വസിം അക്രം ജൂനിയര്‍; പാക്കിസ്ഥാനില്‍ നിന്നൊരു കുഞ്ഞുബൗളര്‍ ലോക ശ്രദ്ധയിലേക്ക്

Posted By: അന്‍വര്‍ സാദത്ത്

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ഇതിഹാസതാരം വസിം അക്രത്തിന്റെ പന്തേറിനെ അനുകരിച്ച ഒരു കുഞ്ഞു ബൗളര്‍ ലോക ശ്രദ്ധയിലേക്ക്. വസി അക്രം തന്നെയാണ് തന്റെ ട്വിറ്ററിലൂടെ ബൗളറുടെ വീഡിയോ പങ്കുവെച്ചത്. വീഡിയോയില്‍ കുട്ടി വീടിന്റെ മുറ്റത്ത് നിന്നും ബൗളിങ് പ്രാക്ടീസ് നടത്തുന്നത് കാണാം.

ഈ കുട്ടി ഏതാണെന്ന് അക്രം ചോദിക്കുന്നു. തന്റെ ബൗളിങ് ആക്ഷന്‍ അപ്പടി അനുകരിക്കുന്ന കുട്ടിയുടെ കഴിവിനെ അദ്ദേഹം അഭിനന്ദിച്ചു. കൂടാതെ, കഴിവുള്ള ഒട്ടേറെ കുട്ടികള്‍ക്ക് കളിച്ചുവളരാനുള്ള സാഹചര്യം പാക്കിസ്ഥാനിലില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കുട്ടികള്‍ക്ക് മികച്ച പരിശീലനം നല്‍കി ഭാവി താരങ്ങളാക്കി മാറ്റാനുള്ള ശരിയായ സമയം ഇതാണെന്നും അക്രം പറയുന്നു.

wasimakram

ഒരുമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കുട്ടി 17 ഡെലിവറികള്‍ എറിയുന്നുണ്ട്. ചുവരില്‍ ചാരിവെച്ച ഒറ്റ സ്റ്റമ്പിലേക്കാണ് ബൗളിങ്. മിക്ക പന്തുകളും വിക്കറ്റില്‍ കൃത്യമായി കൊള്ളുകയും ചെയ്തു. മറ്റൊരു വസിം അക്രം എന്നാണ് വസിം അക്രത്തിന്റെ ഭാര്യ ഷനൈറ അക്രം ട്വീറ്റ് ചെയ്തത്. വീഡിയോ ആയിരക്കണക്കിന് ആളുകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ടീം മുള്‍ത്താന്‍ സുല്‍ത്താന്‍ ടീമിന്റെ ഡയറക്ടറാണ് ഇപ്പോള്‍ അക്രം. 104 ടെസ്റ്റുകളില്‍ നിന്നും 414 വിക്കറ്റുകള്‍ നേടി. 502 വിക്കറ്റുകളാണ് 356 ഏകദിന മത്സരങ്ങളില്‍ നിന്നും നേടിയത്. 1990കളില്‍ വഖാര്‍ യുനീസിനൊപ്പം പാക്കിസ്ഥാന്‍ ബൗളിങ്ങിന്റെ കുന്തമുനയായിരുന്നു അക്രം.
സിന്ധുവിന് ഒരു സ്വപ്‌നമുണ്ട്... ആദ്യമായി വെളിപ്പെടുത്തി ഇന്ത്യന്‍ സെന്‍സേഷന്‍

വരുന്നത് നെയ്മറില്ലാത്ത ലോകകപ്പ്? സൂപ്പര്‍ താരത്തിന് ശസ്ത്രക്രിയ!! മൂന്നുമാസം കളിക്കാനാവില്ല

Story first published: Friday, March 2, 2018, 8:04 [IST]
Other articles published on Mar 2, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍