ഗുര്‍പ്രീത് സിങ് അഞ്ചു വര്‍ഷം കൂടി ബെംഗളൂരു എഫ്‌സിയില്‍ തുടരും

Written By:
Gurpreet Singh

ബാംഗ്ലൂര്‍: ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു അടുത്ത അഞ്ചു വര്‍ഷം കൂടി ബെംഗളൂരു എഫ്‌സിക്കു വേണ്ടി കളിയ്ക്കും. 2023 വരെയുള്ള കരാറില്‍ താരം ഒപ്പിട്ടതായി ടീം പത്രക്കുറിപ്പില്‍ അറിയിച്ചു.

രാഹുല്‍ ഭെകെയ്ക്കും യുവാനന്‍ ഗോണ്‍സാലെസിനും ശേഷം ക്ലബ്ബുമായി ദീര്‍ഘകാലകരാര്‍ ഒപ്പിടുന്ന താരമാണ് ഗുര്‍പ്രീത്. നോര്‍വീജിയന്‍ ക്ലബ്ബില്‍ നിന്നും കഴിഞ്ഞ ആഗസ്തിലാണ് താരം ബെംഗളൂരുവിലെത്തിയത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളാണ്. സീസണിലെ ഗോള്‍ഡന്‍ ഗ്ലൗവ് പുരസ്‌കാരത്തിനു പരിഗണിക്കപ്പെടുന്നവരില്‍ മുന്‍നിരയില്‍ ഗുര്‍പ്രീതിന്റെ പേരുണ്ട്.

ടീമിനൊപ്പം താരങ്ങളും വളരണം. രാജ്യത്തെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരിലൊരാളാണ് ഗുര്‍പ്രീത്. അടുത്ത അഞ്ചു വര്‍ഷത്തേക്ക് അദ്ദേഹത്തിന്റെ സേവനം ഉറപ്പാക്കുകയാണ്- ക്ലബ്ബ് സിഒഒ മുസ്തഫ അറിയിച്ചു.

ബെംഗളൂരു ടീമിന്റെ ഭാഗമാകാന്‍ കഴിയുകയെന്നത് ഭാഗ്യമാണ്. ഈ ക്ലബ്ബിന്റെ ഭാഗമാകുന്നതിലൂടെ ഇന്ത്യയെയും പ്രതിനിധീകരിക്കാന്‍ കഴിയുന്നുവെന്നത് വലിയ നേട്ടമാണ്. കൂടാതെ മികച്ച ഓഫറാണ് ക്ലബ്ബ് മുന്നോട്ടു വെച്ചത്. തീര്‍ച്ചയായും ക്ലബ്ബ് മാനേജ്‌മെന്റ് പുലര്‍ത്തിയ വിശ്വാസത്തിന് പ്രകടനത്തിലൂടെ തന്നെ മറുപടി പറയും-ഗൂര്‍പ്രീത് വ്യക്തമാക്കി.
ഷമിയുടെ ഭാര്യ ചില്ലറക്കാരിയല്ല; മാധ്യമ പ്രവര്‍ത്തകനെ ചെയ്തത്

ഐപിഎല്‍: അധികപ്പറ്റാവുമോ ഇവര്‍? ടീം കോമ്പിനേഷന്‍ തകിടം മറിയും!! ആരെ കളിപ്പിക്കും?

Story first published: Wednesday, March 14, 2018, 11:53 [IST]
Other articles published on Mar 14, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍