വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഡിആര്‍എസ് ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ ഏഷ്യന്‍ കരുത്ത്; ഇന്ത്യയുടെ നില എങ്ങനെ? പട്ടിക ഇതാ

മുംബൈ: ക്രിക്കറ്റിലെ വിപ്ലവകരമായ മാറ്റങ്ങളിലൊന്നാണ് ഡിആര്‍എസ്. അംപയറുടെ തെറ്റായ തീരുമാനങ്ങള്‍ പലപ്പോഴും മത്സരത്തിന്റെ ഫലത്തെത്തന്നെ മാറ്റിമറിക്കുന്ന സാഹചര്യത്തിലാണ് അംപയറുടെ തീരുമാനത്തെ പുനപരിശോധന ചെയ്യാന്‍ സാധിക്കുന്ന ഡിആര്‍എസ് ഏര്‍പ്പെടുത്തിയത്. ഇതു പ്രകാരം മത്സരം വീക്ഷിക്കുന്ന മൂന്നാം അംപയര്‍ മുഖേന അംപയറുടെ തീരുമാനം പുനപരിശോധിക്കാന്‍ സാധിക്കും. ബാറ്റ്‌സ്മാന്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഡിആര്‍എസ് നിലവില്‍ എല്ലാ ക്രിക്കറ്റ് ലീഗുകളിലടക്കം സജീവമാണ്. എന്നാല്‍ ഏത് രാജ്യക്കാരാണ് ഏറ്റവും ഫലപ്രദമായി ഡിആര്‍എസ് ഉപയോഗിക്കുന്നത് ? ടീമിനെ ആകെ ബാധിക്കുന്ന ഡിആര്‍എസ് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന ടീമുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

പാകിസ്താന്‍ മുന്നില്‍

പാകിസ്താന്‍ മുന്നില്‍

ഇതുവരെ 1141 തവണയാണ് ഡിആര്‍എസ് ഉപയോഗിച്ചിട്ടുള്ളത്. ഇതില്‍ 325 തവണയും അനുകൂലമായി റിവ്യൂ ലഭിച്ചു. അതായത് 325 തവണ അംപയറുടെ തീരുമാനം പിഴച്ചു. പാകിസ്താന്‍ 104 തവണ ഡിആര്‍എസ് ഉപയോഗിച്ചപ്പോള്‍ അതില്‍ 34 ശതമാനവും അനുകൂലനിലപാടുണ്ടായി. ഇംഗ്ലണ്ട് 176 തവണ ഡിആര്‍എസ് ഉപയോഗിച്ചപ്പോള്‍ 32 ശതമാനവും അനുകൂല നിലപാടുണ്ടായി. വെസ്റ്റ് ഇന്‍ഡീസ് 99 ഡിആര്‍എസില്‍നിന്ന് 30 ശതമാനവും ബംഗ്ലാദേശ് 70 ഡിആര്‍എസില്‍ നിന്ന് 30 ശതമാനവും ന്യൂസീലന്‍ഡ് 88 ഡിആര്‍എസില്‍ നിന്ന് 28.4 ശതമാനവും ഇന്ത്യ 148 ഡിആര്‍എസില്‍ നിന്ന് 27 ശതമാനവും ഓസ്‌ട്രേലിയ 128 ഡിആര്‍എസില്‍ നിന്ന് 26.6 ശതമാനവും ദക്ഷിണാഫ്രിക്ക 118 ഡിആര്‍എസില്‍ നിന്ന് 25.4 ശതമാനവും ശ്രീലങ്ക 163 ഡിആര്‍എസില്‍ നിന്ന് 23.3 ശതമാനവും അനുകൂല നിലപാട് നേടിയെടുത്തു. ഈ കണക്കുകള്‍ പ്രകാരം ഫല പ്രദമായി ഡിആര്‍എസ് ഉപയോഗിക്കുന്നതില്‍ പാകിസ്താനാണ് അല്‍പ്പം ഭേദപ്പെട്ട് നില്‍ക്കുന്നത്.

ടോപ് ഓഡര്‍ താരങ്ങളുടെ റിവ്യൂ

ടോപ് ഓഡര്‍ താരങ്ങളുടെ റിവ്യൂ

ഉസ്മാന്‍ ഖവാജ, വിരാട് കോലി, ഫഫ് ഡുപ്ലെസിസ് എന്നിവരാണ് ടോപ് ഓഡറില്‍ കൂടുതലായും ഡിആര്‍എസ് ഉപയോഗിക്കുന്നത്. ഓസ്‌ട്രേലിയന്‍ താരമായ ഉസ്മാന്‍ ഖവാജ നടത്തിയ അവസാന അഞ്ച് ഡിആര്‍എസും അനുകൂല നിലപാട് നേടാനാകാതെ പോയി. ഡിആര്‍എസിന്റെ പേരില്‍ ഏറെ ചീത്തപ്പേര് കേള്‍ക്കേണ്ടി വന്നതാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക്. അതില്‍ തെറ്റില്ലെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. 12 തവണ ഡിആര്‍എസ് ഉപയോഗിച്ച കോലിക്ക് 8.3 ശതമാനം മാത്രമാണ് അനുകൂല ഫലം നേടാനായത്. ദക്ഷിണാഫ്രിക്കയുടെ ഫഫ് ഡുപ്ലെസിസിന്റെ കാര്യവും മറിച്ചല്ല. അടുത്തിടെയായി ഏഴ് തവണ ഡിആര്‍എസ് ഉപയോഗിച്ച ഡുപ്ലെസിസിന് 14.3 ശതമാനം മാത്രമാണ് അനുകൂല നിലപാടാക്കാന്‍ സാധിച്ചത്.

ഫീല്‍ഡിങ് സമയത്തെ റിവ്യൂ

ഫീല്‍ഡിങ് സമയത്തെ റിവ്യൂ

ഫീല്‍ഡ് ചെയ്യുമ്പോള്‍ ഡിആര്‍എസ് ഫലപ്രദമായി ഉപയോഗിക്കുന്നതിലും പാകിസ്താനാണ് മുന്‍തൂക്കം. 2017ന് ശേഷം ഫീല്‍ഡ് ചെയ്യുമ്പോള്‍ 58 തവണ പാകിസ്താന്‍ ഡിആര്‍എസ് ഉപയോഗിച്ചു. ഇതില്‍ 32.8 തവണയും അനുകൂല ഫലം ഉണ്ടായി. ഇംഗ്ലണ്ട് 101 ഡിആര്‍എസില്‍ നിന്ന് 24.8 ശതമാനവും വെസ്റ്റ് ഇന്‍ഡീസ് 50 ഡിആര്‍എസില്‍നിന്ന് 24 ശതമാനവും ഓസ്‌ട്രേലിയ 67 ഡിആര്‍എസില്‍നിന്ന് 22.4 ശതമാനവും ഇന്ത്യ 82 ഡിആര്‍എസില്‍ നിന്ന് 20.7 ശതമാനവും ദക്ഷിണാഫ്രിക്ക 62 ഡിആര്‍എസില്‍ നിന്ന് 19.4 ശതമാനവും ന്യൂസീലന്‍ഡ് 43 ഡിആര്‍എസില്‍ നിന്ന് 18.6 ശതമാനവും ശ്രീലങ്ക 82 ഡിആര്‍എസില്‍ നിന്ന് 15.9 ശതമാനവും ബംഗ്ലാദേശ് 32 ഡിആര്‍എസില്‍ നിന്ന് 15.6 ശതമാനവും അനുകൂല ഫലം നേടിയെടുത്തു.

ഡിആര്‍എസില്‍ ഇവര്‍ മികച്ചവര്‍

ഡിആര്‍എസില്‍ ഇവര്‍ മികച്ചവര്‍

ഡിആര്‍എസ് ഫലപ്രദമായി ഉപയോഗിക്കുന്നവരില്‍ ഹാഷിം അംലയാണ് കേമന്‍.ആറ് ഡിആര്‍എസില്‍ 83.3 ശതമാനവും അദ്ദേഹം അനുകൂലമാക്കി. ബാബര്‍ അസാം അഞ്ച് ഡിആര്‍എസില്‍ നിന്ന് 80 ശതമാനവും ബിജെ വാല്‍ട്ടിങ് അഞ്ച് ഡിആര്‍എസില്‍ നിന്ന് 80 ശതമാനവും റോറി ബേണ്‍സ് അഞ്ച് ഡിആര്‍എസില്‍ നിന്ന് 80 ശതമാനവും ജോ റൂട്ട് 10 ഡിആര്‍എസില്‍ നിന്ന് 70 ശതമാനവും അനുകൂല തീരുമാനമുണ്ടാക്കി.

Story first published: Sunday, March 29, 2020, 14:47 [IST]
Other articles published on Mar 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X