വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയെ തോല്‍പ്പിച്ചത് ബൗളര്‍മാരോ ബാറ്റ്‌സ്മാന്‍മാരോ?; കോഹ്ലി പറയുന്നു

By Staff

ജോഹന്നസ്ബര്‍ഗ്: കേമമെന്ന് പുകള്‍പെറ്റ ഇന്ത്യന്‍ ബാറ്റിംഗ് നിര ഉത്തരവാദിത്വം മറന്നപ്പോള്‍ സൗത്ത് ആഫ്രിക്കക്കെതിരെയുള്ള രണ്ടാം ടെസ്റ്റിലും ഇന്ത്യ പരാജയം ഏറ്റുവാങ്ങി. ഇതോടെ മൂന്ന് പരമ്പരകളുടെ ടെസ്റ്റില്‍ വിരാട് കോഹ്‌ലിയുടെ ടീം ഇന്ത്യ 2-0ന് പിന്നിലായി. വിരാടിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യക്ക് നഷ്ടമാകുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണിത്. 135 റണ്ണിന് തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ 9 ടെസ്റ്റ് പരമ്പരകളിലെ വിജയരഥമാണ് സൗത്ത് ആഫ്രിക്ക തടഞ്ഞുനിര്‍ത്തിയത്.

അട്ടിമറികള്‍ തീരുന്നില്ല.... മുഗുറുസ, കോന്റ, ക്യുറേ പുറത്ത്, ഷറപ്പോവ പറക്കുന്നുഅട്ടിമറികള്‍ തീരുന്നില്ല.... മുഗുറുസ, കോന്റ, ക്യുറേ പുറത്ത്, ഷറപ്പോവ പറക്കുന്നു

മത്സരത്തിന് ശേഷം സെഞ്ചൂറിയനില്‍ പ്രതികരിക്കുമ്പോള്‍ തോല്‍വി ബാറ്റ്‌സ്മാന്‍മാരുടെ പരാജയം കൊണ്ടാണെന്ന് വിരാട് തുറന്നുസമ്മതിച്ചു. 'ബൗളര്‍മാര്‍ അവരുടെ ജോലി ചെയ്തു. പക്ഷെ ബാറ്റ്‌സ്മാന്‍മാര്‍ ടീമിനെ തുണച്ചില്ല. നല്ലൊരു പാര്‍ട്ണര്‍ഷിപ്പ് നേടി ലീഡുണ്ടാക്കാനും കഴിഞ്ഞില്ല. ആദ്യ മത്സരത്തിലേത് പോലെ രണ്ടാം മത്സരത്തിലും ഞങ്ങള്‍ സ്വയം തോറ്റു', ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്വയം വിമര്‍ശനം നടത്തി.

viratkohli

ന്യൂലാന്‍ഡ്‌സിലെ പിച്ചില്‍ ഏഴാമത് ഇറങ്ങിയ ഹര്‍ദിക് പാണ്ഡ്യ നേടിയ 93 റണ്ണാണ് ഇന്ത്യക്കായി അര്‍ദ്ധശതകം തികച്ചത്. സെഞ്ചൂറിയനില്‍ വിരാട് 153 റണ്ണടിച്ച് ഇന്ത്യയുടെ രക്ഷയ്‌ക്കെത്തിയെങ്കില്‍ രണ്ടാമത്തെ മികച്ച സ്‌കോര്‍ രോഹിത് ശര്‍മ്മയുടെ 47 റണ്ണായിരുന്നു. മുരളി വിജയ് 46 റണ്ണാണ് നേടിയത്. പാര്‍ട്ണര്‍ഷിപ്പുകളും 100 റണ്‍ തികയ്ക്കാതെ തീര്‍ക്കാന്‍ സൗത്ത് ആഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു.

ഫീല്‍ഡിംഗില്‍ രണ്ട് ക്യാച്ചുകളും ഇന്ത്യ പാഴാക്കി. 30 റണ്ണില്‍ ഹഷിം അംലയുടെ ക്യാച്ച് പാര്‍ത്ഥിവ് വിട്ടുകളഞ്ഞു. പിന്നെ 82 റണ്ണിലാണ് അദ്ദേഹം പുറത്താകുന്നത്. ഇന്ത്യയിലെ പുലികള്‍ വിദേശത്ത് ഇറങ്ങുമ്പോള്‍ കടലാസിലെ പുലികളായി മാറുന്ന പതിവ് കാഴ്ചയ്ക്ക് ഇക്കുറിയും മാറ്റമില്ല. മൂന്നാം ടെസ്റ്റ് 24-ാം തീയതി ജോഹന്നാസ്ബര്‍ഗിലാണ്.

Story first published: Thursday, January 18, 2018, 10:58 [IST]
Other articles published on Jan 18, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X