വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയുടെ കളി കാണാന്‍ പോകുന്നതേയുള്ളൂവെന്ന് ഓസ്‌ട്രേലിയന്‍ ഇതിഹാസതാരം

സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയെ പുകഴ്ത്തി ഓസ്‌ട്രേലിയന്‍ ഇതിഹാസതാരവും മുന്‍ ഇന്ത്യന്‍ പരിശീലകനുമായ ഗ്രെഗ് ചാപ്പല്‍. ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിനുവേണ്ടി ടെസ്റ്റ് പരമ്പരയില്‍ കോലി 500 റണ്‍സിലേറെ സ്‌കോര്‍ ചെയ്തുകഴിഞ്ഞു. എന്നാല്‍, കോലിയുടെ മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂവെന്നാണ് ചാപ്പലിന്റെ അഭിപ്രായം.

gregchappell

കളിയിലും ശാരീരികക്ഷമതയിലും അങ്ങേയറ്റം നിലവാരം പുലര്‍ത്തുന്ന താരമാണ് കോലി. സമ്മര്‍ദ്ദഘട്ടങ്ങളില്‍ വൈകാരികവും മാനസികവുമായ താരത്തിന്റെ ഇടപെടല്‍ അത്ഭുതപ്പെടുത്തുന്നതാണ്. വിരാട് കോലിയേക്കാള്‍ മികവുള്ള കൂടുതല്‍ താരങ്ങളെ താന്‍ കണ്ടിട്ടില്ല. കോലിയുടെ സമര്‍പ്പണത്തെ അംഗീകരിക്കണം. കളിക്കാരനെന്ന നിലയില്‍ കോലിയുടെ മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂവെന്നും ചാപ്പല്‍ പറഞ്ഞു.

2014ല്‍ ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോള്‍ വിരാട് കോലിക്ക് തിളങ്ങാന്‍ കഴഞ്ഞിരുന്നില്ല. അഞ്ചു ടെസ്റ്റു മത്സരങ്ങളില്‍നിന്നായി ആകെ 134 റണ്‍സ് ആണ് കോലി നേടിയത്. ഇതോടെ കോലിയുടെ മികവില്‍ പലരും സംശയം പ്രകടിപ്പിച്ചു. ഇംഗ്ലണ്ടുപോലുള്ള സാഹചര്യങ്ങളില്‍ കളിക്കാന്‍ കഴിയാത്ത താരത്തെ മികച്ചവന്‍ എന്ന് വിളിക്കാനാകില്ലെന്നായിരുന്നു വിമര്‍ശനം.

എന്നാല്‍, ഇത്തവണ നാലു ടെസ്റ്റുകളില്‍നിന്നും 68 റണ്‍സ് ശരാശരിയോടെ 544 റണ്‍സ് നേടിയ കോലി വിമര്‍ശകര്‍ക്ക് മറുപടി നല്‍കിക്കഴിഞ്ഞു. കോലിയുടെ ഇപ്പോഴത്തെ പ്രകടനം താന്‍ പ്രതീക്ഷിച്ചിരുന്നതാണന്നാണ് ചാപ്പല്‍ പറയുന്നത്. ഏതു സാഹചര്യത്തിലും കളിക്കാന്‍ കഴിയുന്ന താരമാണ് കോലി. തകര്‍ച്ചയില്‍നിന്നും ഇന്നിങ്‌സ് കെട്ടിപ്പടുക്കാനുള്ള മികവും ടീമിനെ ഒറ്റയ്ക്ക് ജയിപ്പിക്കാനുള്ള കഴിവും കോലിക്കുണ്ട്. എല്ലാ സംശയങ്ങള്‍ക്കും ഇന്ത്യന്‍ ക്യാപ്റ്റന്‍ മറുപടി പറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

ബാലണ്‍ ഡിയോര്‍ ആര്‍ക്ക്? റൊണാള്‍ഡോയ്ക്കല്ല!! റാക്കിറ്റിച്ചിന്‍റെ പ്രവചനം ഇങ്ങനെ...ബാലണ്‍ ഡിയോര്‍ ആര്‍ക്ക്? റൊണാള്‍ഡോയ്ക്കല്ല!! റാക്കിറ്റിച്ചിന്‍റെ പ്രവചനം ഇങ്ങനെ...

പുത്തന്‍ ലുക്കില്‍ അര്‍ജന്റീന... മെസ്സിക്കു പകരം പുതിയ ക്യാപ്റ്റന്‍!! ബ്രസീല്‍ അമേരിക്കയ്‌ക്കെതിരേ

Story first published: Thursday, September 6, 2018, 14:10 [IST]
Other articles published on Sep 6, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X