ഐ ലീഗിലെ സൂപ്പർ താരങ്ങളെ സ്വന്തമാക്കാൻ എടികെ.. കൊൽക്കത്ത പണി തുടങ്ങി

Posted By: Desk

അടുത്ത സീസണിലെക്കുള്ള പടയൊരുക്കം എടികെ തുടങ്ങി കഴിഞ്ഞു.ഐ ലീഗ് ക്ലബ്ബായ ഈസ്റ്റ് ബെംഗാളിന്റെ സൂപ്പർ താരങ്ങളെ സ്വന്തം തട്ടകത്തിലെത്തിക്കാൻ എടികെ ശ്രമം തുടങ്ങിയതായി റിപ്പോർട്ട്.ഈസ്റ്റ് ബംഗാൾ താരങ്ങളായ അർണബ് മൊണ്ടലിനേയും കെവിൻ ലോബോയേയുമാണ് എടികെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്.ഈസ്റ്റ് ബെംഗാളുമായി അവസാനഘട്ട ചർച്ചയിലാണ് എടികെ.


2010 ൽ പ്രയാഗ് യുണൈറ്റഡിൽ കളിച്ചുതുടങ്ങിയ താരമാണ് അർണബ് മൊണ്ടൽ.2012 ൽ ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയ അർണബ് ഈസ്റ്റ് ബംഗാളിനായി ഇതുവരെ 93 മത്സരങ്ങളിൽ പ്രതിരോധനിര കാത്തു.ഐ എസ് എലിലെ മൂന്ന് സീസണുകളിലും ലോണടിസ്ഥാനത്തിൽ കൊൽക്കത്തയ്ക്കുവേണ്ടി കളിക്കുകയുംചെയ്‌ത താരമാണ് അർണബ്.മൂന്ന് സീസണുകളിലുമായി കൊൽക്കത്തയ്ക്കുവേണ്ടി 41 മത്സരങ്ങൾ അർണബ് മൊണ്ടൽ കളിച്ചു.ഈ സീസണിൽ ഈസ്റ്റ് ബംഗാളിനായി 12 മത്സരങ്ങളിലും തകർപ്പൻ പ്രകടനം കാഴ്ചവച്ചതാണ് താരത്തെ വീണ്ടും എടികെയുടെ നോട്ടപുള്ളിയാക്കിയത്.

atk

ഈസ്റ്റ്ബെംഗാളിന്റെ മധ്യനിര താരമാണ് കെവിൻ ലോബോ.കഴിഞ്ഞ സീസണുകളിൽ എടികെയുടെയും കേരളാ ബ്ലാസ്റ്റേഴ്സിന്റെയും താരമായിരുന്നു ഈ മുപ്പതുകാരൻ.ഈസ്റ്റ് ബംഗാളിനായി ഈ സീസണിൽ 13 മത്സരങ്ങളിൽ കളിക്കുകയും മിനാർവേ പഞ്ചാബിനോട് മനോഹരമായ ഗോളിലൂടെ ടീമിനെ വിജയിപ്പിക്കുകയും ചെയ്‌തു.

സൂപ്പർ കപ്പിന്റെ ക്വാട്ടർ ഫൈനലിൽ ഐസ്‌വാൾ എഫ് സിക്കതിരെ ജയിച്ച് സെമി ഫൈനലിലേക്കുള്ള ടിക്കറ്റ് എടുത്തുകഴിഞ്ഞിരിക്കുകയാണ് ഈസ്റ്റ് ബംഗാൾ.ഈ മാസം 16 നാണ് സൂപ്പർകപ്പിന്റെ സെമി ഫൈനലുകൾ ആരംഭിക്കുന്നത്.

Story first published: Thursday, April 12, 2018, 16:07 [IST]
Other articles published on Apr 12, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍