യുവനിരയുടെ കരുത്തുമായി ഇംഗ്ലണ്ട് ലോകകപ്പ് ടീം പ്രഖ്യാപിച്ചു; സൂപ്പര്‍താരങ്ങള്‍ പുറത്ത്

Posted By: rajesh mc

ലണ്ടന്‍: റഷ്യ ലോകപ്പിനള്ള 23 അംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. യുവ നിരയ്ക്ക് പ്രാധാന്യം നല്‍കിയ പരിശീലകന്‍ ഗരേത്ത് സൗത്ത്‌ഗേത്ത് പ്രമുഖരെ ഉള്‍പ്പെടുത്താത്തത് ശ്രദ്ധേയമായി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്‍ സുപ്പര്‍ ഗോള്‍കീപ്പര്‍ ജോ ഹാര്‍ട്ട്, ആഴ്‌സണല്‍ മിഡ്ഫീല്‍ഡര്‍ ജാക്ക് വില്‍ഷെയര്‍ എന്നിവര്‍ ടീമില്‍ ഉള്‍പ്പെട്ടില്ല.

എവര്‍ട്ടന്‍ ഗോളി ജോര്‍ദന്‍ പിക്് ഫോര്‍ഡ് ആയിരിക്കും ടീമിന്റെ ഒന്നാം ഗോളിയെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 18ന് ടുണീഷ്യയ്‌ക്കെതിരെ ടീമിറങ്ങുമ്പോള്‍ ജോര്‍ദന്‍ ഇംഗ്ലീഷ് വല കാക്കും. ലിവര്‍പൂളിന്റെ പത്തൊമ്പതുകാരന്‍ റൈറ്റ് ബാക്ക് ട്രെന്റ് അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ ആണ് ടീമിലെ പ്രായം കുറഞ്ഞ കളിക്കാരന്‍.

football

ഇംഗ്ലണ്ട് സ്‌ക്വാഡ്: ഗോള്‍കീപ്പര്‍മാര്‍: ജാക്ക് ബട്ട്‌ലാന്‍ഡ്, ജോര്‍ദന്‍ പിക് ഫോര്‍ഡ്, നിക്ക് പോപ്. പ്രതിരോധം: ജോണ്‍ സ്‌റ്റോണ്‍സ്, ഹാരി മഗൈ്വര്‍, ഫില്‍ ജോണ്‍സ്, കെയില്‍ വാക്കര്‍, കെയ്‌റന്‍ ട്രിപ്പിയര്‍, ഗാരി കാഹില്‍, ആഷ്‌ലി യങ്, ഡാനി റോസ്, ട്രെന്റ് അലക്‌സാണ്ടര്‍. മിഡ്ഫീല്‍ഡര്‍മാര്‍: എറിക് ഡയര്‍, ജോര്‍ദന്‍ ഹന്‍ഡേഴ്‌സണ്‍, ദലെ അലി, ജെസ്സി ലിങ്ഗാര്‍ഡ്, റഹീം സ്റ്റര്‍ലിങ്, ലോഫ്റ്റസ് ചീക്ക്, ഫാബിയാന്‍ ഡെല്‍ഫ്. ഫോര്‍വേര്‍ഡ്: ഹാരി കെയിന്‍, ജാമി വാര്‍ഡി, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ഡാനി വെല്‍ബാക്ക്.

Story first published: Thursday, May 17, 2018, 8:16 [IST]
Other articles published on May 17, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍