വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിടപറയാനൊരുങ്ങി 2020: ഈ വര്‍ഷത്തെ ക്രിക്കറ്റിലെ പ്രധാന സംഭവങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

കൊറോണ മഹാമാരി ലോകത്തെ കീഴടക്കിയ വര്‍ഷമായി 2020 കടന്ന് പോവുകയാണ്. സമസ്ത മേഖലയേയും വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടാണ് ഈ വര്‍ഷം കടന്ന് പോകാനൊരുങ്ങുന്നത്. ക്രിക്കറ്റിനെ സംബന്ധിച്ച് തിരിച്ചടികള്‍ ഏറെയായിരുന്നെങ്കിലും ചില മികച്ച നേട്ടങ്ങള്‍ക്കും ഈ വര്‍ഷം സാക്ഷ്യം വഹിച്ചു. 2020 കടന്ന് പോകാനൊരുങ്ങവെ 2020ലെ പ്രധാന ക്രിക്കറ്റ് സംഭവങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടം.

അണ്ടര്‍ 19 ക്രിക്കറ്റ്

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ബംഗ്ലാദേശ് ചാമ്പ്യന്മാരായത് ഈ വര്‍ഷം. ബംഗ്ലാദേശിന്റെ കന്നി അണ്ടര്‍ 19 ലോകകപ്പ് കിരീടമായിരുന്നു ഇത്. യശ്വസി ജയ്‌സ്വാള്‍ (400) കൂടുതല്‍ റണ്‍സുമായി ടൂര്‍ണമെന്റിലെ മികച്ച താരമായപ്പോള്‍ രവി ബിഷ്‌നോയ് (17) കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരമായി. ഫൈനലിനിടെ ഇന്ത്യ-ബംഗ്ലാദേശ് താരങ്ങള്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായതും കൈയ്യേറ്റത്തിനടുത്തേക്ക് കാര്യങ്ങള്‍ എത്തിയതും വലിയ ചര്‍ച്ചയായിരുന്നു.

വനിതാ ടി20 ലോകകപ്പ്

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ കിരീടം ചൂടി. ഓസ്‌ട്രേലിയയില്‍ നടന്ന മത്സരത്തിലാണ് ആതിഥേയരുടെ കിരീട നേട്ടം. ഓസ്‌ട്രേലിയയുടെ അഞ്ചാം ടി20 കിരീടമാണിത്. ബെത്ത് മൂണിയാണ് പരമ്പരയിലെ താരമായത്. ഫൈനലില്‍ 85 റണ്‍സിനാണ് ഇന്ത്യയെ ഓസീസ് പരാജയപ്പെടുത്തിയത്. സച്ചിന്‍,സെവാഗ്, ലാറ, പോണ്ടിങ്, വസിം അക്രം തുടങ്ങിയവരെല്ലാം ചാരിറ്റി പ്രവര്‍ത്തനത്തിന് വേണ്ടി വീണ്ടും പാഡണിഞ്ഞതും ഈ വര്‍ഷമാണ്.

കൊറോണ വൈറസ്

കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് നാല് മാസത്തോളമാണ് ക്രിക്കറ്റ് മത്സരങ്ങള്‍ നിര്‍ത്തിവെക്കേണ്ടി വന്നത്. പിന്നീട് ബയോ ബബിള്‍ സുരക്ഷയില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡാണ് വീണ്ടും അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്താന്‍ ധൈര്യം കാണിച്ചത്. ഇന്ത്യ ശ്രീലങ്ക, സിംബാബ് വെ പര്യടനവും ഇംഗ്ലണ്ടിനെതിരായ പരമ്പരയും മാറ്റിവെച്ചിരുന്നു.

വിരമിച്ചത്

മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയും സുരേഷ് റെയ്‌നയും വിരമിച്ചത് ഈ വര്‍ഷം. ആഗസ്റ്റ് 15ന് രാത്രിയിലാണ് ഇരുവരും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ച് അപ്രതീക്ഷിത വാര്‍ത്തയായിരുന്നു ഇത്. ധോണി ഐപിഎല്ലില്‍ കളിച്ചപ്പോള്‍ റെയ്‌ന അവസാന ഐപിഎല്‍ സീസണ്‍ കളിച്ചിരുന്നില്ല.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ് അഞ്ചാം ഐപിഎല്‍ കിരീടം നേടിയതും ഈ വര്‍ഷത്തെ പ്രധാന സംഭവം. ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെയാണ് തോല്‍പ്പിച്ചത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ചരിത്രത്തിലാദ്യമായി പ്ലേ ഓഫ് കാണാതെ പുറത്തായി. രോഹിത് ശര്‍മയാണ് മുംബൈക്ക് അഞ്ച് കിരീടവും നേടിക്കൊടുത്തതെന്നതാണ് ശ്രദ്ധേയം.

ജിമ്മി ആന്‍ഡേഴ്‌സന്‍

ജിമ്മി ആന്‍ഡേഴ്‌സന്‍ ടെസ്റ്റില്‍ 600 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യ ഫാസ്റ്റ് ബൗളറായി. മുത്തയ്യ മുരളീധരന്‍ (800),ഷെയ്ന്‍ വോണ്‍ (708),അനില്‍ കുംബ്ലെ (619) എന്നീ മൂന്ന് സ്പിന്നര്‍മാരാണ് ആന്‍ഡേഴ്‌സന് മുന്നിലുള്ളത്. ഇംഗ്ലണ്ടിലെ സഹതാരമായ സ്റ്റുവര്‍ട്ട് ബ്രോഡ് 500 ടെസ്റ്റ് വിക്കറ്റ് ക്ലബ്ബിലും ഇടം പിടിച്ചിരുന്നു.

 എസ് ശ്രീശാന്ത്

വിലക്കിന് ശേഷം എസ് ശ്രീശാന്ത് വീണ്ടും കളത്തിലേക്ക്. കേരളത്തിനുവേണ്ടി സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കുന്നതോടെയാണ് ശ്രീശാന്ത് ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമമിടുന്നത്. ജനുവരി 10നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. 2013ലെ ഐപിഎല്ലിനിടെയാണ് ഒത്തുകളി ആരോപണത്തില്‍ ശ്രീശാന്ത് ഉള്‍പ്പെടുന്നതും വിലക്ക് നേരിട്ടതും.

ഇന്ത്യ

ഇന്ത്യന്‍ ടെസ്റ്റ് ടീം ചരിത്രത്തിലെ ഏറ്റവും മോശം സ്‌കോറിന് പുറത്തായി. ഓസ്‌ട്രേലിയക്കെതിരേ അഡ്‌ലെയ്ഡില്‍ 36 റണ്‍സിനാണ് ഇന്ത്യ ഓള്‍ഔട്ടായത്. ഒന്നാം ഇന്നിങ്‌സില്‍ ലീഡ് സ്വന്തമാക്കിയ ശേഷമായിരുന്നു ഇന്ത്യയുടെ തകര്‍ച്ച.

Story first published: Thursday, December 31, 2020, 14:11 [IST]
Other articles published on Dec 31, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X