വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പന്തിനെ കളിപ്പിച്ച ഇന്ത്യയെ പഴിക്കാന്‍ വരട്ടെ, സാഹയല്ല സൂപ്പര്‍!! വിമര്‍ശകര്‍ ഇതറിയണം

വലിയ വിമര്‍ശനങ്ങളാണ് ടീം മാനേജ്‌മെന്റിനു നേരെ ഉയര്‍ന്നത്

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡിനെതിരേ നടക്കുന്ന ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയെ ഉള്‍പ്പെടുത്താതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്കു ഇടയാക്കിയിരുന്നു. സാഹയ്ക്കു പകരം യുവതാരം റിഷഭ് പന്തിനാണ് ഇന്ത്യ വിക്കറ്റ് കീപ്പറുടെ ദൗത്യം ഏല്‍പ്പിച്ചത്. ഒരു ഇടവേളയ്ക്കു ശേഷം ടെസ്റ്റിലേക്കുള്ള പന്തിന്റെ മടങ്ങിവരവ് കൂടിയായിരുന്നു ഇത്.

ഹാട്രിക്കിനു പിന്നില്‍ ഇന്ത്യന്‍ താരം!! തന്റെ ഹീറോയും അയാള്‍... വെളിപ്പെടുത്തി ഓസീസ് സ്പിന്നര്‍ഹാട്രിക്കിനു പിന്നില്‍ ഇന്ത്യന്‍ താരം!! തന്റെ ഹീറോയും അയാള്‍... വെളിപ്പെടുത്തി ഓസീസ് സ്പിന്നര്‍

മോശം ഫോമിനെ തുടര്‍ന്ന് ഇപ്പോള്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ടീമിനു പുറത്തായ പന്തിനെ എന്തിന് ടെസ്റ്റില്‍ കളിപ്പിച്ചുവെന്നതായിരുന്നു വിമര്‍ശകരുടെ ചോദ്യം. എന്നാല്‍ ടെസ്റ്റില്‍, പ്രത്യേകിച്ചും വിദേശത്ത് സാഹയുമായി താരതമ്യം ചെയ്യുമ്പോള്‍ പന്ത് ഒരുപടി മുന്നിലാണെന്നതാണ് യാഥാര്‍ഥ്യം. കണക്കുകളാണ് ഇക്കാര്യം അടിവരയിടുന്നത്.

സാഹയേക്കാള്‍ മുന്നില്‍

വിക്കറ്റ് കീപ്പിങിലെ മികവിന്റെ കാര്യത്തില്‍ പന്തിനു മുകളിലാണ് സാഹയെങ്കിലും ടെസ്റ്റ് കരിയറിലെ ഇതുവരെയുള്ള ശരാശരിയില്‍ പന്തിനാണ് മുന്‍തൂക്കം. രാജ്യത്തിനു പുറത്ത് 10 ടെസ്റ്റുകളാണ പന്ത് ഇതുവരെ കളിച്ചത്. ഇതില്‍ 46 ക്യാച്ചുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. മറുഭാഗത്ത് 14 ടെസ്റ്റുകളില്‍ നിന്നും 43 പേരെയാണ് സാഹ പുറത്താക്കിയത്.
ഒരിന്നിങ്‌സില്‍ കൂടുതല്‍ പേരെ പുറത്താക്കിയ കണക്കുകളുടെ കാര്യത്തിലും പന്തിനാണ് മുന്‍തൂക്കം. 2.6 ആണ് പന്തിന്റെ ശരാശരിയെങ്കില്‍ സാഹയുടേത് 1.6 ആണ്.

നാട്ടിലെ ടെസ്റ്റുകള്‍

നാട്ടില്‍ കളിച്ച ടെസ്റ്റുകളിലെ ശരാശരി പരിശോധിക്കുമ്പോള്‍ സാഹ 23 മല്‍സരങ്ങളില്‍ നിന്നും 60ഉം പന്ത് രണ്ടു ടെസ്റ്റുകളില്‍ നിന്നും ഏഴും പേരെയാണ് ഔട്ടാക്കിയിട്ടുള്ളത്.
എന്നാല്‍ ഒരിന്നിങ്‌സില്‍ കൂടുതല്‍ പേരെ പുറത്താക്കിയ ശരാശരി നോക്കുമ്പോള്‍ പന്തിനാണ് നേരിയ മുന്‍തൂക്കം (1.8). സാഹയുടെ ശരാശരി 1.4 ആണ്.

ബാറ്റിങ് ശരാശരി

രാജ്യത്തിനു പുറത്ത് കളിച്ച ടെസ്റ്റില്‍ ബാറ്റിങ് ശരാശരിയുടെ കാര്യത്തിലും പന്തിന് പിറകിലാണ് സാഹയുടെ സ്ഥാനം. വിദേശത്തു 10 ടെസ്റ്റുകളില്‍ നിന്നും 580 റണ്‍സാണ് പന്ത് നേടിയിട്ടുള്ളത്. 14 മല്‍സരങ്ങളില്‍ നിന്നും 560 റണ്‍സാണ് സാഹയുടെ സമ്പാദ്യം. പന്തിന് 38.66ഉം സാഹയ്ക്കു 29.47 ശരാശരിയാണ് വിദേശത്തുള്ളത്.
പുറത്താവാതെ നേടിയ 159 റണ്‍സാണ് വിദേശത്തു പന്തിന്റെ കരിയര്‍ ബെസ്റ്റെങ്കില്‍ സാഹയുടേത് 104 റണ്‍സാണ്. സ്‌ട്രൈക്ക് റേറ്റിലും പന്താണ് കേമന്‍. താരത്തിനു 65.61ഉം സാഹയ്ക്കു 44.66ഉം സ്‌ട്രൈക്ക് റേറ്റുണ്ട്.

നാട്ടിലും പന്ത് തന്നെ

വിദേശത്തു മാത്രമല്ല നാട്ടിലും ബാറ്റിങ് ശരാശരി താരതമ്യം ചെയ്താല്‍ സാഹയേക്കാള്‍ കേമന്‍ പന്ത് തന്നെയാണെന്നു കാണാം. ഇന്ത്യയില്‍ വെറും രണ്ടു ടെസ്റ്റുകള്‍ മാത്രം കളിച്ചിട്ടുള്ള പന്ത് 184 റണ്‍സെടുത്തിട്ടുണ്ട്. സാഹയാവട്ടെ 23 മല്‍സരങ്ങളില്‍ നിന്നും 678 റണ്‍സ് നേടിക്കഴിഞ്ഞു.
പന്തിന്റെ ശരാശരി 92 ആണെങ്കില്‍ സാഹയുടത് വെറും 30.81 ആണെന്നതാണ് എടുത്തു പറയേണ്ടത്.

ഒരു ടെസ്റ്റില്‍ 11 പേരെ പുറത്താക്കി

ഒരു ടെസ്റ്റില്‍ നിലവില്‍ ഏറ്റവുമധികം പേരെ പുറത്താക്കിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും പന്ത് തന്നെയാണ്. 2018ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അഡ്‌ലെയ്ഡില്‍ നടന്ന ടെസ്റ്റിലാണ് പന്ത് 11 പേരെ ഔട്ടാക്കി ചരിത്രം കുറിച്ചത്.
ടെസ്റ്റ് ക്രിക്കറ്റില്‍ വെറും രണ്ടു വര്‍ഷത്തെ അനുഭവസമ്പത്ത് മാത്രമുള്ള പന്തിന് തന്റെ പ്രതിഭയോട് നീതി പുലര്‍ത്താന്‍ സാധിച്ചാല്‍ ദീര്‍ഘകാലം ഇന്തയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനം നിലനിര്‍ത്താന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.

Story first published: Saturday, February 22, 2020, 15:19 [IST]
Other articles published on Feb 22, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X