വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലില്‍ ആര്‍സിബി കപ്പടിക്കാത്തതിന് ഒറ്റക്കാരണം മാത്രം; വെളിപ്പെടുത്തലുമായി കോലി

IPLല്‍ RCB കപ്പടിക്കാത്തതിന് ഒറ്റക്കാരണം മാത്രം | Oneindia Malayalam

ബെംഗളുരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പന്ത്രണ്ടാം സീസണ് ആരവമുയരാന്‍ ഇനി ഒരാഴ്ചമാത്രം. ഓരോ സീസണ്‍ കഴിയുമ്പോള്‍ കൂടുതല്‍ ആരാധകരെയും പ്രേക്ഷകരെയും ആകര്‍ഷിക്കാന്‍ കുട്ടിക്രിക്കറ്റിന്റെ ഇന്ത്യന്‍ പതിപ്പിന് കഴിയുന്നുണ്ട്. ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള ലീഗ് എന്നതും താരങ്ങള്‍ കോടികള്‍ പ്രതിഫലം വാങ്ങുന്നതും ഐപിഎല്ലിനെ വേറിട്ടുനിര്‍ത്തുന്നു.

ശ്രീലങ്കയ്ക്ക് നാണക്കേടിന്റെ പരമ്പര; അഞ്ചാം മത്സരത്തിലും ദക്ഷിണാഫ്രിക്കയോട് തോറ്റു ശ്രീലങ്കയ്ക്ക് നാണക്കേടിന്റെ പരമ്പര; അഞ്ചാം മത്സരത്തിലും ദക്ഷിണാഫ്രിക്കയോട് തോറ്റു

പുതിയ സീണിനായി ടീമുകള്‍ തയ്യാറെടുത്തു തുടങ്ങി. ഇന്ത്യ ഓസ്‌ട്രേലിയ പരമ്പര അവസാനിച്ചതോടെ ഇന്ത്യന്‍ താരങ്ങളും തങ്ങളുടെ ക്ലബ്ബുകളില്‍ ചേര്‍ന്ന് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുകയാണ്. വമ്പന്‍ താരങ്ങളെ ഇറക്കിയിട്ടും കോടികള്‍ വാരിയെറിഞ്ഞിട്ടും ഐപിഎല്‍ കിരീടം കിട്ടാക്കനിയായ ടീമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് തന്നെയാണ് ആര്‍സിബിയുടെ ക്യാപ്റ്റനും.

ഇത്തവണയെങ്കിലും ആര്‍സിബി

ഇത്തവണയെങ്കിലും ആര്‍സിബി

ഇത്തവണയെങ്കിലും ഐപിഎല്‍ കിരീടം നേടണമെന്ന ആഗ്രഹവുമായാണ് കോലിയും സംഘവും കളിക്കാനിറങ്ങുന്നത്. അതിനിടെ, ഇതുവരെ തങ്ങള്‍ ചാമ്പ്യന്മാരാകാത്തതിന്റെ കാരണവും കോലി വെളിപ്പെടുത്തി. തെറ്റായ തീരുമാനങ്ങളാണ് ടീമിന്റെ തോല്‍വിക്കിടയാക്കിയതെന്ന് കോലി പറയുന്നു. മികച്ച തീരുമാനങ്ങളെടുക്കുന്ന ടീമാണ് കപ്പ് നേടുന്നതെന്നും ക്യാപ്റ്റന്‍ ചൂണ്ടിക്കാട്ടി.

ആര്‍സിബി കപ്പടിക്കാത്തതിന്റെ കാരണം

ആര്‍സിബി കപ്പടിക്കാത്തതിന്റെ കാരണം

തെറ്റായ തീരുമാനങ്ങളാണ് എടുക്കുന്നതെങ്കില്‍ ടീം തോറ്റിരിക്കും. വലിയ മത്സരങ്ങളില്‍ ഞങ്ങളുടെ തീരുമാനങ്ങള്‍ ശരിയായിരുന്നില്ല. ബാലന്‍സ് ചെയ്യാവുന്ന തീരുമാനങ്ങളെടുക്കുന്ന ടീം ഐപിഎല്ലില്‍ ജയിക്കും. മൂന്നു ഫൈനലുകളിലും മൂന്നും സെമി ഫൈനലുകളിലും തങ്ങള്‍ പ്രവേശിച്ചു. എന്നാല്‍ കിരീടം മാത്രം ലഭിച്ചില്ല. മികച്ച രീതിയില്‍ കളിക്കാന്‍ കഴിഞ്ഞെങ്കിലും ചില തീരുമാനങ്ങള്‍ തെറ്റിയെന്നും കോലി സമ്മതിച്ചു.

ചെന്നെയുമായി പോരാട്ടം

ചെന്നെയുമായി പോരാട്ടം

ചെന്നൈ സൂപ്പര്‍ കിങ്‌സുമായാണ് ഇത്തവണ ആര്‍സിബിയുടെ ആദ്യ മത്സരം. ഉദ്ഘാടന മത്സരത്തില്‍ തന്നെ ആര്‍സിബി നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയെ നേരിടും. വിരാട് കോലിയും എബി ഡിവില്ലിയേഴ്‌സും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഇത്തവണയും ആര്‍സിബിയുടെ നിരയിലുണ്ട്. വിന്‍ഡീസില്‍ നിന്നുമെത്തിയ വെടിക്കെട്ടുതാരം ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ ഇക്കുറി ടീമിന് മുതല്‍ക്കൂട്ടാകുമെന്നാണ് കരുതുന്നത്.


Story first published: Sunday, March 17, 2019, 14:10 [IST]
Other articles published on Mar 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X