വിരാട് കോലിയുടെ ആഗ്രഹം നിറവേറി.. രോഹിത് ശർമ ഇന്ത്യൻ ടീം ക്യാപ്റ്റൻ, കോലിയില്ലാതെ ഇന്ത്യ എവിടെ വരെ?

Posted By:

മുംബൈ: കളിച്ച് മടുത്തു എന്ന വിരാട് കോലിയുടെ പരാതി ഇന്ത്യൻ ടീം സെലക്ടർമാർ കേട്ടു. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ വിരാട് കോലിക്ക് വിശ്രമം. ഐ പി എൽ വിജയങ്ങളുടെ തിളക്കമുള്ള രോഹിത് ശർമ പകരക്കാരൻ ക്യാപ്റ്റനായി ഇന്ത്യയെ നയിക്കും. ഇതാദ്യമായിട്ടാണ് രോഹിത് ശർമ ഇന്ത്യൻ ടീമിന്റെ നായകനാകുന്നത്. നിലവിൽ കോലിയുടെ ഡെപ്യൂട്ടിയാണ് രോഹിത്.

1472 ദിവസങ്ങൾക്ക് ശേഷം ഒരു സെഞ്ചുറി.. ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര കളിക്കാന്‍ രോഹിത് ശർമ വേണോ?

ശ്രീലങ്ക പോലൊരു ടീമാണെങ്കിലും, സ്വന്തം നാട്ടിലാണെങ്കിലും ടീമിൽ വിരാട് കോലിയില്ല എന്നത് ടീം ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാകും. വർഷങ്ങളായി ബാറ്റിംഗിൽ ഇന്ത്യൻ ടീമിന്റെ നട്ടെല്ലാണ് കോലി. കോലിയുടെ അഭാവത്തിൽ ആരായിരിക്കും മധ്യനിരയിൽ കളിക്കുക എന്നതും പ്രധാനമാണ്. ദക്ഷിണാഫ്രിക്കൻ പര്യടനം മുന്നിൽക്കണ്ടാണ് വിരാട് കോലിക്ക് വിശ്രമം അനുവദിച്ചിരിക്കുന്നത്.

rohit-sharma-

മൂന്നാം ടെസ്റ്റിനുള്ള ടീമിലേക്ക് ശിഖർ ധവാൻ തിരിച്ചെത്തിയിട്ടുണ്ട്. ഇപ്പോൾ ടെസ്റ്റ് ടീമിലുള്ള രവിചന്ദ്രന്‍ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവരെ ഏകദിന ടീമിലേക്ക് പരിഗണിച്ചിട്ടില്ല. തുടർച്ചയായ നാലാം പരമ്പരയ്ക്കാണ് അശ്വിനെയും ജഡേജയും പരിഗണിക്കാതിരിക്കുന്നത്. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം ഇങ്ങനെയാണ് - രോഹിത് (ക്യാപ്റ്റൻ), ധവാൻ, രഹാനെ, അയ്യർ, പാണ്ഡെ, ജാദവ്, കാർത്തിക്ക്, പാണ്ഡ്യ, ധോണി, പട്ടേൽ, യാദവ്, ചാഹൽ, ഭുമ്ര, ഭുവനേശ്വർ, കൗൾ.

Story first published: Tuesday, November 28, 2017, 10:56 [IST]
Other articles published on Nov 28, 2017

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍