എഫ്എ കപ്പിലെങ്കിലും ജയിക്കാന്‍ കഴിഞ്ഞെങ്കില്‍; ഫൈനലിനൊരുങ്ങി ചെല്‍സി

Posted By: rajesh mc

ലണ്ടന്‍: കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ലീഗ് ചാമ്പ്യന്മാരായെങ്കിലും ഇത്തവണ കാര്യമായ പ്രകടനം നടത്താന്‍ കഴിയാതിരുന്ന ചെല്‍സിക്ക് ആകെയുള്ള പ്രതീക്ഷ ഇനി എഫ് എ കപ്പിലാണ്. ശനിയാഴ്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ബൂട്ടുകെട്ടുമ്പോള്‍ ജയത്തില്‍കുറ്റതൊന്നും സന്തോഷം നല്‍കില്ല ടീം ക്യാപ്റ്റന്‍ ഗാരി കാഹിലിനും സംഘത്തിനും.

2017ലും ചെല്‍സി എഫ്എ കപ്പിന്റെ ഫൈനലിലെത്തിയിരുന്നു. എന്നാല്‍ ആഴ്‌സണലിനോട് 2-1 എന്ന സ്‌കോറിന് തോറ്റു. ഇത്തവണ കഥ ആവര്‍ത്തിക്കാതിരിക്കാനാണ് ടീമിന്റെ ശ്രമം. കോച്ച് അന്റോണിയോ കോന്റെയ്ക്കും ജയം അനിവാര്യമാണ്. പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യതപോലും നേടാനായില്ല. എഫ്എ കപ്പിലും തോറ്റാല്‍ കോന്റെയുടെ പരിശീലകസ്ഥാനം തെറിക്കുമെന്നുറപ്പാണ്.

garycahill

എഫ്എ കപ്പ് ജയിക്കാനായാല്‍ ടീമിനത് ഏറെ ആശ്വാസകരമായിരിക്കുമെന്ന് ക്യാപ്റ്റന്‍ കാഹില്‍ പറയുന്നു. ഫൈനലില്‍ ജയിക്കാന്‍ മികച്ച അവസരമാണ് വന്നു ചേര്‍ന്നിരിക്കുന്നത്. ടീമിന് ജയിക്കാന്‍ കഴിയുമെന്നുതന്നെയാണ് പ്രതീക്ഷ. സീസണ്‍ ഒടുവില്‍ ഒരു ട്രോഫി ജയിക്കാനായാല്‍ ആരാധകര്‍ക്ക് നല്‍കാവുന്ന ആഹ്ലാദം കൂടിയാണ്. അതുകൊണ്ടുതന്നെ ജയത്തില്‍കുറഞ്ഞതൊന്നും ടീം ആഗ്രഹിക്കുന്നില്ലെന്നും കാഹില്‍ വ്യക്തമാക്കി.

Story first published: Thursday, May 17, 2018, 8:16 [IST]
Other articles published on May 17, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍