
അടുത്ത വര്‍ഷം കളിക്കും
ഇന്ത്യന്‍ പര്യടനത്തില്‍ മാത്രമല്ല അതിനു ശേഷം നടക്കുന്ന വിന്‍ഡീസിന്റെ ബംഗ്ലാദേശ് പര്യടനത്തിലും ഗെയ്ല്‍ കളിക്കില്ല. എന്നാല്‍ 2019ല്‍ ദേശീയ ടീമില്‍ താന്‍ തിരിച്ചെത്തുമെന്ന് ഗെയ്ല്‍ അറിയിച്ചു.
ഇംഗ്ലണ്ടിനെതിരേ നടക്കാനിരിക്കുന്ന പരമ്പരയിലും അതിനു ശേഷം ഇംഗ്ലണ്ടില്‍ നടന്ന നടക്കുന്ന ഏകദിന ലോകകപ്പിലുമെല്ലാം താന്‍ കളിക്കാന്‍ തയ്യാറാണെന്നു 39 കാരനായ താരം സെലക്റ്റര്‍മാരെ അറിയിച്ചിട്ടുണ്ട്.

ആന്ദ്രെ റസ്സലുമില്ല
ഗെയ്ല്‍ മാത്രമല്ല ഐപിഎല്ലിലൂടെ ശ്രദ്ധേയനായ മറ്റൊരു വെടിക്കട്ട് താരം ആന്ദ്രെ റസ്സലും ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കില്ല. ടീമിന്റെ തുറുപ്പുചീട്ടുകളായ രണ്ടു താരങ്ങളുടെ അഭാവം വിന്‍ഡീസിന് കനത്ത തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്. എന്നാല്‍ ട്വന്റി20 ടീമില്‍ റസ്സലിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മറ്റൊരു താരം അല്‍സാറി ജോസഫും പരിക്കിന്റെ പിടിയിലാണ്. ഇന്ത്യയിലേക്കു യാത്ര തിരിക്കുംമുമ്പ് ഫിറ്റ്‌നസ് ടെസ്റ്റിനു വിധേയനാവാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

യുവതാരങ്ങള്‍ക്ക് അവസരം
അടുത്ത വര്‍ഷം ലോകകപ്പിന് തയ്യാറെടുക്കാന്‍ യുവതാരങ്ങള്‍ക്കു ലഭിച്ച മികച്ച അവസരമാണ് ഇന്ത്യന്‍ പര്യടനമെന്ന് വിന്‍ഡീസ് ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കോട്‌നി ബ്രൗണ്‍ അറിയിച്ചു.
ഓപ്പണര്‍ ഹേംരാജ് ചന്ദര്‍പോള്‍, ഓള്‍റൗണ്ടര്‍ ഫാബിയാന്‍ അലെന്‍, പേസര്‍ ഒഷാനെ തോമസ്, സുനില്‍ ആംബ്രിസ് തുടങ്ങിയ യുവതാരങ്ങള്‍ മികച്ച പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രാവോയും പൊള്ളാര്‍ഡും തിരിച്ചെത്തി
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ തുറുപ്പുചീട്ടായ കിരോണ്‍ പൊള്ളാര്‍ഡിനെയും ഡാരന്‍ ബ്രാവോയെയും ഇന്ത്യക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയ ടീമിലേക്കു ഇരുവരുടെയും തിരിച്ചുവരവ് കൂടിയാണിത്. 2016നു ശേഷം ബ്രാവോ വിന്‍ഡീസിനായി കളിച്ചിട്ടില്ല. പൊള്ളാര്‍ഡാവട്ടെ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ടീമില്‍ ഇല്ലായിരുന്നു.

വിന്‍ഡീസ് ടീം
ഏകദിനം- ജാസണ്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍), ഫാബിയന്‍ അല്ലെന്‍, സുനില്‍ ആംബ്രിസ്, ദേവേന്ദ്ര ബിഷു, ചന്ദര്‍പോള്‍ ഹേംരാജ്, ഷിംറോണ്‍ ഹെത്മിര്‍, ഷെയ് ഹോപ്പ്, അല്‍സാറി ജോസഫ്, എവിന്‍ ലൂയിസ്, ആഷ്‌ലി നഴ്‌സ്, കീമോ പോള്‍, റൊവ്മാന്‍ പവെല്‍, കെമര്‍ റോച്ച്, മര്‍ലോണ്‍ സാമുവല്‍സ്, ഒഷാനെ തോമസ്.
ട്വന്റി20- കാര്‍ലോസ് ബ്രാത്‌വെയ്റ്റ്(ക്യാപ്റ്റന്‍), ഫാബിയാന്‍ അലെന്‍, ഡാരന്‍ ബ്രാവോ, ഷിംറോണ്‍ ഹെറ്റ്മിര്‍, എവിന്‍ ലൂയിസ്, ഒബെദ് മക്കോയ്, ആഷ്‌ലി നഴ്‌സ്, കീമോ പോള്‍, കാറി പിയറെ, കിരോണ്‍ പൊള്ളാര്‍ഡ്, റോവ്മാന്‍ പവെല്‍, ദിനേഷ് രാംദിന്‍, ആന്ദ്രെ റസ്സല്‍, ഷെര്‍ഫാന്‍ റൂതര്‍ഫോര്‍ഡ്, ഒഷാനെ തോമസ്.