വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിരാട് കോലിക്ക് എന്തുകൊണ്ട് നമ്പര്‍ 18 ജഴ്‌സി? കാരണമറിയാം

ഇന്ത്യക്കു വേണ്ടി തുടക്കം മുതല്‍ ഈ നമ്പറാണ് താരത്തിന്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകനും റണ്‍മെഷീനുമായ വിരാട് കോലി കരിയറിലെ ഏറ്റവും വലിയ ബ്രേക്ക്ത്രൂ തേടിയാണ് വരാനിരിക്കുന്ന ഏഷ്യാ കപ്പില്‍ കളിക്കുന്നത്. ഫോമിലെത്താനാവാതെ വലയുന്ന അദ്ദേഹത്തിന്റെ ബാറ്റ് ടൂര്‍ണമെന്റില്‍ വീണ്ടും തീതുപ്പുമെന്ന പ്രതീക്ഷയിലാണ് ആരാധകരും ടീം മാനേജ്‌മെന്റും.

ഇന്ത്യ ഏഷ്യാ കപ്പ് 11 vs തഴയപ്പെട്ടവരുടെ 11, രണ്ട് ടീമും ശക്തം, ആരൊക്കെ ഉള്‍പ്പെടുമെന്നറിയാംഇന്ത്യ ഏഷ്യാ കപ്പ് 11 vs തഴയപ്പെട്ടവരുടെ 11, രണ്ട് ടീമും ശക്തം, ആരൊക്കെ ഉള്‍പ്പെടുമെന്നറിയാം

1

അതേസമയം, അന്താരാഷ്ട്ര ക്രിക്കറ്റെടുക്കുകയാണെങ്കില്‍ കോലി 18ാം നമ്പര്‍ ജഴ്‌സിയാണ് കരിയറിന്റെ തുടക്കം മുതല്‍ ധരിക്കുന്നത്. എന്നാല്‍ ചരിത്രമെടുത്താല്‍ ക്രിക്കറ്റിലോ, ഫുട്‌ബോളിലോ മാത്രമല്ല മറ്റൊരു ഗെയിമിലും പ്രശസ്തനായ ഒരു താരം 18ാം നമ്പര്‍ ജഴ്‌സിയണിഞ്ഞിട്ടില്ല. ഇവര്‍ക്കിടയില്‍ വ്യത്യസ്തനാവുകയാണ് കോലി. ഈ നമ്പറുമായി വൈകാരികമായ ഒരു അടുപ്പം അദ്ദേഹത്തിനുണ്ട്. അതുകൊണ്ടു തന്നെയാണ് കോലി ഇതു കൈവിടാതെ തുടരുന്നത്. 18ാം നമ്പറുമായുള്ള കോലിയുടെ ഈ അടുപ്പത്തിനു പിന്നിലെ കാരണമറിയാം.

2

വിരാട് കോലിയുടെ ക്രിക്കറ്റ് കരിയറില്‍ നിര്‍ണായക റോള്‍ വഹിച്ച വ്യക്തിയാണ് അച്ഛന്‍ പ്രേം കോലി. ജൂനിയര്‍ ക്രിക്കറ്റിലൂടെ ഉയര്‍ന്നു വന്ന കോലി പിന്നീട് ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിക്കൊപ്പം അരങ്ങേറുകയുമായിരുന്നു. രഞ്ജി ട്രോഫിയില്‍ ഡല്‍ഹിക്കു വേണ്ടി മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ചതോടെ അദ്ദേഹം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

3

പക്ഷെ കോലിയുടെ സൂപ്പര്‍ താര പദവിയിലേക്കുള്ള വളര്‍ച്ച കാണാന്‍ അച്ഛന്‍ കാത്തുനിന്നില്ല. 2006 നവംബര്‍ 18നു അദ്ദേഹം ലോകത്തോടു വിടപറയുകയായിരുന്നു. കോലിക്കു 18 വയസ്സ് പൂര്‍ത്തിയായതും ഇതേ വര്‍ഷമായിരുന്നു.

സൂര്യ ഇന്ത്യന്‍ ടീമിലെത്തിയതിനു പിന്നില്‍ ഭാര്യ! ഒരു ഉപദേശം കരിയര്‍ മാറ്റിമറിച്ചു

4

വിരാട് കോലിയുടെ ജീവിതത്തില്‍ ഏറ്റവും ദുഖകരമായ ദിവസങ്ങളായിരുന്നു അത്. ഇതേ തുടര്‍ന്നാണ് 18ാം നമ്പറിനെ തന്റെ കരിയറിലുടനീളം ഒപ്പം കൂട്ടുവാന്‍ അദ്ദേഹം തീരുമാനിച്ചത്. ഇന്ത്യന്‍ ടീമില്‍ തന്റെ ജഴ്‌സി നമ്പറായി 18നെ കോലി തിരഞ്ഞെടുക്കുകയും ചെയ്തു.
ഇന്ത്യന്‍ ടീമില്‍ മാത്രമല്ല ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടിയും 18ാം നമ്പര്‍ ജഴ്‌സി തന്നെയാണ് 2008ലെ പ്രഥമ സീസണ്‍ മുതല്‍ ധരിക്കുന്നത്.

Asia Cup 2022: ഇന്ത്യന്‍ ടീം അത്ര കരുത്തരല്ല, മൂന്ന് പ്രധാന വീക്കനസുകള്‍!, എന്തൊക്കെയെന്നറിയാം

5

ക്രിക്കറ്റിന്റെ ഉയര്‍ന്ന നിലവാരത്തില്‍ മകന്‍ കളിക്കുന്നതും മികച്ച പ്രകടനം നടത്തുന്നതും കാണണമെന്നത് അച്ഛന്‍ പ്രേം കോലിയുടെ ഏറ്റവും വലിയ മോഹമായിരുന്നു. ഇതു സാധിക്കാതെ അദ്ദേഹത്തിനു മടങ്ങേണ്ടി വന്നെങ്കിലും അച്ഛന്റെ മോഹം യാഥാര്‍ഥ്യമാക്കിയ കോലി ക്രിക്കറ്റിലെ സൂപ്പര്‍ താര പദവിയിലേക്കുയരുകയായിരുന്നു.
നിലവില്‍ ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരുടെ നിരയിലാണ് 33 കാരനായ കോലിയുടെ സ്ഥാനം. ബാറ്റിങില്‍ പല റെക്കോര്‍ഡുകളും താരം ഇതിനകം തിരുത്തിക്കഴിഞ്ഞു.

6

അതേസമയം, ചെറിയൊരു ബ്രേക്കിനു ശേഷമാണ് ഏഷ്യാ കപ്പിലൂടെ വിരാട് കോലി കളിക്കളത്തിലേക്കു മടങ്ങിയെത്തുന്നത്. ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം അദ്ദേഹം മല്‍സരരംഗത്തു നിന്ന മാറി നില്‍ക്കുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ഏകദിന, ടി20 പരമ്പരയില്‍ അദ്ദേഹം കളിച്ചിരുന്നില്ല. കൂടാതെ ഇപ്പോള്‍ നടക്കുന്ന സിംബാബ്‌വെ പര്യടനത്തിലും കോലി കളിക്കുന്നില്ല.
ക്രിക്കറ്റില്‍ സെഞ്ച്വറിയില്ലാതെ അടുത്തിടെ അദ്ദേഹം 1000 ദിനങ്ങള്‍ പിന്നിട്ടിരുന്നു. 2019 നവംബറില്‍ ബംഗ്ലാദേശുമായി കൊല്‍ക്കത്തയില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ അന്താരാഷ്ട്ര സെഞ്ച്വറി.

Story first published: Monday, August 22, 2022, 15:07 [IST]
Other articles published on Aug 22, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X