Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പുത്തന്‍ ലുക്കില്‍ അര്‍ജന്റീന... മെസ്സിക്കു പകരം പുതിയ ക്യാപ്റ്റന്‍!! ബ്രസീല്‍ അമേരിക്കയ്‌ക്കെതിരേ

പുത്തന്‍ ലുക്കില്‍ അര്‍ജന്റീന | Oneindia Malayalam

കാലിഫോര്‍ണിയ/ ചിക്കാഗോ: റഷ്യന്‍ ലോകകപ്പിലേറ്റ തിരിച്ചടികള്‍ക്കു ശേഷം ലാറ്റിന്‍ വമ്പന്‍മാരായ അര്‍ജന്റീനയും ബ്രസീലും ആദ്യമായി കളത്തിലിറങ്ങുന്നു. സൗഹൃദ മല്‍സരത്തിലാണ് ഇരുടീമും ഭാഗ്യം പരീക്ഷിക്കുന്നത്. പുതിയ കോച്ചിനു കീഴില്‍ അടിമുടി മാറ്റങ്ങളുമായാണ് അര്‍ജന്റീന ഇറങ്ങുന്നതെങ്കില്‍ ലോകകപ്പ് ടീമില്‍ കാര്യമായ മാറ്റങ്ങളില്ലാതെയാണ് മഞ്ഞപ്പടയെത്തുന്നത്.

ദുര്‍ബലരായ ഗ്വാട്ടിമാലയ്‌ക്കെതിരേയാണ് അര്‍ജന്റീനയുടെ മല്‍സരം. ഇന്ത്യന്‍ സമയം ശനിയാഴ്ച രാവിലെ 8.30നാണ് കിക്കോഫ്. ബ്രസീല്‍ അമേരിക്കയെയാണ് നേരിടുന്നത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിക്കാണ് കളിയാരംഭിക്കുന്നത്.

പുത്തന്‍ ലുക്കില്‍ അര്‍ജന്റീന

പുത്തന്‍ ലുക്കില്‍ അര്‍ജന്റീന

ലോകകപ്പില്‍ കണ്ട അര്‍ജന്റീനയെയല്ല സൗഹൃദ മല്‍സരത്തില്‍ ഗ്വാട്ടിമാലയ്‌ക്കെതിരേ ആരാധകര്‍ കാണുക. പുതിയ പരിശീലകനായ ലയണല്‍ സ്‌കലോനി പരീക്ഷണ ടീമിനെയാണ് അണിനിരത്തുന്നത്. ഗ്വാട്ടിമാലയ്‌ക്കെതിരായ മല്‍സരം കഴിഞ്ഞാല്‍ കൊളംബിയക്കെതിരേ മറ്റൊരു സൗഹൃദ മല്‍സരം കൂടി അര്‍ജന്റീനയ്ക്കു മുന്നിലുണ്ട്.

 നയിക്കാന്‍ നിക്കോളാസ് ടാഗ്ലിയാഫിക്കോ

നയിക്കാന്‍ നിക്കോളാസ് ടാഗ്ലിയാഫിക്കോ

നിക്കോളാസ് ടാഗ്ലിയാഫിക്കോയെ അര്‍ജന്റീനയുടെ പുതിയ ക്യാപ്റ്റനായി സ്‌കലോനി നിയമിച്ചിട്ടുണ്ട്. രണ്ടു സൗഹൃദ മല്‍സരങ്ങളിലും അദ്ദേഹമായിരിക്കും ടീമിന്റെ ക്യാപ്റ്റന്‍. മുന്‍ നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സി വ്യക്തിപരമായ കാരണങ്ങളാല്‍ ടീമില്‍ നിന്നും പിന്‍മാറിയതിനെ തുടര്‍ന്നാണ് പകരക്കാരനായി ടാഗ്ലിയാഫിക്കോയെ തിരഞ്ഞെടുത്തത്.

ഇതാവുമോ ടീം?

പരിശീലനത്തില്‍ വ്യത്യസ്തമായ ടീം ലൈനപ്പാണ് സ്‌കലോനി തിരഞ്ഞെടുത്തത്. അതേ ഇലവനെത്തന്നെ ഗ്വാട്ടിമാലയ്‌ക്കെതിരേയും പരീക്ഷിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. ഇതായിരുന്നു പരിശീലന മല്‍സരത്തിലെ അര്‍ജന്റീന ഇലവന്‍
റൂള്ളി, സറാവിയ, ഫ്രാങ്കോ, ഫ്യൂന്‍സ് മോറി, ടാഗ്ലിയാഫിക്കോ, ലോ സെല്‍സോ, ബറ്റാഗ്ലിയ, പലാഷ്യോസ്, പവോണ്‍, സിമിയോണി, മാര്‍ട്ടിനസ്.
ഇവരില്‍ പവോണ്‍, സിമിയോണി, മാര്‍ട്ടിനസ് എന്നിവര്‍ ഗ്വാട്ടിമാലയ്‌ക്കെതിരേ തീര്‍ച്ചയായും ടീമിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.

മെസ്സിയുടെ അഭാവം

മെസ്സിയുടെ അഭാവം

മെസ്സിയുടെ അഭാവം തന്നെയായിരിക്കും അര്‍ജന്റൈന്‍ നിരയില്‍ മുഴച്ചുനില്‍ക്കുക. റഷ്യന്‍ ലോകകപ്പില്‍ ടീമിനേറ്റ തിരിച്ചടി മാനസികമായി അദ്ദേഹത്തെ തളര്‍ത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് സൗഹൃദ മല്‍സരങ്ങള്‍ക്കുള്ള ടീമിലേക്കു തന്നെ പരിഗണിക്കരുതെന്ന് മെസ്സി കോച്ച് സ്‌കലോനിയെ അറിയിച്ചത്.
മെസ്സി ഇനി ദേശീയ ടീമിനായി കളിക്കുമോയെന്ന കാര്യം പോലും അനിശ്ചിതത്വത്തിലാണ്. അദ്ദേഹത്തിന് പ്പോള്‍ വേണമെങ്കിലും ടീമില്‍ തിരിച്ചെത്താമെന്നാണ് കോച്ച് സ്‌കലോനി നേരത്തേ പറഞ്ഞത്.

സൂപ്പര്‍ ടീമുമായി ബ്രസീല്‍

റഷ്യന്‍ ലോകകപ്പിലെ കിരീട ഫേവറിറ്റുകളായിരുന്ന ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തോട് തോറ്റു പുറത്താവുകയായിരുന്നു. ഈ ലോകകപ്പില്‍ ഫൗള്‍ അഭിനയത്തിന്റെ പേരില്‍ സൂപ്പര്‍ താരം നെയ്മര്‍ ഏറെ വിമര്‍ശനം നേരിടുകയും ചെയ്തു.
നെയ്മറുള്‍പ്പെടയുളള പ്രമുഖരെയെല്ലാം ഉള്‍പ്പെടുത്തി ശക്തമായ ഇലവനെത്തന്നെയാണ് കോച്ച് ടിറ്റെ അമേരിക്കയ്‌ക്കെതിരേ ഇറക്കുന്നത്.

Story first published: Thursday, September 6, 2018, 12:56 [IST]
Other articles published on Sep 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+