രവിശാസ്ത്രിക്കും കോലിക്കുമെതിരെ ഗുരുതര ആരോപണവുമായി വിരേന്ദര്‍ സെവാഗ്

Posted By:

ദില്ലി: മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രവിശാസ്ത്രിക്കും ക്യാപ്റ്റന്‍ വിരാട് കോലിക്കുമെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തി. ഇന്ത്യ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ബിസിസിഐയെയും സെവാഗ് ആരോപണമുനയില്‍ നിര്‍ത്തുന്നുണ്ട്. കോച്ചിനെ നിയമിച്ചതുമായി ബന്ധപ്പെട്ടാണ് ആരോപണം.

എന്തുകൊണ്ട് കോച്ച് ആകാന്‍ പറ്റിയില്ലെന്ന ചോദ്യത്തിന് തനിക്ക് ബിസിസിഐയുമായി ഇടപാടില്ലായിരുന്നെന്ന് സെവാഗ് തുറന്നടിച്ചു. രവിശാസ്ത്രിക്ക് ബിസിസിഐമായി ബന്ധമുള്ളതാണ് കോച്ചിന്റെ ജോലി ലഭിക്കാന്‍ ഇടയായതെന്ന് പരോക്ഷമായി സൂചിപ്പിച്ചാണ് സെവാഗിന്റെ ആരോപണം. കോലി പറഞ്ഞിട്ടാണ് താന്‍ കോച്ചിന്റെ സ്ഥാനത്തിനായി അപേക്ഷിച്ചതെന്നും സെവാഗ് വെളിപ്പെടുത്തി.

sehwag600

താനൊരിക്കലും ഇനി ഇത്തരമൊരു തെറ്റ് ആവര്‍ത്തിക്കില്ലെന്ന് മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ കൂടിയായ സെവാഗ് പറഞ്ഞു. നേരത്തെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനിടെ ലണ്ടനില്‍വെച്ച് ശാസ്ത്രിയുമായി സംസാരിച്ചിരുന്നു. കോച്ചിന്റെ സ്ഥാനത്തേക്ക് അന്ന് ശാസ്ത്രി അപേക്ഷിച്ചിരുന്നില്ല. എന്തുകൊണ്ടാണ് അപേക്ഷിക്കാത്തതെന്ന ചോദ്യത്തിന് ഒരിക്കല്‍ ചെയ്ത തെറ്റ് ഇനി ആവര്‍ത്തിക്കില്ലെന്നായിരുന്നു ശാസ്ത്രി മറുപടി പറഞ്ഞതെന്ന് സെവാഗ് പറഞ്ഞു.

കോച്ചിന്റെ ജോലി താന്‍ ആഗ്രഹിച്ചതല്ല. അപേക്ഷ നല്‍കാന്‍ കോലി തന്നെ നിര്‍ബന്ധിച്ചു. കൂടാതെ ബിസിസിഐ സെക്രട്ടറി അമിതാഭ് ചൗധരിയും എംവി ശ്രീധറും അപേക്ഷ നല്‍കാന്‍ പറഞ്ഞതോടെയാണ് താന്‍ ഏറെ ആലോചനകള്‍ക്കുശേഷം അപേക്ഷ നല്‍കാന്‍ തീരുമാനിച്ചത്. അവര്‍ തന്നോട് അപേക്ഷിച്ചനാല്‍ അവരെ സഹായിക്കാന്‍ കഴിയുമെന്നായിരുന്നു താന്‍ കരുതിയതെന്ന് സെവാഗ് പറഞ്ഞു. ഇന്ത്യ ഓസ്‌ട്രേലിയ പരമ്പരയ്ക്ക് തൊട്ടു മുന്‍പ് സെവാഗ് ഉന്നയിച്ച ആരോപണം വന്‍ വിവാദത്തിന് തിരികൊളുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Story first published: Saturday, September 16, 2017, 7:24 [IST]
Other articles published on Sep 16, 2017

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍