വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

യൂറോ കപ്പ്: പോര്‍ച്ചുഗല്‍ നിറഞ്ഞ് കളിച്ചു, ഐസ്‌ലന്‍റ് സമനിലയില്‍ തളച്ചു!!!

By Vishnu

പാരിസ്: യൂറോ കപ്പ് ഫുഡ്‌ബോളില്‍ പോര്‍ച്ചുഗലിനെ സമനിലയില്‍ തളച്ച് ഐസ്‌ ലാന്‍ഡ്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡയുടെ നേതൃത്വത്തില്‍ ഇറങ്ങിയ പോര്‍ച്ചുഗല്ലിനെ താരതമ്യേന ദുര്‍ബലരായ ഐസ്‌ ലാന്‍ഡ് വെള്ളം കുടിപ്പിച്ചു. അക്രമണത്തിലൂന്നി ശക്തമായ പ്രതിരോധം തീര്‍ത്ത് കളം നിറഞ്ഞു കളിച്ച പോര്‍ച്ചുഗല്ലിന് 21 ഗോളവസരങ്ങളാണ് ലഭിച്ചത്. എന്നാല്‍ ലക്ഷ്യം കാണാനായത് ഒന്നു മാത്രം.

31-ാം മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ നാനിയാണ് ഗോള്‍ നേടിയത്. ഇടതു മൂലയില്‍ നിന്ന് ഗോമസ് ഉതിര്‍ത്ത ഷോട്ട് നാനി ഗോള്‍ പോസ്റ്റിലേക്ക് ചിപ്പ് ചെയ്തിട്ടു. യൂറോ കപ്പ് ചരിത്രത്തിലെ അറുനൂറാം ഗോളായിരുന്നു അത്. ആ നേട്ടം നാനിക്ക് സ്വന്തം.

Euro cup 2016

യൂറോ കപ്പ് കളിക്കുന്ന ഏറ്റവും ചെറിയ രാജ്യമാണ് ഐസ്‌ ലാന്‍ഡ്. താരതമ്യേന ദുര്‍ബലരായ ടീമാണ് അവര്‍. എങ്കിലും കിട്ടിയ അവസരം മുതലെടുത്ത് ഐസ്‌ ലാന്‍ഡ് ഗോള്‍ മടക്കി. വെറും നാല് അവസരങ്ങളാണ് ഐസ്‌ ലാന്‍ഡിന് പോര്‍ച്ചുഗല്‍ ഗോള്‍മുഖത്ത് ലഭിച്ചത്. 50-ാം മിനിട്ടില്‍ ഐസ് ലാന്‍ഡിന്റെ ബില്‍ കിന്‍ ജനാര്‍സണ്‍ ഗോള്‍ മടക്കി.
പ്രതിരോധ നിരയിലെ ഗുഡ്മുഡ്‌സ്ണ്‍ ആണ് ഗോളിന് അവസരമൊരുക്കിയത്. ബോക്‌സിന്റെ വലത് മൂലയില്‍ നിന്നും ഗുഡ്മുണ്‍ നല്‍കിയ ഹൈബോള്‍ ജാര്‍സണ്‍ മികച്ചൊരു വോളിയിലൂടെ ഗോളിലേക്ക് പറത്തിവിട്ടു.

ആദ്യപകുതിയില്‍ പോര്‍ച്ചുഗല്‍ ശക്തമായ മുന്നേറ്റമാണ് നടത്തിയത്. എന്നാല്‍ ഐസ്‌ ലാന്‍ഡിന്‍റെ പ്രതിരോധ നിര ഗോള്‍വലയ്ക്ക് മുന്നില്‍ ശക്തമായ കോട്ട കെട്ടി. രണ്ടാം പകുതിയില്‍ ക്ഷീണിതരായ പോര്‍ച്ചുഗല്‍ ടീം തളര്‍ച്ചയോടെയാണ് കളി തുടര്‍ന്നത്. പ്രതിരോധത്തിലെ പിഴവില്‍ ഐസ്‌ ലാന്‍ഡ് ഗോള്‍ മടക്കി സമനില പിടിച്ചതോടെ പോര്‍ച്ചുഗലിന് സമ്മര്‍ദ്ദമേറി.

ലീഡ് കൈവിട്ടതോടെ ആത്മവിശ്വാസമില്ലാതെയാണ് പോര്‍ച്ചുഗല്‍ താരങ്ങള്‍ കളിച്ചത്. ഐസ്‌ ലാന്‍ഡിന്‍റെ കളി കാണാന്‍ രാജ്യത്തെ എട്ടു ശതമാനത്തോളം പേര്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു. സമനിലയാണെങ്കിലും അവര്‍ക്കിത് വലിയ ജയമാണ്. ഒന്നാം നിര ടീമിനെ മുട്ടുകുത്തിച്ചതിന്റെ ആഹ്ലാദം ആരാധകരുടെ ആരവത്തില്‍ നിറഞ്ഞിരുന്നു.

യൂറോകപ്പില്‍ ഓസ്‌ട്രേലിയയെ തറപറ്റിച്ച് ഹങ്കറിയും അട്ടിമറി ജയം നേടി. ഓസ്‌ട്രേലിയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ആദ്യമത്സരത്തില്‍ ഹങ്കറി പരാജയപ്പെടുത്തിയത്. 1986ലെ ലോകകപ്പിനു ശേഷം ആദ്യമായാണ് ഹങ്കറി ഒരു പ്രധാന മത്സരത്തിലെത്തുന്നത്.

കളിയുടെ തുടക്കത്തില്‍ ഓസ്‌ട്രേലിയ ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ നടത്തി. ഓസ്ട്രിയയുടെ ഡേവിഡ് അലാബയാണ് ഹങ്കറിയുടെ ഗോള്‍മുഖത്ത തുടര്‍ച്ചയായി അക്രമിച്ചത്. അലാബയുടെ ഒറ്റയാള്‍ പോരാട്ടത്തിന് ശക്തമായ പിന്തുണ നല്‍കാന്‍ സഹതാരങ്ങള്‍ക്കായില്ല. ആദ്യപകുതിയില്‍ ഹങ്കറിയും ഓസ്‌ട്രേലിയയും ആക്രമിച്ചു കളിച്ചു.

രണ്ടാം പകുതിയിലാണ് ഹങ്കറി ആദ്യ ഗോള്‍ നേടിയത്. 62-ാം മിനിറ്റില്‍ ആദം സലായ് ആണ് ഗോള്‍നില തുറന്നത്. ടീമിന്റെ മികച്ച മുന്നേറ്റത്തിനൊടുവില്‍ ഓസ്‌ട്രേലിയന്‍ ഗോളിയെ വെട്ടിച്ച് ആദം ഫിനിഷ് ചെയ്യുകയായിരുന്നു. 66-ാം മിനിറ്റില്‍ ഓസ്‌ട്രേലിയുടെ പ്രധാന താരമായ ഡ്രോക്കവിച്ച് ചുവപ്പുകാര്‍ഡുമായി പവലിയനിലേക്ക് മടങ്ങിയത് ഓസീസിന് തിരിച്ചടിയായി.

അവസരത്തിനൊത്ത് ഉണര്‍ന്ന് കളിച്ച ഹങ്കറി 87-ാം മിനിട്ടില്‍ രണ്ടാമത്തെ ഗോള്‍ നേടി വിജയമുറപ്പിച്ചു. സെന്റര്‍ ബോക്‌സില്‍ നിന്ന തോമസ് നീട്ടി നല്‍കിയ പന്ത് സ്‌റ്റൈബര്‍ ഗോള്‍കീപ്പര്‍ റോബേര്‍ട്ട് ആല്‍മറിന് മുകളിലൂടെ ചിപ് ചെയ്തിടുകയായിരുന്നു.

Story first published: Wednesday, June 15, 2016, 14:44 [IST]
Other articles published on Jun 15, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X