കൊറോണ ഭീതി, പ്രീമിയര്‍ ലീഗ് ഏപ്രില്‍ മൂന്ന് വരെ നിര്‍ത്തിവെച്ചു

ലണ്ടന്‍: കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഏപ്രില്‍ മൂന്നുവരെ മത്സരങ്ങള്‍ നിര്‍ത്തിവെക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊറോണ വൈറസ് അതിവേഗം വ്യാപിക്കുന്നതിന് പിന്നാലെയാണ് നടപടി. മറ്റ് ലീഗ് മത്സരങ്ങളെല്ലാം നേരത്തെതന്നെ നിര്‍ത്തിവെച്ചിരുന്നു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഭാരവാഹികളുടെ അടിയന്തിര സമ്മേളനത്തിന് ശേഷമാണ് മത്സരങ്ങള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്.നിലവില്‍ പല ഫുട്‌ബോള്‍ താരങ്ങളും പരിശീലകരും നിരീക്ഷണത്തിലാണ്. ആഴ്‌സണല്‍ പരിശീലകന്‍ ആര്‍ട്ടിട്ടയ്ക്കും ചെല്‍സി വിങ്ങര്‍ കാലും ഹഡ്‌സണ്‍ ഒഡോയിക്കും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ആര്‍ട്ടിട്ടയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആഴ്‌സണല്‍ താരങ്ങള്‍ക്കെല്ലാം തന്നെ രോഗം പിടിപെടാന്‍ സാധ്യതയുണ്ട്.കഴിഞ്ഞ ദിവസംവരെ ആര്‍ട്ടിട്ടയ്ക്ക് കീഴില്‍ താരങ്ങള്‍ പരിശീലനം നടത്തിയിരുന്നു. മെസ്യൂട്ട് ഓസില്‍, അലക്‌സാണ്ടര്‍ ലാക്കസാറ്റെ, ഔബ്‌മെയാങ് തുടങ്ങിയ സൂപ്പര്‍ താരങ്ങളൊക്കെ ആഴ്‌സണലിന്റെ ഭാഗമാണ്. ചെല്‍സി യുവതാരത്തിന് രോഗം ബാധിച്ചതിനാല്‍ സഹതാരങ്ങള്‍ക്കും നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വരെ താരവും ക്ലബ്ബിനൊപ്പമുണ്ടായിരുന്നു. കൂടാതെ വനിതാ ഇംഗ്ലണ്ട് ടീമിന്റെ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളും ഇതിനോടകം നിര്‍ത്തിവെച്ചിട്ടുണ്ട്.

മറ്റ് രാജ്യങ്ങളിലും എല്ലാ കായിക മത്സരങ്ങളും ഇതിനോടകം നിര്‍ത്തിവെച്ചുകഴിഞ്ഞു.റയല്‍ മാഡ്രിഡ്,യുവന്റസ് താരങ്ങളുമെല്ലാം കൊറോണ നിരീക്ഷണത്തിലാണുള്ളത്. ഇറ്റാലിയന്‍ സീരി എ ക്ലബ്ബായ യുവന്റസിന്റെ ഡിഫന്റര്‍ ഡാനിയല്‍ റുഗാനിക്ക് കഴിഞ്ഞ ദിവസം കൊറോണ സ്ഥീരീകരിച്ചിരുന്നു. ഇതോടെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കമുള്ള താരങ്ങളെല്ലാം നിരീക്ഷണിത്തിലാണ്. അതേസമയം താരത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നാണ് ക്ലബ്ബ് വ്യക്തമാക്കുന്നത്.

റുഗാനിയുമായി അടുത്ത് ഇടപഴകിയവരെ കണ്ടെത്തി നിരീക്ഷിക്കാനുള്ള ശ്രമത്തിലാണെന്നും യുവന്റസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ഇന്റര്‍ മിലാന്‍-യുവന്റസ് മത്സരത്തില്‍ റുഗാനിയും പങ്കെടുത്തിരുന്നു.കരുത്തരുടെ പോരാട്ടത്തില്‍ വിജയിച്ച യുവന്റസ് നടത്തിയ വിജയാഘോഷത്തില്‍ റുഗാനിയും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. അതേസമയം താന്‍ സുഖമായിരിക്കുന്നുവെന്നും പേടിക്കേണ്ടതില്ലെന്നും താരം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.

ഐസലോഷന്‍ വാര്‍ഡില്‍ സൂക്ഷ്മ നിരീക്ഷണത്തിലാണ് താരമിപ്പോള്‍.റുഗാമിനിയെക്കൂടാതെ ആര്‍ക്കൊക്കെ രോഗം ബാധിച്ചുവെന്ന് എത്രയും വേഗം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് ക്ലബ്ബുള്ളത്. കൊറോണ പകരുന്ന സാഹചര്യം വിലയിരുത്തി ഏപ്രില്‍ മൂന്ന് വരെ ഇറ്റലിയിലെ എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവെച്ചിട്ടുണ്ട്. ലാ ലിഗയില്‍ റയല്‍ മാഡ്രിഡ് താരങ്ങളും കൊറോണ നിരീക്ഷണത്തിലാണ്. റയലിന്റെ ബാഡ്മിന്റണ്‍ ടീം താരത്തിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ബാസ്‌ക്കറ്റ് ബോള്‍ ടീമുമൊത്ത് ഫുട്‌ബോള്‍ ടീം പരിശീലനം നടത്തിയിരുന്നു. ഇത് വിലയിരുത്തിയാണ് റയല്‍ മാഡ്രിഡ് താരങ്ങള്‍ക്ക് നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കൊറോണയെത്തുടര്‍ന്ന് ഇന്ത്യയിലെ ഐപിഎല്ലും മാറ്റിവെച്ചു.മാര്‍ച്ച് 29ന് തുടങ്ങേണ്ടിയിരുന്ന ഐപിഎല്‍ ഏപ്രില്‍ 15നാണ് ആരംഭിക്കുക.വിദേശ താരങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് വിലക്കുള്ളതിനാലാണ് ഇത്തരമൊരു നീക്കം.കൂടാതെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയും റദ്ദാക്കിയിട്ടുണ്ട്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, March 14, 2020, 9:05 [IST]
Other articles published on Mar 14, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X