ടോറസ് ക്ലബ്ബ് വിടുന്നു.. ചേക്കേറുന്നത് ചൈനീസ് ക്ലബ്ബിലേക്ക്

Posted By: JOBIN JOY

അത്‌ലറ്റിക്കോ മാഡ്രിഡ് സൂപ്പർ താരം ഫെർണാണ്ടോ ടോറസ് ഈ സീസൺ അവസാനത്തോടെ ക്ലബ്ബ് വിടാനൊരുങ്ങുന്നു.ടോറസ് തന്നെയാണ് ക്ലബ്ബ് വിടുന്ന കാര്യം പ്രഖ്യാപിച്ചത്.സീസൺ അവസാനത്തോടെ താരത്തിന്റെ ക്ലബ്ബുമായുള്ള കരാർ അവസാനിക്കുകയാണ്.താരത്തിനായി ചൈനീസ് ക്ലബ്ബുകളുടെ ഒരു വൻനിര തന്നെയുണ്ട്.

ഈ സീസണിൽ അധികം അവസരങ്ങളൊന്നും ടോറസിന് ലഭിച്ചിരുന്നില്ല വെറും 3 ലാ ലിഗ മത്സരങ്ങളിൽ മാത്രമാണ് താരം ആദ്യ ഇലവനിൽ ഇടം നേടിയത്.ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ചെൽസി തരാം ഡിയഗോ കോസ്റ്റ മടങ്ങിയെത്തിയതോടെ ടോറസിന്റെ അവസരങ്ങൾ തീർത്തും ഇല്ലാതെയായി.ലിവര്‍പൂള്‍, ചെല്‍സി എന്നീ വമ്പൻ ക്ലബ്ബുകൾക്കുവേണ്ടി കളിച്ചിട്ടുള്ള താരമാണ് ഫെർണാണ്ടോ ടോറസ്.ഇതുവരെ ഏതു ലീഗിലേക്കാണ് പോകാൻ താൽപര്യമെന്ന് താരം വെളുപ്പെടുത്തിട്ടില്ല.ചൈനീസ് ക്ലബ്ബുകൾക്ക് പുറമെ പ്രീമിയർ ലീഗ് ടീമായ ന്യൂകാസ്റ്റിൽ യുണൈറ്റഡും താരത്തിനായി താൽപര്യം പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.

fernando

2001 ൽ അത്ലറ്റിക്കോ മാഡ്രിഡിന്റെ സീനിയർ ടീമിൽ അരങ്ങേറ്റം നടത്തിയ ടോറസ് അവിടുന്ന് പ്രീമിയർ ലീഗിലെ ടോപ്പ് ഫൈവ് ടീമിലൊന്നായ ലിവർപൂളിലേക്ക് കൂടുമാറി.ടോറസ് എന്ന താരത്തിന്റെ ഉദയം ലിവർപൂളിൽ നിന്നായിരുന്നു.2008 ലെ 11 മികച്ച കളിക്കാരിലൊരാളായും ലോകം ടോറസിനെ വാഴ്ത്തി.ലിവർപൂളിനായി 102 മത്സരങ്ങളിൽ നിന്ന് 65 ഗോളുകളും ടോറസ് നേടിട്ടുണ്ട്.ലിവർപൂളിൽ നിന്ന് 2011ൽ ചെൽസീയിലേക്ക് ചേക്കേറിയ ടോറസിന് തൻറെ പഴയ കാല പ്രതാപത്തിലേക്ക് തിരിച്ചെത്താൻ സാധിച്ചില്ല.വീണ്ടും അത്ലറ്റിക്കോയിലേക്ക് തിരിച്ചെത്തിയെങ്കിലും പ്രായം ആ പ്രതിഭയെ തളർത്തിയിരുന്നു.

Story first published: Tuesday, April 10, 2018, 16:03 [IST]
Other articles published on Apr 10, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍