2026 ലോകകപ്പില്‍ ഇന്ത്യ കളിക്കുമോ..? സാധ്യത ഇല്ലാതല്ല

കോഴിക്കോട്: ടീമുകളുടെ എണ്ണം വര്‍ധിക്കുന്ന 2026ലെങ്കിലും ഇന്ത്യ ലോകകപ്പ് കളിക്കുന്നതു കാണാന്‍ ആഗ്രഹിക്കുന്നതായി മുന്‍രാജ്യാന്തരതാരം കെ.പി സേതുമാധവന്‍. 48 ടീമുകളാണ് യുഎസ്എയിലും മെക്‌സിക്കോയിലും കാനഡയിലുമായി നടക്കുന്ന 2026ലെ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുക. ഇന്ത്യ ഇപ്പോള്‍ ലോക റാങ്കിങില്‍ 97ാം സ്ഥാനത്തുണ്ട്. ഇപ്പോള്‍ 67ാം സ്ഥാനത്തുള്ള സൗദി അറേബ്യ ഇത്തവണയും ലോകകപ്പ് കളിച്ചു. ഈ നിലയില്‍ നോക്കിയാല്‍ ഇന്ത്യക്കും പ്രതീക്ഷകളുണ്ട്. എന്നാല്‍, കൃത്യമായ പ്ലാനിങിന്റെ അഭാവം നമ്മുടെ കായിക മേഖലയെപ്പറ്റി നല്ല പ്രതീക്ഷകളല്ല നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച 'ലോകകപ്പ് ഫുട്‌ബോള്‍: ഇന്ത്യന്‍ സ്വപ്‌നവും യാഥാര്‍ഥ്യവും' എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫുട്‌ബോളിനുവേണ്ടി ഒരു ചുക്കും ചെയ്യുന്നില്ലെന്നതാണ് നമ്മുടെ അസോസിയേഷനുകളുടെ പ്രത്യേകത. ഫുട്‌ബോളിന്റെ മുകളിലും അവര്‍ക്ക് രാഷ്ട്രീയമാണ്. രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ അനുവദിക്കില്ല എന്നതാണ് ഫിഫ ഉള്‍പ്പെടെ ലോക ഫുട്‌ബോള്‍ സംവിധാനങ്ങളുടെ മേന്‍മ. ലോകകപ്പിലെ മോശം പ്രകടനത്തിന് നൈജീരിയന്‍ ടീമിനെയും വടക്കന്‍ കൊറിയന്‍ ടീമിനെയും അതത് രാജ്യങ്ങള്‍ പിരിച്ചുവിടാന്‍ ഒരുങ്ങിയപ്പോള്‍ ഫിഫ ശക്തമായ താക്കീതാണ് നല്‍കിയത്. ലോകകപ്പില്‍ അയോഗ്യത കല്‍പ്പിക്കുമെന്ന ഭീഷണിക്കു മുന്നില്‍ ആ രാജ്യങ്ങള്‍ക്കു വഴങ്ങേണ്ടിവന്നു. പല രാജ്യങ്ങളിലും ടീമുകള്‍ മോശം പ്രകടനം കാഴ്ചവെച്ചാല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ രാജിവെക്കും. എന്നാല്‍, ഇവിടെ ആണ്ടുകളോളം അസോസിയേഷന്‍ തലപ്പത്ത് തൂങ്ങിക്കിടക്കുന്നവരാണ് നമുക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ മാലിക്കെതിരെ ഗോളടിക്കുമ്പോള്‍ കൈയടിക്കുന്ന ആരാധകര്‍ മാത്രം പോര നമുക്കെന്ന് ചര്‍ച്ച ഉദ്ഘാടനം ചെയ്ത എ. പ്രദീപ് കുമാര്‍ എംഎല്‍എ പറഞ്ഞു. ടൂറിസവുമായി ബന്ധിപ്പിച്ച് നമുക്ക് ഫുട്‌ബോള്‍ വികസിപ്പിക്കാന്‍ സാധിക്കും. കേരളം അതിന് മികച്ചൊരു മാതൃകയായിരിക്കും. ഇക്കാര്യത്തില്‍ അധികാരകേന്ദ്രങ്ങളില്‍ വലിയ പ്രതീക്ഷയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐഎസ്എല്‍ ആരംഭിച്ച ശേഷം ഫുട്‌ബോളിനോട് കൂടുതല്‍ പേര്‍ക്ക് താല്‍പ്പര്യമുള്ളതായി കാണാന്‍ കഴിയുന്നുണ്ടെന്ന് കേരള ബ്ലാസ്‌റ്റേസ് താരം ഷഹിന്‍ലാല്‍ പറഞ്ഞു. ഇത് എത്രത്തോളം മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് പറയാറായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കെ. പ്രേമനാഥ്, സെക്രട്ടറി പി. വിപുല്‍നാഥ് എന്നിവരും പങ്കെടുത്തു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, July 16, 2018, 15:46 [IST]
Other articles published on Jul 16, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X