ധോണി വിരമിക്കാൻ തിരക്ക് കൂട്ടേണ്ട.. ധോണിയുടെ രക്തത്തിന് വേണ്ടി ദാഹിക്കുന്നവരോട് കുപിതനായി കോലി!!

Posted By:

തിരുവനന്തപുരം: ട്വന്റി 20 ടീമിൽ എം എസ് ധോണി അധികപ്പറ്റാണ് എന്ന് കരുതുന്നവർക്കെതിരെ കടുത്ത മറുപടിയുമായി ക്യാപ്റ്റൻ വിരാട് കോലി. എപ്പോൾ വിരമിക്കണം എന്ന കാര്യത്തിൽ പറ്റിയ തീരുമാനം എടുക്കേണ്ടത് ധോണി തന്നെയാണ് എന്നും കോലി പറഞ്ഞു. ഒന്നോ രണ്ടോ കളിയിൽ പരാജയപ്പെടുമ്പോഴേക്ക് ധോണിയുടെ രക്തത്തിന് വേണ്ടി മുറവിളി കൂട്ടുന്നതിൽ അർഥമില്ല - ഇതാണ് കോലിയുടെ അഭിപ്രായം.

ഹെന്റെ ശ്രീപത്മനാഭാ.. ജയിച്ചിട്ടും പരമ്പര നേടിയിട്ടും ഇന്ത്യൻ ടീമിന് ട്രോൾ.. ബാറ്റിംഗ് കിട്ടാത്ത ധോണിക്ക് ട്രോൾ.. രോഹിത് ശർമയ്ക്ക് ട്രോൾ‌.. മലയാളി ഡാ!!!

ന്യൂസിലൻഡിനെതിരെ ഇന്ത്യ തോറ്റ രണ്ടാം ട്വന്റി 20 മത്സരത്തിന് പിന്നാലെ എം എസ് ധോണിക്കെതിരെ ഒരുപാട് വിമർശനങ്ങൾ ഉയർന്നിരുന്നു. മുൻ ഇന്ത്യൻ താരങ്ങളായ വീരേന്ദർ സേവാഗും വി വി എസ് ലക്ഷ്മണും ട്വന്റി 20 ടീമിൽ ധോണിയുടെ റോള്‍ എന്താണ് എന്ന കാര്യം പരസ്യമായി ചോദിക്കുകയും ചെയ്തു. റിഷഭ് പന്ത്, സഞ്ജു സാംസൺ തുടങ്ങിയ യുവ താരങ്ങളെ വളർത്തിയെടുക്കേണ്ട സമയത്ത് ധോണിയെ പോലെ പ്രായം ചെന്ന കളിക്കാരനെ എത്ര കാലം കൂടി ഇന്ത്യ ചുമക്കും എന്നാണ് പരക്കേ ഉയരുന്ന ചോദ്യം.

viratkohli-

എന്നാൽ ആളുകൾ കുറച്ച് കൂടി ക്ഷമയോടെ കാത്തിരിക്കണം എന്നാണ് കോലി പറയുന്നത്. നിലവിൽ ധോണി മികച്ച കളിയാണ് ഇന്ത്യയ്ക്ക് വേണ്ടി കാഴ്ചവെക്കുന്നത്. ധോണിയുടെ പരാജയങ്ങളെ മറയ്ക്കാനായി ധോണി ക്രീസിലെത്തുന്ന സമയം, അനുഭവിക്കുന്ന സമ്മർദ്ദം തുടങ്ങി ഒരുപാട് ന്യായങ്ങളും കോലി നിരത്തുന്നുണ്ട്. ശ്രീലങ്ക, ഓസ്ട്രേലിയ പരന്പരകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ധോണിക്ക് ന്യൂസിലൻഡിനെതിരായ ഏക

Story first published: Thursday, November 9, 2017, 10:46 [IST]
Other articles published on Nov 9, 2017
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍