വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: നാവടക്കൂ, ടീമിനെ നയിക്കൂ, അന്നത്തേത് വെറും സാംപിള്‍!- പെയ്‌നിനോട് ചാപ്പല്‍

സിഡ്‌നി ടെസ്റ്റിനിടെ പെയ്ന്‍ അശ്വിനുമായി കൊമ്പുകോര്‍ത്തിരുന്നു

ഇന്ത്യക്കെതിരേയുള്ള നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് വെള്ളിയാഴ്ച ഗാബയില്‍ തുടങ്ങാനിരിക്കെ ഓസീസ് നായകന്‍ ടിം പെയ്‌നിനെ ഉപദേശിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം ഇയാന്‍ ചാപ്പല്‍. സിഡ്‌നിയില്‍ സമനിലയില്‍ പിരിഞ്ഞ മൂന്നാം ടെസ്റ്റിനിടെ പെയ്ന്‍ ഇന്ത്യയുടെ ആര്‍ അശ്വിനെ മോശം വാക്കുകളിലൂടെ സ്ലെഡ്ജ് ചെയ്തിരുന്നു. അശ്വിന്‍ ബാറ്റ് ചെയ്യവെയായിരുന്നു ഇത്. അശ്വിന്റെ ക്യാച്ച് ഇതിനിടെ പെയ്ന്‍ പാഴാക്കുകയും ചെയ്തിരുന്നു.

സിഡ്‌നി ടെസ്റ്റിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ പെയ്‌നിന് മാച്ച് ഫീയുടെ 15 ശതമാനം പിഴ ചുമത്തുകയും ചെയ്തിരുന്നു. ഈ തരത്തില്‍ കളിക്കിടെ എതിര്‍ താരങ്ങളോട് മോശമായി സംസാരിക്കുന്നതിനു പകരം ടീമിനെ മികച്ച രീതിയില്‍ മുന്നോട്ടു നയിക്കാനാണ് പെയ്‌നിനോട് ചാപ്പല്‍ നിര്‍ദേശിക്കുന്നത്.

വായടക്കണമെന്നതിന് നല്ല ഉദാഹരണം

വായടക്കണമെന്നതിന് നല്ല ഉദാഹരണം

പെയ്ന്‍ വായടച്ച് ടീമിനെ നയിക്കണമെന്നതിന് ഏറ്റവും നല്ല ഉദാഹരണമായിരുന്നു സിഡ്‌നി ടെസ്റ്റില്‍ ക്യാച്ച് പാഴായതെന്നു ചാപ്പല്‍ ചൂണ്ടിക്കാട്ടി.
അശ്വിനോട് പെയ്ന്‍ അന്നു എന്താണ് പറയാന്‍ ശ്രമിച്ചതെന്നറിയില്ല. എന്നാല്‍ കുറച്ചു ബോളുകള്‍ക്കു അദ്ദേഹം അശ്വിന്റെ ക്യാച്ച് പാഴാക്കി. എന്തുകൊണ്ട് നിങ്ങള്‍ നിശബ്ദനമായിരിക്കണമെന്നതിന് നല്ലൊരു ഉദാഹരണമാണ് ഇതെന്നും ചാപ്പല്‍ വിശദമാക്കി.

പെയ്‌നിന് കൂടുതല്‍ ഉത്തരവാദിത്വം

പെയ്‌നിന് കൂടുതല്‍ ഉത്തരവാദിത്വം

മറ്റു താരങ്ങളെ അപേക്ഷിച്ച് ഓസ്‌ട്രേലിയന്‍ ടീമില്‍ കൂടുതല്‍ ഉത്തരവാദിത്വം പെയ്‌നിനാണ്. വിക്കറ്റ് കീപ്പറാവകയെന്നതു തന്നെ വളരെ കടുപ്പമുള്ള ജോലിയാണ്. അതോടൊപ്പം ക്യാപ്റ്റന്‍സി കൂടി വരുന്നതോടെ ജോലി കൂടുതല്‍ കടുപ്പമാവും. ഈ രണ്ടു ചുമതലകളുമുള്ളപ്പോള്‍ നിങ്ങള്‍ സംസാരിക്കുകയല്ല, മറിച്ച് ചിന്തിക്കുകയാണ് വേണ്ടതെന്നും ചാപ്പല്‍ ഉപദേശിക്കുന്നു.
പെയ്ന്‍ മാത്രമല്ല, ആധുനിക ക്രിക്കറ്റിലെ പല കളിക്കാരും ചെയ്തു വരുന്ന കാര്യമാണിത്. ഇതു കശളിയുടെ ഭാഗമാണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ തന്റെ അഭിപ്രായത്തില്‍ ഇതു കളിയുടെ ഭാഗമല്ലെന്നും ചാപ്പല്‍ പറയുന്നു. പെയ്‌നിന്റെ വാക്കുകള്‍ കേട്ട് അശ്വിന്‍ ബാറ്റിങിനിടെ അതൃപ്തി പ്രകടിപ്പിച്ചപ്പോള്‍ അംപയര്‍ വിഷയത്തില്‍ ഇടപെടണമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അശ്വിനെ പ്രശംസിച്ചു

അശ്വിനെ പ്രശംസിച്ചു

പെയ്‌നിന്റെ പ്രകോപനങ്ങളില്‍ കുലുങ്ങാതെ സമചിത്തതയോടെ ബാറ്റ് ചെയ്ത അശ്വിനെ ചാപ്പല്‍ പ്രശംസിച്ചു. അശ്വിന്റെ പ്രതികരണവും ബാറ്റിങ് പ്രകടനവും എന്നെ സന്തോഷിപ്പിച്ചു. നിരാശപ്പെടുത്തിയ കാര്യം പെയ്ന്‍ നിരന്തരം അശ്വിനെ 'ശല്യപ്പെടുത്തിയിട്ടും' അംപയര്‍ ഇടപെട്ടില്ല എന്നതിലാണ്. ഒരു ഘട്ടത്തില്‍ അശ്വിന്‍ തന്റെ ബുദ്ധിമുട്ട് പരസ്യമായി പ്രതികരിക്കുകയും അംപയറോടു ആംഗ്യം കാണിക്കുകയും ചെയ്തിരുന്നു. ഇയാള്‍ വായടക്കാതെ ഇനി താന്‍ ബോള്‍ നേരിടില്ലെന്ന തരത്തിലായിരുന്നു അശ്വിന്റെ ആംഗ്യമെന്നും ചാപ്പല്‍ കൂട്ടിച്ചേര്‍ത്തു.

പെയ്ന്‍ മികച്ച ക്യാപ്റ്റന്‍

പെയ്ന്‍ മികച്ച ക്യാപ്റ്റന്‍

സിഡ്‌നി ടെസ്റ്റിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ പ്രതിക്കൂട്ടിലായിരുന്നെങ്കിലും പെയ്ന്‍ മികച്ച ക്യാപ്റ്റന്‍ തന്നെയാണെന്നു ചാപ്പല്‍ അഭിപ്രായപ്പെട്ടു. പെയ്ന്‍ വളരെ സ്മാര്‍ട്ടായ ക്രിക്കറ്ററാണ്. അശ്വിന്റെ ക്യാച്ച് പാഴാക്കിയതിനു പിന്നാലെ അദ്ദേഹം സ്വയം ചിന്തിച്ചിട്ടുണ്ടാവും. എന്തുകൊണ്ട് വായടച്ച് വിക്കറ്റ് കീപ്പിങില്‍ തനിക്കു ശ്രദ്ധിച്ചു കൂടെന്നായിരിക്കും പെയ്ന്‍ മനസ്സില്‍ ആലോചിച്ചിട്ടുണ്ടാവുക.സ്വന്തം പ്രകടനത്തില്‍ സംതൃപ്തനല്ലെന്നു മല്‍സരശേഷം അദ്ദേഹം തുറന്നു പറയുകയും ചെയ്തതായി ചാപ്പല്‍ വിശദമാക്കി.

Story first published: Thursday, January 14, 2021, 16:48 [IST]
Other articles published on Jan 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X