വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ത്രില്ലര്‍ പോരില്‍ ലങ്കയ്ക്ക് 23 റണ്‍സ് ജയം.... ഫെര്‍ണാണ്ടോയുടെ വിശ്വരൂപത്തില്‍ വിന്‍ഡീസ് വീണു

By Vaisakhan MK
ലങ്കന്‍പ്പടയ്ക്ക് ആശ്വാസ ജയം

ലണ്ടന്‍: ലോകകപ്പില്‍ പുറത്തായവരുടെ പോരാട്ടത്തില്‍ കരുത്ത് കാണിച്ച് ശ്രീലങ്ക. 23 റണ്‍സിനാണ് ലങ്ക വെസ്റ്റിന്‍ഡീസിനെ പരാജയപ്പെടുത്തിയത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരുവരും കാഴ്ച്ചവെച്ചത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത് വെസ്റ്റിന്‍ഡീസിന് മുന്നില്‍ 339 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ലങ്ക ഉയര്‍ത്തിയത്. എന്നാല്‍ മറുപടി ബാറ്റിംഗില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ടെങ്കിലും നിക്കോളാസ് പൂരന്റെയും ഫാബിയന്‍ അലന്റെയും പോരാട്ടങ്ങള്‍ വിന്‍ഡീസിനെ ജയത്തിലെത്തിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. ചില മികച്ച ബൗളിംഗും ഫീല്‍ഡിംഗും ലങ്കയ്ക്ക് മത്സരത്തില്‍ നേട്ടമാകുകയായിരുന്നു.

1

കഴിഞ്ഞ ദിവസം ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റതോടെയാണ് ലങ്ക പുറത്തായത്. എന്നാല്‍ അതിന്റെ വിഷമമെല്ലാം ലങ്കന്‍ ബാറ്റിംഗ് നിര തീര്‍ത്തത് വിന്‍ഡീസ് ബൗളിംഗിനെിരെയാണ്. അവിഷ്‌ക ഫെര്‍ണാണ്ടോയുടെ കന്നി സെഞ്ച്വറിയാണ് ലങ്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഇതുവരെ ടൂര്‍ണമെന്റില്‍ പുറത്തെടുക്കാത്ത തരത്തിലുള്ള പ്രകടനമായിരുന്നു ലങ്കന്‍ താരങ്ങളെല്ലാം പുറത്തെടുത്തത്. നേരത്തെ ടോസ് നേടിയ വിന്‍ഡീസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ആദ്യം ബാറ്റ് ചെയ്യാന്‍ ലഭിച്ച അവസരം ശരിക്കും ഉപയോഗിക്കുന്നതാണ് പിന്നീട് കണ്ടത്. ഓപ്പണിംഗില്‍ 15.2 ഓവരില്‍ 93 റണ്‍സാണ് ലങ്ക നേടിയത്.

കരുണരത്‌നയും കുശാല്‍ പെരേരയും മികച്ച പ്രകടനമാണ് നടത്തിയത്. 48 പന്തില്‍ 32 റണ്‍സെടുത്ത കരുണരത്‌നയെ ഹോള്‍ഡറാണ് മടക്കിയത്. എന്നാല്‍ പിന്നീട് ഫെര്‍ണാണ്ടോ കളി മാറ്റിമറിച്ചു. കുശാല്‍ പെരേര 51 പന്തില്‍ 64 റണ്‍സെടുത്ത് മികച്ച പിന്തുണ നല്‍കി. ഫെര്‍ണാണ്ടോ 103 പന്തില്‍ 104 റണ്‍സെടുത്താണ് പുറത്തായത്. ഒമ്പത് ഫോറും രണ്ട് സിക്‌സറും താരം പറത്തി. കുശാല്‍ മെന്‍ഡിസ് 39 റണ്‍സെടുത്തു. തിരിമന്നെ 33 പന്തില്‍ 45 റണ്‍സെടുത്ത് അവസാനം സ്‌കോറിംഗ് കുത്തനെ ഉയര്‍ത്തി. വിന്‍ഡീസ് മത്സരത്തില്‍ മോശം ഫീല്‍ഡിംഗും ബൗളിംഗുമാണ് കാഴ്ച്ചവെച്ചത്. ഹോള്‍ഡര്‍ രണ്ട് വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗില്‍ തുടക്കത്തില്‍ തന്നെ അഞ്ച് റണ്‍സെടുത്ത ആംബ്രിസിനെ മലിംഗ മടക്കി. ഷായ് ഹോപ്പിനെ മലിംഗ തന്നെ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ലങ്ക കളിയില്‍ ആധിപത്യം ഉറപ്പിച്ചു ക്രിസ് ഗെയില്‍ പൊരുതാന്‍ ശ്രമിച്ചെങ്കിലും അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്ത്. 48 പന്തില്‍ 35 റണ്‍സാണ് സമ്പാദ്യം. ഹെറ്റ്മയര്‍ 29 റണ്‍സില്‍ മടങ്ങുമ്പോള്‍ നാലിന് 84 എന്ന നിലയില്‍ പതറുകയായിരുന്നു വിന്‍ഡീസ്. എന്നാല്‍ നിക്കോളാസ് പൂരന്‍ ജേസന്‍ ഹോള്‍ഡറെയും ഫാബിയാന്‍ അലനെയും കൂട്ടുപിടിച്ച് നടത്തിയ പോരാട്ടം ലങ്കയെ വിറപ്പിച്ചു. 103 പന്തില്‍ 11 ഫോറിന്റെയും നാല് സിക്‌സറിന്റെയും അകമ്പടിയോടെ 118 റണ്‍സെടുത്ത പൂരന്‍ പുറത്തായതോടെയാണ് ലങ്കയ്ക്ക് ആശ്വാസമായത്. അലന്‍ 32 പന്തില്‍ 51 റണ്‍സെടുത്തു. അലന്‍ പുറത്തായതാണ് മത്സരത്തിലെ വഴിത്തിരിവായത്. ലങ്കന്‍ നിരയില്‍ മലിംഗ മൂന്നുവിക്കറ്റെടുത്തു. ഫെര്‍ണാണ്ടോയാണ് കളിയിലെ താരം.

Jul 01, 2019, 11:35 pm IST

വെസ്റ്റിന്‍ഡീസിനെതിരെ ശ്രീലങ്കയ്ക്ക് 23 റണ്‍സ് ജയം. സ്‌കോര്‍: ശ്രീലങ്ക 338, വിന്‍ഡീസ് 50 ഓവറില്‍ ഒമ്പതിന് 315

Jul 01, 2019, 11:00 pm IST

നിക്കോളാസ് പൂരന് സെഞ്ച്വറി

Jul 01, 2019, 10:57 pm IST

ഫാബിയാന്‍ അലന്‍ പുറത്ത്. വിന്‍ഡീസിന് ഏഴാം വിക്കറ്റ് നഷ്ടം

Jul 01, 2019, 10:56 pm IST

ഫാബിയാന്‍ അലന് അര്‍ധ സെഞ്ച്വറി. 30 പന്തിലാണ് അര്‍ധ സെഞ്ച്വറി തികച്ചത്. വിന്‍ഡീസിന് വിജയിക്കാന്‍ 36 പന്തില്‍ 57 റണ്‍സ്. സ്‌കോര്‍ ആറിന് 282

Jul 01, 2019, 9:59 pm IST

നിക്കോളാസ് പൂരന് അര്‍ധ സെഞ്ച്വറി. വിന്‍ഡീസ് അഞ്ചിന് 179 എന്ന നിലയില്‍. വിജയിക്കാന്‍ 160 റണ്‍സ്‌

Jul 01, 2019, 7:59 pm IST

വിന്‍ഡീസ് രണ്ടാം വിക്കറ്റ് നഷ്ടം. ഷെയ് ഹോപാണ് പുറത്തായത്. സ്‌കോര്‍ രണ്ടിന് 22

Jul 01, 2019, 7:01 pm IST

ശ്രീലങ്കയ്‌ക്കെതിരെ വെസ്റ്റിന്‍ഡീസിന് 339 റണ്‍സ് വിജയലക്ഷ്യം. സ്‌കോര്‍: ശ്രീലങ്ക 50 ഓവറില്‍ ആറിന് 338

Jul 01, 2019, 6:43 pm IST

അവിഷ്‌ക ഫെര്‍ണാണ്ടോയ്ക്ക് സെഞ്ച്വറി

Jul 01, 2019, 6:38 pm IST

ശ്രീലങ്കന്‍ സ്‌കോര്‍ 300 കടന്നു

Jul 01, 2019, 5:53 pm IST

ശ്രീലങ്ക 37 ഓവറില്‍ മൂന്നിന് 224 എന്ന നിലയില്‍

Jul 01, 2019, 4:32 pm IST

ശ്രീലങ്കയ്ക്ക് രണ്ടാം വിക്കറ്റ് നഷ്ടം. കുശാല്‍ പെരേര റണ്ണൗട്ടായി. സ്‌കോര്‍ 105

Jul 01, 2019, 4:30 pm IST

ശ്രീലങ്കന്‍ സ്‌കോര്‍ 100 കടന്നു

Jul 01, 2019, 4:29 pm IST

ശ്രീലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം.കരുണരത്‌ന പുറത്ത്‌

Jul 01, 2019, 4:29 pm IST

കുശാല്‍ പെരേരയ്ക്ക് അര്‍ധസെഞ്ച്വറി

Jul 01, 2019, 3:48 pm IST

ശ്രീലങ്ക പത്ത് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 49 റണ്‍സെടുത്തു

Jul 01, 2019, 2:42 pm IST

വെസ്റ്റിന്‍ഡീസിനെതിരെ ശ്രീലങ്കയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ വിന്‍ഡീസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു

Story first published: Monday, July 1, 2019, 23:47 [IST]
Other articles published on Jul 1, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X