
എന്നാല്‍ സൂര്യയുടെ കരിയറിലെ വഴിത്തിരിവിനു പിന്നില്‍ ഭാര്യ ദേവിഷ ഷെട്ടിയാണെന്നു പലര്‍ക്കുമറിയാത്ത രഹസ്യമാണ്. ഇന്ത്യന്‍ ടീമിലേക്കു വഴി തുറന്നതും ഭാര്യയുടെ ചില ഉപദേശങ്ങളായിരുന്നുവെന്നു താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഗൗരവ് കപൂറിന്റെ ഷോയിലായിരുന്നു സൂരയ മനസ്സ്തുറന്നത്.

ഒരേ കോളേജില്‍ ഒരുമിച്ച് പഠിച്ചവരാണ് സൂര്യകുമാര്‍ യാദവും ഭാര്യ ദേവിഷ ഷെട്ടിയും. ഇവിടെ വച്ചുള്ള സൗഹൃദമാണ് പിന്നീട് പ്രണയത്തിലും വിവാഹത്തിലും കലാശിച്ചത്. ഏറെനാള്‍ പിറകെ നടന്നാണ് ദേവിഷയെ താന്‍ 'വീഴ്ത്തിയതെന്നു' സൂര്യ തന്നെ ഷോയില്‍ വെളിപ്പെടുത്തുകയും ചെയ്തു.
ഫേസ്ബുക്കിലൂടെയാണ് സൗഹൃദം തുടങ്ങിയതെന്നും തങ്ങള്‍ തമ്മില്‍ ഒരുപാട് വഴക്ക് കൂടുകയും ഇടയ്ക്കു പിണങ്ങുകയും ചെയ്തിരുന്നതായി സൂര്യ പറയുന്നു. പിന്നീട് അതു കടുത്ത പ്രണയത്തിലേക്കു വഴി മാറുകയായിരുന്നു.

2016-17ലായിരുന്നു എന്റെ കരിയറില്‍ വഴിത്തിരവുണ്ടായത്. ഇതേ സമയത്തു തന്നെയായിരുന്നു ഞാനും ദേവിഷയും തമ്മിലുള്ള വിവാഹം. ആറു വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഞങ്ങള്‍ വിവാഹിതരായത്. ഞാന്‍ ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമൊക്കെ കളിക്കുന്നുണ്ടെന്നു അവള്‍ക്കു അറിയാമായിരുന്നു.
എന്നെ ഓപ്പണറാക്കിയത് ദാദയുടെ തന്ത്രമല്ല! പിന്നില്‍ മറ്റൊരാള്‍, വെളിപ്പെടുത്തി വീരു

വിവാഹത്തിനു ശേഷമാണ് ഒരുദിവസം ഞങ്ങള്‍ ഒരുമിച്ച് ഇരിക്കുമ്പോള്‍ എന്റെ കരിയറിനെക്കുറിച്ച് അവള്‍ സംസാരിക്കുന്നത്. നിന്റെ വണ്ടിയെന്താണ് മുന്നോട്ട് പോവാത്തതെന്നായിരുന്നു ദേവിഷയുടെ ചോദ്യം. ഐപിഎല്ലിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലുമെല്ലാം നിങ്ങള്‍ നന്നായി പെര്‍ഫോം ചെയ്യുന്നുണ്ട്. പക്ഷെ എന്തുകൊണ്ട് ഇന്ത്യന്‍ ടീമിലെത്തുന്നില്ലെന്നും ദേവിഷ ചോദിച്ചിരുന്നതായി സൂര്യകുമാര്‍ വെളിപ്പെടുത്തി.

അണ്ടര്‍ 23 ഏഷ്യാ കപ്പില്‍ ജസ്പ്രീത് ബുംറ, അക്ഷര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍ എന്നിവരെല്ലാം ഇന്ത്യന്‍ ടീമില്‍ എന്നോടൊപ്പം കളിച്ചവരാണ്. ഇവരെല്ലാം ഇന്ത്യന്‍ സീനിയര്‍ ടീമില്‍ 2015-16ല്‍ കയറിപ്പറ്റുകയും മുന്നോട്ടു പോവുകയും ചെയ്തു. കഴിഞ്ഞ മൂന്ന്- നാലു വര്‍ഷത്തിനിടെ എന്തൊക്കെയാണ് ഞാന്‍ ചെയ്തതെന്നു ദേവിഷയും ഞാനും തമ്മില്‍ സംസാരിച്ചു. കൂടുതല്‍ മെച്ചപ്പെടുത്തി മുന്നോട്ടു പോവുന്നതിനായി ഇനിയെന്ത് ചെയ്യാന്‍ സാധിക്കുമെന്നും ഞങ്ങള്‍ ചര്‍ച്ച ചെയ്തു.

ന്യൂട്രീഷ്യനുമായി ഞങ്ങള്‍ അതിനു ശേഷം സംസാരിക്കുകയും ഭക്ഷണക്രമത്തിലെ മാറ്റങ്ങളെക്കുറിച്ച് ഉപദേശം തേടുകയും ചെയ്തു. ബാറ്റിങ് കോച്ചിനെയും സമീപിച്ച് സഹായം തേടി. എല്ലാ കാര്യത്തിലും ഒന്നുകൂടി ശ്രദ്ധിച്ച് കൂടുതല്‍ മെച്ചപ്പെടാന്‍ ശ്രമിക്കൂയെന്നും അതിനു ശേഷം എന്ത് സംഭവിക്കുന്നു നോക്കാമെന്നും ദേവിഷ പറഞ്ഞുവെന്നും സൂര്യകുമാര്‍ യാദവ് മനസ്സ്തുറന്നു.
ദാദയുടെ വാരിയെല്ലിന് എറിയണം! വിക്കറ്റ് വേണമെന്നില്ല- അക്തറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഞങ്ങള്‍ ഒരുമിച്ചെടുത്ത ഒരു തീരുമാനം തന്നെയായിരുന്നു ഇത്. നേരത്തേ ചെയ്തിരുന്ന പല കാര്യങ്ങളിലും നിയന്ത്രണം കൊണ്ടുവരാന്‍ ഞാന്‍ തീരുമാനമെടുത്തു. രാത്രി വൈകി സുഹൃത്തുക്കളോടൊപ്പമുള്ള കറക്കമെല്ലാം ഞാന്‍ അവസാനിപ്പിച്ചു. എല്ലാത്തിനും ഒരു നിയന്ത്രണം വയ്ക്കാനും ഞാന്‍ തീരുമാനിക്കുകയായിരുന്നു. ക്രിക്കറ്റിന്റെ സമയത്ത് മറ്റു കാര്യങ്ങളൊന്നും വേണ്ടെന്നും അതില്‍ തന്നെ പൂര്‍ണ ശ്രദ്ധയും നല്‍കണമെന്നും ദേവിഷ പറഞ്ഞു. സമ്മതം മൂളിയ ഞാന്‍ ഇതു കൂടി ഒന്നു ശ്രമിച്ചു നോക്കാമെന്നും അവളോടു പറഞ്ഞതായി സൂര്യകുമാര്‍ വിശദമാക്കി.

ഇന്ത്യക്കു വേണ്ടി അരങ്ങേറി നന്നായി പെര്‍ഫോം ചെയ്ത ശേഷം ഞാന്‍ തിരിച്ച് മുറിയിലെത്തി. അപ്പോള്‍ ടിവിയില്‍ പലരും എന്റെ പ്രകടനത്തക്കുറിച്ചെല്ലാം സംസാരിക്കുന്നത് ഞാന്‍ കണ്ടു. പുലര്‍ച്ചെ നാലു മണിയായപ്പോള്‍ ദേവിഷ എന്നോടു പറഞ്ഞു നിങ്ങളുടെ യാത്ര യഥാര്‍ഥത്തില്‍ തുടങ്ങിയിട്ടേയുള്ളൂ. കഴിഞ്ഞ പത്തു വര്‍ഷത്തോളം നിങ്ങള്‍ ഇതിനു വേണ്ടിയാണ് കഠിനാധ്വാനം നടത്തിയത്. ഇതു അവസാനമല്ല, ഇന്നു രാത്രി നിങ്ങള്‍ നന്നായി ആസ്വദിച്ചോളൂ. പക്ഷെ നാളെ മുതല്‍ കൂടുതല്‍ ആളുകള്‍ നിങ്ങളെ ശ്രദ്ധിക്കാന്‍ തുടങ്ങും. അതുകൊണ്ടു തന്നെ ജാഗ്രതയോടെയിരിക്കണമെന്നും ദേവിഷ പറഞ്ഞിരുന്നതായി സൂര്യകുമാര്‍ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications











