ഹെല്‍മറ്റ് വെച്ചില്ലെങ്കിൽ സച്ചിൻ ഉപദേശിക്കും.. കേരളത്തിലെ നടുറോഡിൽ വെച്ചും ഉപദേശിക്കും.. വീഡിയോ!!

Posted By:

ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഹെല്‍മറ്റ് ധരിക്കാന്‍ തയ്യാറാകണം - പരസ്യങ്ങളിൽ മാത്രമല്ല, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ യഥാർഥ ജീവിതത്തിലും ആളുകളെ ഇങ്ങനെ ഉപദേശിക്കും. റോഡ് സുരക്ഷാ കാമ്പയിന് തുടക്കം കുറിച്ച് സംസാരിച്ചുകൊണ്ട് മാസങ്ങൾ മുമ്പ് ദില്ലിയിൽ പറഞ്ഞ കാര്യം സച്ചിൻ കേരളത്തിലെതത്തിയപ്പോഴും ആവർത്തിച്ചു.

Good bye Ashish Nehra: വീരുവും ലക്ഷ്മണും സഹീറും എന്നാ സുമ്മാവാ.. ഇതിഹാസങ്ങളെ അപമാനിച്ച ക്യാപ്റ്റൻ ധോണിക്ക് ട്രോളോട് ട്രോൾ! വിരാട് കോലി സൂപ്പറാ!!

ഹെൽമറ്റ് വെക്കാതെ ബൈക്കിൽ പോകുകയായിരുന്ന യുവതിക്ക് നൽകിയ ഉപദേശമാകട്ടെ സോഷ്യല്‍ മീഡിയയിൽ വൈറലാകുകയും ചെയ്തു. . ഏതാനും മണിക്കൂറുകൾ മുമ്പ് സച്ചിൻ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോ ഒരുലക്ഷത്തിലധികം പേർ ഇതിനോടകം കണ്ടുകഴിഞ്ഞു. ഇരുപതിനായിരത്തിൽപ്പരം പേർ ഈ വീഡിയോ ഷെയർ ചെയ്തിട്ടുമുണ്ട്.

sachin-03

കാറിൽ സച്ചിനെക്കണ്ട് ആരാധകർ അടുത്ത് വരുന്ന ദൃശ്യത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. ബൈക്കിന്റെ പിൻ സീറ്റിൽ ഹെൽമറ്റ് വെക്കാതെ ഒരു യുവതി യാത്ര ചെയ്യുന്നത് കണ്ട സച്ചിൻ അവരെ അടുത്തുവിളിച്ച് ഹെൽമറ്റ് ധരിക്കണമെന്ന് ഉപദേശിക്കുകയായിരുന്നു. മുൻസീറ്റിലുള്ള ആൾ മാത്രം ഹെൽമറ്റ് വെച്ചത് കൊണ്ട് കാര്യമില്ലെന്നും സച്ചിൻ പറയുന്നു.

നേരത്തെ ശക്തമായ ബാറ്റിംഗ് പാര്‍ട്ട്‌നര്‍ഷിപ്പ് പോലെ പ്രധാനമാണ് റോഡിലിറങ്ങുന്ന വാഹനങ്ങളും കാല്‍നടയാത്രക്കാരും തമ്മിലുള്ള ധാരണയെന്നാണ് റോഡ് സുരക്ഷാ കാമ്പയിന് തുടക്കം കുറിച്ച് സംസാരിക്കവേ സച്ചിൻ പറഞ്ഞത്. അപകടകരമായ റോഡുകളെ സുരക്ഷിതമാക്കി മാറ്റേണ്ടത് ആവശ്യമാണ്. റോഡ് നിയമം കര്‍ശനമായി പാലിച്ചാല്‍ ഇത്തരം അപകടങ്ങള്‍ പരമാവധി കുറയ്ക്കാം.

Story first published: Friday, November 3, 2017, 17:11 [IST]
Other articles published on Nov 3, 2017
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍