ് ഉമ്മയും കുഞ്ഞാക്കയും തിരുവനന്തപുരം ആര്‍.സി.സിയില്‍ പോയി വന്നത്. സ്‌കൂള്‍ കുട്ടിയായിരുന്ന എനിക്കെന്ത് ചെയ്യാനാവും. അന്ന് കുടുംബം അനുഭവിച്ച പ്രയാസം എന്തായിരിക്കുമെന്ന് ഓര്‍ക്കുമ്പോള്‍ മനസ്സ് പിടയും. പടച്ചവന്‍ കുഞ്ഞാക്കയെ നേരത്തെ കൊണ്ടുപോയി. ഒരു കുടുംബത്തെ സാമ്പത്തികമായും മാനസികമായും തകര്‍ക്കുകയും തളര്‍ത്തുകയും ചെയ്യുന്ന രോഗമാണ് കാന്‍സര്‍. പിന്നീട് ഐ ലീഗിലും ഐ.എസ്.എല്ലിലും ഇന്ത്യന്‍ ടീമിലുമൊക്കെ കളിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി. ഇടക്ക് ഉപ്പയും വിട്ടുപിരിഞ്ഞു. ആകെയുള്ള തണല്‍ ഉമ്മയാണ്. ഉമ്മക്കും അസുഖമാണെന്ന് അറിഞ്ഞപ്പോള്‍ ഞങ്ങള്‍ വീണ്ടും തളര്‍ന്നു. പടച്ചവന്‍ കൂടെയുണ്ടെന്ന ഉമ്മയുടെ വാക്കുകളാണ് ഇപ്പോഴത്തെ ശക്തിയെന്നും അനസ് പറയുന്നു.

ഉമ്മയുമൊത്തുള്ള ആശുപത്രി യാത്രകള്‍ അനസിന് ഓരോ അനുഭവങ്ങളാണ് നല്‍കുന്നത്. പല കുടുംബങ്ങളുടെയും ഏക പ്രതീക്ഷയായ വ്യക്തിക്കായിരിക്കും കാന്‍സര്‍ ബാധിച്ചിട്ടുണ്ടാവുക. ബില്ലടക്കാന്‍ ക്യൂ നില്‍ക്കുന്നവരുടെ മുഖത്ത് നിന്ന് എല്ലാം വായിച്ചെടുക്കാം. ആത്മഗതമായി അവരില്‍ നിന്ന് പുറത്തുവരുന്ന ഒന്നോ രണ്ടോ വാക്കുകള്‍ മതി. സ്വന്തം മകളുടെ അസുഖം മാറാന്‍ ആരോ പറഞ്ഞുകൊടുത്തതനുസരിച്ച് നഗരത്തിലെ വലിയ ആശുപത്രിയില്‍ അവളെ കൊണ്ടുവന്ന സ്ത്രീയെയാണ് ഏറ്റവും അവസാനം കണ്ടത്. ''കീമോ ഇഞ്ചക്ഷന് വേണ്ട പണം തികക്കാന്‍ ആശുപത്രിയിലെത്തുന്ന ഓരോരുത്തരോടായി മനസ്സില്ലാ മനസ്സോടെ കൈനീട്ടുകയാണവര്‍. 2,600 രൂപ കൈയിലുണ്ട്. അവസാനം ഒരു നൂറു രൂപക്ക് കൂടി അലയുമ്പോഴാണ് ഞാനവരെ കാണുന്നത്. അവരില്‍ ഞാന്‍ കണ്ടത് എന്റെ ഉമ്മയെ തന്നെയാണ്,

അന്ന് കുഞ്ഞാക്കയുമായി ഓടി നടന്ന ഉമ്മയുടെ മുഖം ഇപ്പോഴും മനസ്സില്‍ നിന്ന് മായുന്നില്ല. പടച്ചവന്‍ സഹായിച്ച് ഉമ്മയെ ചികിത്സിക്കാനുള്ളത് ഇപ്പോള്‍ എന്റെ കൈയിലുണ്ട്. പക്ഷെ പ്രിയ്യപ്പെട്ടവര്‍ രോഗികളാവുമ്പോഴുള്ള മാനസിക സംഘര്‍ഷം ഒരുപാട് അനുഭവിച്ചിതാണ് ഞാന്‍. ചികിത്സാചെലവ് കൂടിയില്ലാത്തവരുടെ കാര്യമെന്താവും. ആര്‍ക്കും ഇങ്ങനെയൊരവസ്ഥ വരരുതെയെന്നാണ് പ്രാര്‍ഥന''. കിടപ്പിലായവരെയും രോഗബാധിതരെയും സഹായിക്കാന്‍ ധാരാളം സംരംഭങ്ങള്‍ ഉയര്‍ന്നുവരണം. കൊണ്ടോട്ടിയില്‍ അനസിന്റെ ക്ലബ്ബായ യുനൈറ്റഡ് മുണ്ടപ്പലം മുന്‍കയ്യെടുത്ത് ട്രസ്റ്റ് രൂപവത്ക്കരിച്ചിട്ടുണ്ട്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളോളം വലിയ പുണ്യം വേറൊന്നില്ലെന്നും ഈ ഇന്ത്യന്‍ താരം പറയുന്നു.

മേല്‍മുറി അധികാരിത്തൊടി കൂട്ടായ്മ ഫോര്‍ സോഷ്യല്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് (മാക്) ന്റെ ഓഫീസ് ഉദ്ഘാടനംചെയ്താണ് അനസ് ഇത്തരത്തില്‍ പ്രസംഗിച്ചത്. ചടങ്ങില്‍ വിദ്യാഭ്യാസ കലാ കായിക വിജയികള്‍ക്കുള്ള ആദരം നെഹ്‌റു യുവകേന്ദ്ര മലപ്പുറം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കുഞ്ഞഹമ്മദ് കെ നിര്‍വ്വഹിച്ചു . ചടങ്ങില്‍ ഗോകുലം എഫ് സി അസി കോച്ച് ഷാജിറുദ്ധീന്‍ കെ സംബന്ധിച്ചു , കൂട്ടായ്മ പ്രസിഡണ്ട് എ.പി നാസര്‍ അദ്ധ്യക്ഷത വഹിച്ചു .ജനറല്‍ സെക്രട്ടറി സി.കെ.ഉസ്മാന്‍ ,വാര്‍ഡ് കൗണ്‍സിലര്‍മാരായ കപ്പൂര്‍ കൂത്രാട്ട് ഹംസ, സി.കെ ജലീല്‍ ,സിദ്ധീഖ് കെ , ഭാരവാഹികളായ കുഞ്ഞിമുഹമ്മദ് നാണത്ത് , കെ.കെ. നാസര്‍ ,ഷാഫി പുളിക്കത്തൊടി ,മഹറൂഫ് പാറക്കല്‍ , റഫീഖ് മുസ്ല്യാരകത്ത് ,ഉബൈദുള്ള .എ , മഹറൂഫ് പള്ളിയാളി, ഹസ്‌ക്കര്‍ കപ്പൂര്‍, ജസീല്‍ ജിഫ്രി ' എന്നിവര്‍പ്രവാസികള്‍ക്കായി പറമ്പന്‍ കുഞ്ഞു പ്രോഗ്രാം ലൈവ് ടെലികാസ്റ്റ് ചെയ്തു .. പ്രസംഗിച്ചു ..അനസ് എടത്തൊടിക , ഷാജിറുദ്ധീന്‍ ,കുഞ്ഞഹമ്മദ് കെ എന്നിവരെ ആദരിച്ചു .

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  Story first published: Tuesday, July 10, 2018, 18:29 [IST]
  Other articles published on Jul 10, 2018
  ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
  + കൂടുതല്‍
  POLLS

  myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Mykhel sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Mykhel website. However, you can change your cookie settings at any time. Learn more