കോലി പുറത്തായാല്‍ ഇന്ത്യ പകുതി തോറ്റു; പാക് ബൗളര്‍ മുഹമ്മദ് ആമിര്‍

Posted By:

ദില്ലി: വിരാട് കോലി പുറത്തായാല്‍ ഇന്ത്യ മത്സരത്തില്‍ പകുതി തോറ്റതുപോലെയാണെന്ന് പാക്കിസ്ഥാന്‍ ബൗളര്‍ മുഹമ്മദ് ആമിര്‍. ഒരു മാധ്യമത്തിന് നല്‍കി അഭിമുഖത്തിലാണ് ആമിര്‍ കോലിയുടെ കളിയും ഇന്ത്യയുടെ ജയസാധ്യതയും വിലയിരുത്തിയത്. ചാമ്പ്യന്‍ ട്രോഫി ടൂര്‍ണമെന്റിനിടെ കോലി ആമിര്‍ പോരാട്ടം ഏറെ ചര്‍ച്ചയായിരുന്നു.


നേരത്തെ ഒരു അഭിമുഖത്തില്‍ കോലിയെ പുകഴ്ത്തിയ ആമിര്‍ ഇക്കുറി കോലിയുടെ ബാറ്റിങ് ഇന്ത്യയെ എത്രമാത്രം സഹായിക്കുന്നുണ്ടെന്നും വ്യക്തമാക്കി. കോലി പുറത്തായാല്‍ ഇന്ത്യ മത്സരം പകുതി തോറ്റതുപോലെയാണ്. എന്നാല്‍ കോലി ക്രീസിലുണ്ടെങ്കില്‍ ഇന്ത്യയുടെ ജയസാധ്യത 70-80 ശതമാനമാണെന്നും ആമിര്‍ പറഞ്ഞു.

 virat-kohli

പിന്തുടര്‍ന്ന് ബാറ്റ് ചെയ്യുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടുതല്‍ കരുത്തനാകും. സമ്മര്‍ദ്ദ ഘട്ടത്തില്‍ കോലിയുടെ ബാറ്റിങ് ശരാശരി അത് തെളിയിക്കുന്നതായും പാക്കിസ്ഥാന്റെ മുന്‍നിര ബൗളര്‍ പറഞ്ഞു. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ വിരാട് കോലിയുടെ വിക്കറ്റ് വീഴ്ത്തിയത് ആമിര്‍ ആയിരുന്നു. ആമിറിന്റെ പന്ത് വിലയിരുത്തുന്നതില്‍ കോലിക്ക് സംഭവിച്ച പിഴവാണ് പുറത്താകലിനിടയാക്കിയത്. മത്സരത്തില്‍ ഇന്ത്യ 150 റണ്‍സിനാണ് പാക്കിസ്ഥാനോട് പരാജയപ്പെട്ടത്.


Story first published: Wednesday, November 22, 2017, 9:17 [IST]
Other articles published on Nov 22, 2017

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍