ബയേണിന് പുതിയ പരിശീലകൻ.. കരാർ മൂന്ന് വർഷത്തേക്ക്

Posted By: Desk

അടുത്ത സീസൺ മുതൽ ബുണ്ടസ്‌ലീഗ വമ്പൻമാരായ ബയേൺ മ്യൂണിക്കിന് പുതിയ പരിശീലകൻ.നിലവിലെ പരിശീലകൻ യപ്പ് ഹൈങ്കിസ് സീസൺ അവസാനത്തോടെ ക്ലബ്ബുവിടുന്നതോടെ മുൻ ബയേൺ മ്യൂണിക്ക് താരവും ഇപ്പോൾ ഫ്രാങ്ക്ഫുർട്ട് പരിശീലകനുമായ നികോ കൊവാക് ബയേൺണിൻറെ തലപ്പത്തെത്തും.മൂന്നു വർഷത്തെ കരാറിലാണ് കൊവാക് ബയേണിലേക്കെത്തുക.ഇതുവരെ ഔദ്യോഗിക സ്ഥിതികരണം വന്നില്ലെങ്കിലും ബയേൺ മ്യൂണിക്കിൻറെ ഒഫിഷ്യൽ ട്വിറ്റർ അക്കൗണ്ടിൽ ഇക്കാര്യം വെളിപ്പെടുത്തിട്ടുണ്ട്. പരിശീലകനായി കൊവാക്കിനെ കിട്ടിയതിൽ സന്തോഷമുണ്ടെന്ന് ബയേൺ ട്വിറ്ററിൽ രേഖപ്പെടുത്തി.

coach

ഒരു മികച്ച മധ്യനിര താരമായിരുന്നു നികോ കൊവാക്.കൂടുതൽ മത്സരങ്ങളും ഹെർത്ത ക്ലബ്ബുകൾക്കുവേണ്ടി കളിച്ച കൊവാക് 2001 ൽ ബയേൺ മ്യൂണിക്കിലേക്കെത്തി.രണ്ടു വർഷം ബയേൺ നിരയിൽ പ്രതിരോധനിര താരമായി തിളങ്ങുകയും 34 മത്സരങ്ങളിൽ ബൂട്ടണിയുകയുംചെയ്‌തു.2009 ൽ പ്രൊഫഷണൽ ഫുട്ബാളിൽ നിന്ന് വിരമിച്ചു.2011 ൽ അവസാനം താൻ കളിച്ച സൽസ്‌ബെർഗ് എന്ന ക്ലബ്ബിൽ അസിസ്റ്റന്റ് മാനേജരായി.2012 ൽ ക്രൊയേഷ്യൻ അണ്ടർ 21 ടീമിന്റെ പരിശീലകനായതോടെയാണ് കൊവാക്കിന്റെ പരിശീലന മികവ് ലോകമറിയുന്നത്.അതിൻ്റെ അടുത്ത വർഷം തന്നെ ക്രൊയേഷ്യൻ സീനിയർ ടീമിന്റെ പരിശീലകനായി ചുമതലയേറ്റു.പക്ഷേ യൂറോ കപ്പിലെ മോശം പ്രകടനത്തെ തുടർന്ന് പരിശീലകൻ സ്ഥാനം തെറിച്ചു.എന്നാൽ 2016 ൽ ഫ്രാങ്ക്ഫുർട്ട് പരിശീലകനായായി ചുമതലയേറ്റതോടെ കോവാച്ചിന്റെ പുതിയ പരിശീലന തന്ത്രങ്ങളാണ് ലോകം കണ്ടത്.

Read more about: bayern munich coach bundesliga news
Story first published: Saturday, April 14, 2018, 9:08 [IST]
Other articles published on Apr 14, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍