വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോകകപ്പ്: ബെല്‍ജിയത്തിന്റെ കുതിപ്പിലെ ഘടകങ്ങള്‍ എന്തൊക്കെ? ടുണീഷ്യയുടെ പ്രിക്വാര്‍ട്ടര്‍ സാധ്യത?

By Mohammed Shafeeq Ap
1
958060

റഷ്യന്‍ ലോകകപ്പില്‍ കറുത്ത കുതിരകളാവാനുള്ള എല്ലാ കരുത്തും തങ്ങള്‍ക്കുണ്ടെന്ന ശക്തമായ മുന്നറിയിപ്പാണ് തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ബെല്‍ജിയം നല്‍കിയിരിക്കുന്നത്. ഗ്രൂപ്പ് ജിയില്‍ ടുണീഷ്യയെയും ഗോള്‍മഴയില്‍ മുക്കി ബെല്‍ജിയം ആ മുന്നറിയിപ്പിന് ആക്കം കൂട്ടിയിട്ടുണ്ട്.

Belgium Tunisia

റൊമേലു ലുക്കാക്കുവിന്റെയും ഇഡന്‍ ഹസാര്‍ഡിന്റെയും ഇരട്ട ഗോള്‍ മികവില്‍ എതിരില്ലാത്ത അഞ്ച് ഗോളിനാണ് ടുണീഷ്യയെ ബെല്‍ജിയം തകര്‍ത്തത്. തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ ഗ്രൂപ്പ് ജിയില്‍ നിന്ന് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കുന്ന ആദ്യ ടീമായി മാറാനും ബെല്‍ജിയത്തിന് കഴിഞ്ഞു. ആദ്യ മല്‍സരത്തില്‍ പാനമയെ എതിരില്ലാത്ത മൂന്ന് ഗോളിന് ബെല്‍ജിയം പരാജയപ്പെടുത്തിയിരുന്നു.

എന്നാല്‍, തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ടുണീഷ്യ ടൂര്‍ണമെന്റിന്റെ പ്രിക്വാര്‍ട്ടര്‍ കാണാതെ പുറത്തായിരിക്കുകയാണ്. ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ടിനോട് ഒന്നിനെതിരേ രണ്ട് ഗോളിന് ടുണീഷ്യ പരാജയം ഏറ്റുവാങ്ങിയിരുന്നു.

പടനയിച്ച് ഈഡന്‍ ഹസാര്‍ഡ്

പടനയിച്ച് ഈഡന്‍ ഹസാര്‍ഡ്

ടുണീഷ്യക്കെതിരേ റൊമേലു ലുക്കാക്കുവിനൊപ്പം ബെല്‍ജിയം ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ ഈഡന്‍ ഹസാര്‍ഡും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. നിര്‍ണായക മുന്നേറ്റങ്ങളിലൂടെ ടുണീഷ്യന്‍ ഗോള്‍ മുഖത്ത് ഹസാര്‍ഡും ലുക്കാക്കുവും ഭീഷണി ഉയര്‍ത്തി.

മല്‍സരത്തിലെ തുടക്കത്തില്‍ തന്നെ പെനാല്‍റ്റി ലഭിച്ചതാണ് ബെല്‍ജിയത്തിന് നേട്ടമായത്. കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ ബെല്‍ജിയത്തിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഈഡന്‍ ഹസാര്‍ഡിനെ പെനാല്‍റ്റി ബോക്‌സില്‍ വച്ച് ടുണീഷ്യന്‍ ഡിഫന്‍ഡര്‍ സ്യാം ബെന്‍ യൂസ്സഫ് ഫൗളിനിരയാക്കുകയായിരുന്നു. പെനാല്‍റ്റി കിക്കെടുത്ത ഹസാര്‍ഡ് പന്ത് അനായാസം ടുണീഷ്യന്‍ ഗോള്‍വലയ്ക്കുള്ളിലെത്തിക്കുകയും ചെയ്തു.
50ാം മിനിറ്റിലും ഹസാര്‍ഡ് ബെല്‍ജിയത്തിനു വേണ്ടി നിറയൊഴിച്ചു. ടോബി ആല്‍ഡര്‍വെയ്‌റല്‍ഡ് നല്‍കിയ ത്രൂ ബോള്‍ ലുക്കാക്കു മികച്ചൊരു ഷോട്ടിലൂടെ ടൂണീഷ്യന്‍ ഗോള്‍ പോസ്റ്റിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. 90ാം മിനിറ്റില്‍ പകരക്കാരനായെത്തിയ യൂറി ടിയെല്‍മെന്‍സിന്റെ ക്രോസ് ഡൈവിങിലൂടെ പകരക്കാരനായിറങ്ങിയ മിക്കി ബത്‌സ്ഷുവെയ് കാല്‍ കൊണ്ട് പന്ത് ഗോള്‍ പോസ്റ്റിലേക്ക് ഗതിമാറ്റി ബെല്‍ജിയത്തിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു.

ലുക്കാക്കുവെന്ന വജ്രായുധം

ലുക്കാക്കുവെന്ന വജ്രായുധം

ടൂര്‍ണമെന്റിലെ ആദ്യ രണ്ട് മല്‍സരങ്ങള്‍ കൊണ്ട് തന്നെ ബെല്‍ജിയത്തിന്റെ അഭിവാജ്യ ഘടകമായി മാറിയിരിക്കുകയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്‌ട്രൈക്കറായ റൊമേലു ലുക്കാക്കു. പാനമയ്‌ക്കെതിരേ ഇരട്ട ഗോള്‍ നേട്ടം ടുണീഷ്യക്കെതിരേയും ലുക്കാക്കു ആവര്‍ത്തിക്കുകയായിരുന്നു. 16ാം മിനിറ്റ്, ഒന്നാംപകുതിയിലെ ഇഞ്ചുറിടൈം എന്നിവയിലായിരുന്നു ടുണീഷ്യക്കെതിരേ ലുക്കാക്കുവിന്റെ ഗോള്‍ നേട്ടം.

ഡ്രൈസ് മെര്‍ട്ടന്‍സ് നല്‍കിയ പാസ് ഇടംകാല്‍ ഷോട്ടിലൂടെ ലുക്കാക്കു പന്ത് ടുണീഷ്യന്‍ ഗോള്‍ പോസ്റ്റിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. ഇഞ്ചുറിടൈമിലെ മൂന്നാം മിനിറ്റില്‍ പ്രതിരോധനിരയെ വെട്ടിച്ച് തോമസ് മ്യുനിര്‍ നല്‍കിയ മനോഹരമായ പാസ് ടുണീ്ഷ്യന്‍ ഗോള്‍കീപ്പറെ കബളിപ്പിച്ച് ലുക്കാക്കു ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഇതോടെ നാല് ഗോളുമായി ടൂര്‍ണമെന്റിലെ ഗോള്‍വേട്ടയില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കൊപ്പമെത്താനും ലുക്കാക്കുവിന് സാധിച്ചു.

ഏകപക്ഷീയമായിരുന്നില്ല മല്‍സരം

ഏകപക്ഷീയമായിരുന്നില്ല മല്‍സരം

ഗോള്‍ മാര്‍ജിന്‍ കാണുന്നത് പോലെ ഏകപക്ഷീയമായിരുന്നില്ല ടൂണീ്ഷ്യക്കെതിരേ ബെല്‍ജിയത്തിന്റെ വിജയം. പന്തടക്കത്തില്‍ ഇരു ടീമും ഏതാണ്ട് ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ ചില മികച്ച മുന്നേറ്റങ്ങളും ടുണീഷ്യയുടെ ഭാഗത്തുനിന്ന് ഉണ്ടായി. എന്നാല്‍, പന്തടക്കത്തിനൊപ്പം ആക്രമണത്തിന് ബെല്‍ജിയം ടുണീഷ്യയേക്കാള്‍ കൂടുതല്‍ പ്രാധാന്യം നല്‍കി. ഓണ്‍ ടാര്‍ജറ്റിലേക്ക് 12 തവണയാണ് ബെല്‍ജിയം ഷോട്ടുതീര്‍ത്തത്.
എന്നാല്‍, അഞ്ച് തവണയാണ് ടുണീഷ്യ ഓണ്‍ ടാര്‍ജറ്റിലേക്ക് ഷോട്ടുതീര്‍ത്തത്. 18ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കില്‍ നിന്ന് ഡൈലന്‍ ബ്രോണാണ് ഹെഡ്ഡറിലൂടെ ടുണീഷ്യയുടെ ആദ്യ ഗോള്‍ മടക്കിയത്. ഇഞ്ചുറിടൈമിലെ 92ാം മിനിറ്റില്‍ വഹ്ബി ഖാസ്‌റി ബെല്‍ജിയം പ്രതിരോധനിരയെയും ഗോളിയെയും കബളിപ്പിച്ച് ടുണീഷ്യയുടെ രണ്ടാമത്തെ ഗോളും മടക്കി തോല്‍വിയുടെ ഭാരം കുറച്ചെങ്കിലും ചെറുതാക്കി.

Story first published: Saturday, June 23, 2018, 21:10 [IST]
Other articles published on Jun 23, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X