വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

അട്ടിമറികളുടെ ലോകകപ്പ്; വിസ്മയം തീര്‍ത്ത് കുഞ്ഞന്‍മാര്‍

21ാമത് ഫിഫ ലോകകപ്പിന് റഷ്യയില്‍ കൊടിയിറങ്ങി. അട്ടിമറികളും അവിസ്മരണീയ മുഹൂര്‍ത്തങ്ങളും സമ്മാനിച്ചാണ് 21ാമത് ഫിഫ ലോകകപ്പ് ഗുഡ്‌ബൈ പറഞ്ഞത്. പല വമ്പന്‍മാര്‍ക്കും കാലിടറിയ റഷ്യന്‍ ലോകകപ്പില്‍ കുഞ്ഞന്‍മാര്‍ വിസ്മയം തീര്‍ക്കുന്നതിനും ഫുട്‌ബോള്‍ ലോകം സാക്ഷിയായി. 2022ല്‍ ഖത്തറില്‍ കാണാം എന്ന് പറഞ്ഞാണ് കാല്‍പന്ത് കളി വസന്തം റഷ്യയോട് വിടചൊല്ലിയത്.

fifa

സംഘാടക മികവ് കൊണ്ടും ആരാധകരുടെ പിന്തുണ കൊണ്ടും റഷ്യന്‍ ലോകകപ്പ് വന്‍ വിജയമായി മാറി. 30,31,768 കാണികളാണ് 12 വേദികളിലായി നടന്ന റഷ്യന്‍ ലോകകപ്പ് നേരിട്ട് വീക്ഷിക്കാനെത്തിയത്. ലോകകപ്പിലാദ്യമായി വാര്‍ റിവ്യൂ ഉപയോഗിച്ച ടൂര്‍ണമെന്റായിരുന്നു റഷ്യയിലേത്. 64 മല്‍സരങ്ങളില്‍ നിന്ന് 169 ഗോളുകളാണ് ടൂര്‍ണമെന്റില്‍ പിറവിയെടുത്തത്.

രണ്ടാം ഫ്രഞ്ച് വിപ്ലവം

രണ്ടാം ഫ്രഞ്ച് വിപ്ലവം

ലോക ഫുട്‌ബോള്‍ മാമാങ്കത്തില്‍ രണ്ടാം തവണയാണ് യൂറോപ്പില്‍ നിന്നുള്ള ഫ്രാന്‍സ് കിരീടം നേടുന്നത്. ടൂര്‍ണമെന്റ് തുടങ്ങും മുന്‍പ് തന്നെ കിരീട ഫേവറിറ്റുകളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ടീമായിരുന്നു ഫ്രാന്‍സ്. മികച്ച താരനിരയും ദിദിയര്‍ ദെഷാംപ്‌സെന്ന തന്ത്രശാലിയായ പരിശീലകനുമാണ് ഫ്രാന്‍സിനെ കിരീട ഫേവറേറ്റാക്കിയത്.

അത് ശരിവയ്ക്കുന്ന തരത്തിലായിരുന്നു റഷ്യന്‍ ലോകകപ്പില്‍ ഓരോ മല്‍സരതങ്ങളിലും ഫ്രാന്‍സിന്റെ പ്രകടനം. ഒടുവില്‍ രണ്ടാം ലോക കിരീടത്തിലും ഫ്രഞ്ച് പട മുത്തമിട്ടു. മികച്ച ഗെയിം പ്ലാനായിരുന്നു ഫ്രാന്‍സിന്റെ പ്രധാന കരുത്ത്. പ്രതിരോധത്തിന് പ്രാധാന്യം നല്‍കിയ ഫ്രാന്‍സ് കൗണ്ടര്‍ അറ്റാക്കുകളിലൂടെ എതിര്‍ പോസ്റ്റില്‍ പന്തെത്തിക്കുകയും ചെയ്തു.

കിരീടത്തോടൊപ്പം ടൂര്‍ണമെന്റില്‍ മികച്ച യുവതാരത്തെ സമ്മാനിച്ചാണ് ഫ്രാന്‍സ് റഷ്യയോട് ഗുഡ്‌ബൈ പറയുന്നത്. 19 കാരനായ മിഡ്ഫീല്‍ഡര്‍ കെയ്‌ലിയന്‍ എംബാപ്പെയായിരുന്നു അത്. പോള്‍ പോഗ്ബ, ആന്റോണിയോ ഗ്രീസ്മാന്‍, ഒലിവര്‍ ജിറൂഡ്, എന്‍ഗോലോ കാന്റെ, സാമുവല്‍ ഉംറ്റിറ്റി, റാഫേല്‍ വരാനെ, ബെഞ്ചമിന്‍ പവാര്‍ഡ്, ലൂക്കാസ് ഹെര്‍ണാണ്ടസ്, ബ്ലാസി മറ്റിയുഡി, ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ് എന്നിവരായിരുന്നു ആദ്യ ഇലവനിലെ ഫസ്റ്റ് ചോയ്‌സുകള്‍. അതിനൊപ്പം തന്ത്രശാലിയായ ദിദിയര്‍ ദെഷാംപ്‌സും ഫ്രഞ്ച് വിജയത്തിന് ചുക്കാന്‍ പിടിച്ചു.

ഫിനിക്‌സ് പക്ഷിയായി ക്രൊയേഷ്യ

ഫിനിക്‌സ് പക്ഷിയായി ക്രൊയേഷ്യ

റഷ്യന്‍ ലോകകപ്പ് തുടങ്ങും മുന്‍പ് ഫുട്‌ബോള്‍ നിരൂപകരുടെ കിരീട ഫേവറിറ്റുകളില്‍ ഇല്ലാത്ത ടീമായിരുന്നു ക്രൊയേഷ്യ. എന്നാല്‍, ഓരോ മല്‍സരങ്ങള്‍ കഴിയുതോറും ക്രൊയേഷ്യ അദ്ഭുതമായി മാറുകയായിരുന്നു.

കിരീട ഫേവറിറ്റായിരുന്ന അര്‍ജന്റീനയെ തോല്‍പ്പിച്ചതോടെയാണ് ക്രൊയേഷ്യ എതിരാളികള്‍ക്ക് ആദ്യ മുന്നറിയിപ്പ് നല്‍കിയത്. ടൂര്‍ണമെന്റില്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തിയ റഷ്യയും കിരീട ഫേവററ്റായിരുന്ന ഇംഗ്ലണ്ടും ക്രൊയേഷ്യ കുതിപ്പില്‍ മുട്ടുമടക്കി. കന്നി കിരീടം കൈവിട്ടെങ്കിലും ഫുട്‌ബോള്‍ ആരാധകരുടെ മനംകവര്‍ന്നാണ് ക്രൊയേഷ്യ റഷ്യ വിടുന്നത്. കാരണം, ഫൈനലില്‍ വരെ തങ്ങളുടേതായ ശൈലി മുറുകെ പിടിക്കാന്‍ ക്രൊയേഷ്യക്ക് സാധിച്ചിരുന്നു.

ടൂര്‍ണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട മിഡ്ഫീല്‍ഡര്‍ ലൂക്കാ മോഡ്രിച്ച് ക്രൊയേഷ്യയുടെ അഭിമാന താരമായി. മരിയോ മാന്‍ഡ്യൂകിച്ച്, ഇവാന്‍ റാക്കിറ്റിച്ച്, ഇവാന്‍ പെരിസിച്ച്, ആന്റെ റെബിച്ച്, ദെയാന്‍ ലോവ്‌റന്‍, ഡൊമാന്‍ഗോ വിജ, സൈം സാലിക്കോ, ഇവാന്‍ സ്ട്രിനിക്ക്, മാര്‍സെലോ ബ്രോസോവിച്ച്, ഗോള്‍കീപ്പര്‍ ഡാനിയേല്‍ സ്യുബാസിച്ച എന്നിവരായിരുന്നു ആദ്യ 11ല്‍ ക്രൊയേഷ്യയുടെ ഫസ്റ്റ് ചോയിസ്. മികച്ച കേളി ശൈലി രൂപപ്പെടുത്തിയ ക്രൊയേഷ്യന്‍ പരിശീലകന്‍ സ്ലാറ്റ്‌കോ ഡാലിക്കും ക്രൊയേഷ്യയുടെ ഹീറോയാണ്.

സ്രാവുകളെ വിഴുങ്ങിയ ചെറുമീനുകള്‍

സ്രാവുകളെ വിഴുങ്ങിയ ചെറുമീനുകള്‍

ഇതിഹാസ താരങ്ങളും സൂപ്പര്‍ താരങ്ങളും നിരാശരായി കളംവിട്ട ലോകകപ്പായിരുന്നു റഷ്യയിലേത്. നിലവിലെ ചാംപ്യന്‍മാരെന്ന ഖ്യാതിയുമായെത്തിയ ടീമുകളുടെ പുറത്താവലിന് ഇത്തവണയും മാറ്റംവരുത്താനായില്ല. മികച്ച പരിശീലകനും താരനിരയും എല്ലാം അണിനിരന്നിട്ടും ജര്‍മനിക്ക് ചാംപ്യന്‍മാരുടെ ദുരാവസ്ഥയ്ക്ക് റഷ്യയില്‍ തിരുത്താനായില്ല. ഗ്രൂപ്പ്ഘട്ടത്തില്‍ തന്നെ ജര്‍മന്‍ പട പിണഞ്ഞുവീണു. എല്ലാ വമ്പന്‍മാരെയും പോലെ ഫിനിഷിങിലെ പോരായ്മ തന്നെയായിരുന്നു ജര്‍മനിയുടെയും അന്തകനായത്. സ്വ്ീഡനും മെക്‌സിക്കോയുമാണ് ജര്‍മനിയുള്‍പ്പെടുന്ന ഗ്രൂപ്പ് എഫില്‍ നിന്ന് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ഗ്രൂപ്പ്ഘട്ടം കടക്കാനായില്ലെങ്കിലും ജര്‍മനിയെ വീഴ്ത്തി ദക്ഷിണ കൊറിയ കൈയ്യടി നേടി.

സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ കന്നിക്കിരീട മോഹം റഷ്യയിലും പുവണിഞ്ഞില്ല. ലോകകപ്പ് തുടങ്ങും മുന്‍പ് പ്രധാന ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമേരോ പരിക്ക് മൂലം പുറത്തായത് അര്‍ജന്റീനയ്ക്ക് റഷ്യയില്‍ വന്‍ തിരിച്ചടിയായി. പകരക്കാരെത്തിയ വില്ലി കബല്ലെറോയും ഫ്രാന്‍കോ അര്‍മാനിയും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതെ പോയ അര്‍ജന്റീനയുടെ തോല്‍വിക്ക് തന്നെ കാരണമായിരുന്നു.

തന്നെ കൊണ്ട് കഴിയുന്നതു പോലെ കളിച്ചെങ്കിലും മറ്റു താരങ്ങളുടെ പിന്തുണയില്ലായ്മയും കോച്ച് ജോര്‍ജ് സംപോളിയുടെ തന്ത്രങ്ങളിലെ പാളിച്ചയും അര്‍ജന്റൈന്‍ പതനത്തിന് കാരണായി. പ്രീക്വാര്‍ട്ടറില്‍ ഫ്രഞ്ച് കരുത്തിനു മുന്നില്‍ അര്‍ജന്റീന പൊരുതി വീഴുകയായിരുന്നു.

കിരീട ഫേവറിറ്റുകളില്‍ ഏറ്റവും മുന്‍പന്തിയിലുണ്ടായിരുന്ന ടീമായിരുന്നു ബ്രസീല്‍. മികച്ച കേളി ശൈലിക്കൊപ്പം ഫിനിഷിങും എല്ലാം മഞ്ഞപ്പടയില്‍ ഭദ്രമായിരുന്നു. എന്നാല്‍, ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായ ബെല്‍ജിയത്തിന്റെ അപ്രതീക്ഷിത കുതിപ്പില്‍ സൂപ്പര്‍ താരം നെയ്മറുള്‍പ്പെടുന്ന ബ്രസീല്‍ സെമിഫൈനല്‍ കാണാതെ പുറത്താവുകയായിരുന്നു. ടിറ്റെയെന്ന പരിശീലകന്‍ ഏറ്റവും മികച്ച തന്ത്രം തന്നെയായിരുന്നു ബ്രസീലിനു വേണ്ടി ഒരുക്കിയിരുന്നത്. എന്നാല്‍, ബെല്‍ജിയത്തിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ കിരീടം തിരിച്ചുപിടിക്കാമെന്നുള്ള ബ്രസീലിന് മോഹത്തിന് വിലങ്ങു വീഴുകയായിരുന്നു.

ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ചിറകിലേറിയായിരുന്നു പോര്‍ച്ചുഗലിന്റെ മുന്നേറ്റങ്ങള്‍. പക്ഷേ, വണ്‍ മാന്‍ ആര്‍മിക്ക് ഫുട്‌ബോളില്‍ ഏറെ നിലനില്‍പ്പില്ലാത്തതിനില്‍ പോര്‍ച്ചുഗലിന്റെ കുതിപ്പ് പ്രീക്വാര്‍ട്ടര്‍ വരെ നീണ്ടുനിന്നൊള്ളൂ. ഉറുഗ്വേയോട് തോറ്റായിരുന്നു പോര്‍ച്ചുഗല്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്.

മികച്ച താര നിരയുണ്ടായിട്ടും പ്രീക്വാര്‍ട്ടറില്‍ പിടഞ്ഞു വീഴാനായിരുന്നു സ്‌പെയിനിന്റെ വിധി. ഫിനിഷിങിലെ പോരായ്മ പലപ്പോഴും സ്‌പെയിനിന് വെല്ലുവിളിയായി മാറിയിരുന്നു. ഒടുവില്‍ ആതിഥേയരായ റഷ്യയുടെ പോരാട്ട വീര്യത്തിനു മുന്നില്‍ സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍ മുട്ടുമടക്കുകയായിരുന്നു.

കോടികൾ വാരിക്കൂട്ടി ഫ്രാൻസ് | Oneindia Malayalam
കുഞ്ഞന്‍മാര്‍ കൈയ്യടി നേടിയ ലോകകപ്പ്

കുഞ്ഞന്‍മാര്‍ കൈയ്യടി നേടിയ ലോകകപ്പ്

ക്രൊയേഷ്യയും ബെല്‍ജിയവും മാത്രമല്ല റഷ്യന്‍ ലോകകപ്പിലെ അദ്ഭുതങ്ങള്‍. ആതിഥേയത്വത്തിന്റെ ആനുകൂല്യത്തില്‍ ടൂര്‍ണമെന്റിലിറങ്ങാന്‍ ഭാഗ്യം ലഭിച്ച റഷ്യയും സ്വീഡനും മറ്റു ചെറു മീനുകളെല്ലാം നിറഞ്ഞാടിയ ലോകകപ്പായിരുന്നു റഷ്യയിലേത്.

ശക്തരായ സ്‌പെയിനിനെ വീഴ്ത്തി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് അപ്രതീക്ഷിത മുന്നേറ്റം നടത്തിയ റഷ്യ സ്വന്തം കാണികള്‍ക്ക് ലോകകപ്പ് അക്ഷരാര്‍ഥത്തില്‍ വിരുന്നാക്കി മാറ്റി. ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ക്രൊയേഷ്യക്കു മുന്നില്‍ പൊരുതി വീണെങ്കിലും റഷ്യക്ക് അഭിമാനിക്കാം. വമ്പന്‍മാരെ കടത്തി വെട്ടി ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തിയതിന്.

മികച്ച കളി കെട്ടഴിച്ച് മൂന്നാം സ്ഥാനക്കാരായി മടങ്ങിയ ബെല്‍ജിയം ടൂര്‍ണമെന്റിലെ യഥാര്‍ഥ കറുത്ത കുതിരകളായി. പ്രതിരോധകോട്ട കെട്ടിയ ഫ്രഞ്ച് പടയോട് സെമിഫൈനലില്‍ തോറ്റതാണ് ബെല്‍ജിയത്തിന്റെ ഫൈനല്‍ മോഹത്തെ ഇല്ലാതാക്കിയത്. ലൂസേഴ്‌സ് ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ബെല്‍ജിയം ഏവരുടെയും മനംകവര്‍ന്നു. നാലാം സ്ഥാനക്കാരായ ഇംഗ്ലണ്ടും റഷ്യയോട് വിടപറഞ്ഞത് സന്തോഷത്തോടെയായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തിയ സ്വീഡനും റഷ്യന്‍ ലോകകപ്പില്‍ കൈയ്യടി നേടി. ഡെന്‍മാര്‍ക്ക്, ഇറാന്‍, മൊറോക്കോ, ഐസ്‌ലാന്‍ഡ് എന്നിവരെല്ലാം കളംവിട്ടത് വമ്പന്‍മാരെ വിറപ്പിച്ചതിനു ശേഷമായിരുന്നു.

Story first published: Monday, July 16, 2018, 15:49 [IST]
Other articles published on Jul 16, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X