വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐലീഗ്: വിന്‍സെന്‍സോ ആല്‍ബര്‍ട്ടോ അന്നിസ ഗോകുലത്തിന്റെ പുതിയ കോച്ച്

കോഴിക്കോട്: ഐ ലീഗിലെ കേരള സാന്നിധ്യം ഗോകുലം കേരള എഫ്.സി തങ്ങളുടെ പുതിയ പരിശീലകനായി ഇറ്റലിക്കാരന്‍ വിന്‍സെന്‍സോ ആല്‍ബര്‍ട്ടോ അന്നിസയെ നിയമിച്ചു. രണ്ട് സീസണുകളില്‍ ക്ലബ്ബിന്റെ പരിശീലകനായിരുന്ന സാന്റിയാഗോ വരേലയുടെ പകരക്കാരനായാണ് അന്നിസയെ ഗോകുലം നിയമിച്ചത്. 35കാരനായ അന്നിസ പ്രായംകൊണ്ട് ചെറുപ്പാമാണെങ്കിലും പരിശീലകന്നെ നിലയില്‍ അനുഭവസമ്പത്തേറെയാണ്. ഇറ്റലി, ഘാന, ഇന്തോനേഷ്യ, ലാത്വിയ ക്ലബ്ബുകളുടെ മുഖ്യ പരിശീലകനായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അര്‍മീനിയയുടെ അണ്ടര്‍19 ടീമിന്റെ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം ബെലീസിയുടെ പരിശീലകസ്ഥാനം ഒഴിഞ്ഞാണ് ഗോകുലത്തിന്റെ ചുമതലയേറ്റെടുക്കുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ടീമിനെ മികച്ച പരിശീലനം നല്‍കി വളര്‍ത്തിയെടുക്കുക എന്ന ശ്രമകരമായ ജോലിയാണ് അന്നിസയ്ക്ക് മുന്നിലുള്ളത്. ഈ സീസണില്‍ കോവിഡിനെത്തുടര്‍ന്ന് ഐ ലീഗ് പാതിവഴിയില്‍ മുടങ്ങിയിരുന്നു. 15 മത്സരത്തില്‍ നിന്ന് 6 ജയവും നാല് സമനിലയും 5 തോല്‍വിയുമടക്കം 22 പോയിന്റുമായി ഗോകുലം ആറാം സ്ഥാനത്തായിരുന്നു. ലീഗ് മുടങ്ങിയതോടെ പരിശീലകനായിരുന്ന വരേല നാട്ടിലേക്ക് മടങ്ങുകയായിരുന്നു. 2017-18 സീസണില്‍ ഗോകുലത്തെ കേരള പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാക്കിയ പരിശീലകനാണ് വരേല. ഗോകുലത്തെ ഡ്യൂറന്റ് കപ്പിലും അദ്ദേഹം കിരീടം ചൂടിച്ചു.ബംഗ്ലാദേശില്‍ നടന്ന ഷെയ്ഖ് കമാല്‍ കപ്പില്‍ ഗോകുലത്തെ റണ്ണേഴ്‌സപ്പാക്കാനും അദ്ദേഹത്തിനായി. ഐലീഗില്‍ പ്രതീക്ഷിച്ച സ്ഥിരത നിലനിര്‍ത്താന്‍ ഗോകുലത്തിന് സാധിച്ചിട്ടില്ല.

vincenzoalbertoannese

മലബാറിയന്‍സെന്ന പേരില്‍ കേരളത്തില്‍ നിന്ന് വലിയ ആരാധക പിന്തുണ ഗോകുലത്തിനുണ്ട്. മികച്ച താരങ്ങളെ ടീമിലെത്തിച്ച് പുതിയ സീസണിനായി ടീമിനെ സജ്ജമാക്കുകയാണ് അന്നിസയ്ക്ക് മുന്നിലുള്ള വലിയ കടമ്പ. മിഡ്ഫീല്‍ഡറായിരുന്ന അന്നിസ ഇറ്റലിയിലെ ഒന്നാം ഡിവിഷന്‍ ക്ലബ്ബായ വെനെസീയക്കുവേണ്ടി കളിച്ചിട്ടുണ്ട്. 2004ല്‍ താരമെന്ന നിലയിലുള്ള കരിയറിന് വിരാമമിട്ട അന്നിസ 2010ല്‍ പരിശീലനത്തിലേക്ക് ചുവടുമാറ്റുകയായിരുന്നു. ഈ സീസണിലെ ഐ ലീഗ് നവംബറില്‍ ആരംഭിക്കുമെന്നാണ് എഐഎഫ്എഫ് അറിയിച്ചിരിക്കുന്നത്. എല്ലാ മത്സരങ്ങളും കൊല്‍ക്കത്തയിലാവും നടത്തുന്നത്. രണ്ടാം ഡിവിഷന്റെ യോഗ്യതാ മത്സരങ്ങളും കൊല്‍ക്കത്തയില്‍ നടത്താനാണ് പദ്ധതി. കൊറോണയുടെ പശ്ചാത്തലത്തില്‍ താരങ്ങളെ കര്‍ശന സുരക്ഷയൊരുക്കി പാര്‍പ്പിച്ച് ടൂര്‍ണമെന്റില്‍ പങ്കെടുപ്പിക്കാനാണ് എഐഎഫ്എഫിന്റെ ശ്രമം. ഇത്തവണ 12 ടീമുകളാവും ഐ ലീഗില്‍ പങ്കെടുക്കുക. ഐ ലീഗിനെ പഴയ പ്രചാരത്തിലേക്ക് ഉയര്‍ത്താനുള്ള തീവ്ര ശ്രമത്തിലാണ് എഐഎഫ്എഫ്.

Story first published: Thursday, August 20, 2020, 15:10 [IST]
Other articles published on Aug 20, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X