ലോകകപ്പിനു ശേഷം ഇതിഹാസതാരം ഡീഗോ മറഡോണയ്ക്ക് പുതിയ ചുമതല

Posted By: rajesh mc

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ബെലാറൂസിയന്‍ ക്ലബ്ബിന്റെ ചെയര്‍മാനാകും. മറഡോണ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കി ഇസ്റ്റഗ്രാമില്‍ കുറിപ്പിട്ടത്. തന്നെ ചെയര്‍മാനാക്കിയ ഡൈനാമോ ബ്രെസ്റ്റിന് നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ്.

അമ്പത്തിയേഴുകാരനായ മറഡോണ അടുത്തിടെയാണ് യുഎഇ സെക്കന്റ് ഡിവിഷന്‍ ക്ലബ്ബ് അല്‍ ഫുജൈറയുടെ പരിശീലക സ്ഥാനത്തുനിന്നും ഒഴിഞ്ഞത്. ടീമിനെ ഒന്നാം ഡിവിഷന്‍ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടിക്കൊടുക്കുന്നതില്‍ പരാജയപ്പെട്ടതോടെ മറഡോണയുമായുള്ള കരാര്‍ ക്ലബ്ബ് അവസാനിപ്പിക്കുകയായിരുന്നു.

diego-maradona

റഷ്യയില്‍ അടുത്തമാസം നടക്കാനിരിക്കുന്ന ലോകകപ്പിനുശേഷം മറഡോണ പുതിയ ചുമതലയേല്‍ക്കുമെന്ന് ക്ലബ്ബ് ട്വിറ്ററിലൂടെ അറിയിച്ചു. മൂന്നുവര്‍ഷത്തെ കരാറാണ് ബലാറൂസിയന്‍ ക്ലബ്ബുമായി മറഡോണ ഏര്‍പ്പെട്ടത്. നേരത്തെ അര്‍ജന്റീനയുടെ ദേശീയ ടീമിന്റെ കോച്ച് ആയിരുന്നു 1986ലെ ലോകകപ്പ് ഹീറോ. എന്നാല്‍, 2010 ലോകകപ്പില്‍ കാര്യമായി മുന്നേറ്റമുണ്ടാക്കാന്‍ കഴിയാത്തതോടെ മറഡോണയുടെ സ്ഥാനം തെറിക്കുകയായിരുന്നു.

ഡീഗോ മറഡോണ നേടിയ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോൾ
ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട മറഡോണയ്ക്ക് കളിക്കളത്തിന് പുറത്തെ ജീവിതം പലപ്പോഴും പേരുദോഷമുണ്ടാക്കിയിരുന്നു. മികച്ച കളിക്കാരനാണെങ്കിലും പരിശീലകനെന്ന നിലയില്‍ പെരു നിലനിര്‍ത്താനും വിഖ്യാത താരത്തിന് കഴിഞ്ഞില്ല.

Story first published: Thursday, May 17, 2018, 8:17 [IST]
Other articles published on May 17, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍