വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചെന്നൈയുടെയും ധോണിയുടെയും കഥ കഴിയുമോ?

ചെന്നൈ: ഐ പി എല്‍ കോഴക്കേസില്‍ സുപ്രീം കോടതി നടത്തുന്ന ഇടപെടയുകള്‍ ക്യാപ്റ്റന്‍ കൂള്‍ എം എസ് ധോണിക്ക് പാരയാകുമോ. ഒത്തുകളിക്കേസില്‍ ധോണിക്ക് പങ്കുണ്ട് എന്ന് വാദിഭാഗത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ കോടതിയില്‍ പറഞ്ഞു. ഇന്ത്യ സിമന്റ്‌സിന്റെ തൊഴിലാളിയായ ധോണിക്ക് മെയ്യപ്പനുമായുള്ള ബന്ധമാണ് എതിര്‍പക്ഷം ചോദ്യം ചെയ്യുന്നത്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയും രാജസ്ഥാന്‍ റോയല്‍സിനെയും ഐ പി എല്ലില്‍ നിന്നും വിലക്കണമെന്ന ശുപാര്‍ശയും സുപ്രീം കോടതി മുന്നോട്ട് വെച്ചിട്ടുണ്ട്. രാജി ഒഴിവാക്കാനുള്ള ശ്രീനിവാസന്റെ ഉപായങ്ങളൊന്നും ഫലം കണ്ടില്ല. ശ്രീനിവാസന്‍ പുറത്താകുന്നതോടെ ബി സി സി ഐയില്‍ ചെന്നൈ ഗ്രൂപ്പിനുള്ള പിടിയാണ് അയയുന്നത്.

ഒത്തുകളി കേസ് തെളിഞ്ഞാല്‍ ഒരു പക്ഷേ ചെന്നൈ കിംഗ്‌സ് സ്ഥിരമായി ഐ പി എല്ലിന് പുറത്തായേക്കും. ഒത്തുകളിയുമായി ബന്ധപ്പെട്ടു എന്ന ആരോപണം തെളിഞ്ഞാല്‍ പിന്നെ എം എസ് ധോണിക്കും ഏറെനാള്‍ പിടിച്ചുനില്‍ക്കാനാവില്ല.

മുടിയന്‍ ധോണി

മുടിയന്‍ ധോണി

2004 ല്‍ ആണ് ജാര്‍ഖണ്ഡില്‍ നിന്നും മുടി നീട്ടി വളര്‍ത്തിയ വെടിക്കെട്ട് താരമായി ധോണി ഇന്ത്യന്‍ ടീമിലെത്തിയത്.

വെടിക്കെട്ട് അടി തന്നെ

വെടിക്കെട്ട് അടി തന്നെ

ഇന്ത്യന്‍ ക്രിക്കറ്റ് അന്നോളം കാണാത്ത ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായിരുന്നു ധോണി. മികച്ച കീപ്പിംഗ്. ബാറ്റെടുത്താലോ തകര്‍പ്പന്‍ ഷോട്ടുകള്‍.

ലോട്ടറി പോലൊരു ലോകകകപ്പ്

ലോട്ടറി പോലൊരു ലോകകകപ്പ്

2007 ലെ ട്വന്റി 20 കളിക്കാനില്ലെന്ന് സീനിയര്‍ താരങ്ങളായ സച്ചിനും ഗാംഗുലിയും ദ്രാവിഡും തിരുമാനിച്ചത് ധോണിക്ക് ലോട്ടറിയായി. നടാടെ നടന്ന കുട്ടിക്രിക്കറ്റ് ലോകകപ്പില്‍ ജേതാക്കളായാണ് ധോണിയും കൂട്ടരും മടങ്ങിവന്നത്.

ക്യാപ്റ്റന്‍ കൂള്‍

ക്യാപ്റ്റന്‍ കൂള്‍

അവിടെ നിന്നിങ്ങോട്ട് ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായും ക്യാപ്റ്റന്‍ കൂള്‍ ആയും ധോണി വളര്‍ന്നു.

ഐ പി എല്‍

ഐ പി എല്‍

ഐ പി എല്ലിന്റെ തുടക്കം മുതല്‍ ചെന്നൈ കിംഗ്‌സിലാണ് ധോണി. ഏഴാം സീസണ്‍ വരുമ്പോഴും ധോണിയെ കൈവിടാന്‍ ചെന്നൈ ഒരുക്കമല്ല.

ധോണി നമ്മ തല

ധോണി നമ്മ തല

ധോണിക്ക് രണ്ടാം വീട് പോലെയാണ് ചെന്നൈ. സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റന്‍സിയും തമിഴകത്തെ താരപരിവേഷവും ധോണി ആസ്വദിക്കുന്നു.

സ്വന്തക്കാരാണ് താരങ്ങള്‍

സ്വന്തക്കാരാണ് താരങ്ങള്‍

ഐ പി എല്ലിലെ സ്വന്തം ടീമംഗങ്ങളെ ഇന്ത്യന്‍ ടീമില്‍ കുത്തിനിറക്കുന്നു എന്നൊരൊരാപണം ധോണിക്കെതിരെ ഉണ്ട്. ഹര്‍ഭജനും ഓജയും പുറത്തിരിക്കുയും അശ്വിനും ജഡേജയും ടീമില്‍ സ്ഥിരമാകുന്നതും അങ്ങനെയാണ്.

ഒത്തുകളി

ഒത്തുകളി

ഐ പി എല്‍ കോഴവിവാദത്തില്‍ ധോണിക്ക് പങ്കുണ്ട് എന്ന് ആരോപണങ്ങളുണ്ട്. ടീം ഉടമ ഗുരുനാഥ് മെയ്യപ്പന്‍ വാതുവെച്ചതായി പോലീസിനോട് സമ്മതിച്ചിട്ടുമുണ്ട്.

പണി സാക്ഷി വഴി

പണി സാക്ഷി വഴി

കോഴക്കേസില്‍ അറസ്റ്റിലായ നടന്‍ വിന്‍ധു ധാരാസിംഗിനൊപ്പം ധോണിയുടെ ഭാര്യ സാക്ഷിയുടെ ചിത്രങ്ങള്‍ പുറത്തുവന്നതാണ് സംശയത്തിന്റെ റഡാര്‍ ധോണിക്ക് നേരെ തിരിച്ചത്.

സുപ്രീം കോടതിയില്‍

സുപ്രീം കോടതിയില്‍

കോഴക്കേസ് അന്വേഷിക്കുന്ന മുദ്ഗല്‍ കമ്മിറ്റിക്ക് ധോണി തെറ്റായ മൊഴി നല്‍കി എന്നാണ് സുപ്രീം കോടതിയില്‍ ഉയര്‍ന്നിരിക്കുന്ന ആക്ഷേപം. ഇതിന് ധോണി മറുപടി പറയേണ്ടി വന്നേക്കും.

Story first published: Thursday, March 27, 2014, 15:20 [IST]
Other articles published on Mar 27, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X