വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒരു പാഡും പാകമായില്ല, വാഷിങ്ടണിന്റെ ഉയരം വലച്ചു! പിന്നെ സംഭവിച്ചത് ശ്രീധര്‍ പറയുന്നു

ഗാബ ടെസ്റ്റിലായിരുന്നു വാഷിങ്ടണിന്റെ അരങ്ങേറ്റം

ഓസ്‌ട്രേലിയക്കെതിരേ ബ്രിസ്ബണിലെ ഗാബയില്‍ നടന്ന നാലാം ടെസ്റ്റിനിടെയുണ്ടായ രസകരമായ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഫീല്‍ഡീങ് കോച്ച് ആര്‍ ശ്രീധര്‍. തമിഴ്‌നാട്ടുകാരനായ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിന്റെ അരങ്ങേറ്റ ടെസ്റ്റായിരുന്നു ഇത്. തമിഴ്‌നാട്ടില്‍ നിന്നു തന്നെയുള്ള പേസര്‍ ടി നടരാജനും ഇതേ ടെസ്റ്റില്‍ അരങ്ങേറിയിരുന്നു.

1

നല്ല ഉയരമുള്ള വാഷിങ്ടണിന്റെ കാലിനു പറ്റിയ പാഡുകള്‍ ഇല്ലാതിരുന്നതു കാരണം അന്നു ടീം നെട്ടോട്ടമോടിയതായി ശ്രീധര്‍ പറയുന്നു. നേരത്തേ ഓസ്‌ട്രേലിയയില്‍ നടന്ന ഇന്ത്യയുടെ ടി20 ടീമില്‍ മാത്രമേ വാഷിങ്ടണ്‍ ഉള്‍പ്പെട്ടിരുന്നുള്ളൂ. അതുകൊണ്ടു തന്നെ കളര്‍ പാഡുകള്‍ മാത്രമേ പക്കലുണ്ടായിരുന്നുള്ളൂ. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു സിഡ്‌നി ടെസ്റ്റില്‍ ബാറ്റിങിനിടെ പരിക്കേറ്റതോടെയാണ് നാലാം ടെസ്റ്റില്‍ പകരക്കാരനായി വാഷിങ്ടണിനു നറുക്കുവീണത്. നാലാം ടെസ്റ്റില്‍ വാഷിങ്ടണിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതോടെയാമ് താരത്തിനു യോജിച്ച പാഡുകളില്ലെന്നു ടീം തിരിച്ചറിഞ്ഞത്.

താരങ്ങളും ടീം സ്റ്റാഫുമാരുമെല്ലാം വാഷിങ്ടണിനു യോജിച്ച പാഡിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നു തെലങ്കാന ടുഡേയോടു സംസാരിക്കവെ ശ്രീധര്‍ വ്യക്തമാക്കി. ഗാബ ടെസ്റ്റ് ആരംഭിച്ച ശേഷമാണ് അവര്‍ വാഷിങ്ടണിനു പറ്റിയ പാഡ് വാങ്ങാന്‍ പുറത്തുപോയത്. ഒരുപാട് പാഡുകള്‍ ഞങ്ങള്‍ പരീക്ഷിച്ചെങ്കിലും അവ വാഷിങ്ടണിനെ സംബന്ധിച്ച് ചെറുതായിരുന്നു. ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്നും പിന്നീട് ഒരു പാഡ് കടംവാങ്ങാനും ശ്രമം നടത്തി. പക്ഷെ കൊവിഡ് കാരണം അവര്‍ വിട്ടുതരാന്‍ തയ്യാറായില്ല. അവസാനമാണ് ടെസ്റ്റ് തുടങ്ങിയ ശേഷം ഷോപ്പില്‍ പോയി യോജിച്ച പാഡ് വാങ്ങിക്കൊണ്ടു വന്നതെന്നു ശ്രീധര്‍ വിശദമാക്കി.

2

ഇന്ത്യയുടെ ടി20 ടീമിലെ സ്ഥിരം സന്നിധ്യമായ വാഷിങ്ടണിനെ അപ്രതീക്ഷിതമായാണ് ഗാബ ടെസ്റ്റില്‍ ഇന്ത്യ കളിപ്പിച്ചത്. ഓസ്‌ട്രേലിയയില്‍ നിശ്ചിത ഓവര്‍ പരമ്പരകള്‍ക്കു ശേഷം നെറ്റ്‌സില്‍ ബൗള്‍ ചെയ്യുന്നതിനായി വാഷിങ്ടണിനോടു തുടരാന്‍ ടീം മാനേജ്‌മെന്റ് ആവശ്യപ്പെടുകയായിരുന്നു. ഒടുവില്‍ ഗാബ ടെസ്റ്റില്‍ പരിക്കിന്റെ രൂപത്തില്‍ അരങ്ങേറാനുള്ള ഭാഗ്യവും താരത്തെ തേടിയെത്തി.

ജഡേജയുടെ അഭാവം നികത്തുന്ന പ്രകടനമാണ് വാഷിങ്ടണ്‍ കന്നി ടെസ്റ്റില്‍ തന്നെ കാഴ്ചവച്ചത്. ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും താരം ശ്രദ്ധേയമായ സംഭാവന നല്‍കി. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിടവെ ക്രീസിലെത്തിയ അദ്ദേഹം 62 റണ്‍സ് അടിച്ചെടുത്തുന്നു. ശര്‍ദ്ദുല്‍ താക്കൂറിനോടൊപ്പം സെഞ്ച്വറി കൂട്ടുകെട്ടും വാഷിങ്ടണ്‍ പടുത്തുയര്‍ത്തിയിരുന്നു. താക്കൂര്‍ 67 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു. ഒരു ഘട്ടത്തില്‍ 150ന് മുകളില്‍ ഒന്നാമിന്നിങ്‌സ് ലീഡ് ഇന്ത്യ വഴങ്ങുമെന്ന് കരുതിയെങ്കിലും വാഷിങ്ടണ്‍- താക്കൂര്‍ ജോടിയുടെ തകര്‍പ്പന്‍ കൂട്ടുകെട്ട് ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടു വന്നു. വെറും 33 റണ്‍സിന്റെ നേരിയ ലീഡ് മാത്രമേ ഓസീസിനു ആദ്യ ഇന്നിങ്‌സില്‍ ലഭിച്ചുള്ളൂ.

Story first published: Saturday, January 23, 2021, 16:18 [IST]
Other articles published on Jan 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X