വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓസ്‌ട്രേലിയ ചീറ്റേഴ്‌സ്.. ആരാണീ ഇയാന്‍ ഹീലി.. പൊട്ടിത്തെറിച്ച് വിരാട് കോലി, വെറുതെയല്ല കാര്യമുണ്ട്!!

By Muralidharan

ബെംഗളൂരു: ജയിക്കാന്‍ വേണ്ടി എന്തും ചെയ്യുന്ന ചതിയന്മാരാണ് ഓസ്‌ട്രേലിയന്‍ ടീം എന്നത് പുതിയ കാര്യമൊന്നുമല്ല. സിഡ്‌നിയില്‍ പണ്ട് ഗാംഗുലിക്ക് എതിരെ നിലത്ത് വീണ പന്ത് പെറുക്കിയെടുത്ത് അപ്പീല്‍ ചെയ്ത പോണ്ടിംഗിനെയൊക്കെ ഓര്‍മയില്ലേ. അന്ന് അനില്‍ കുംബ്ലെ പറഞ്ഞത് ഒരു ടീം മാത്രമേ ക്രിക്കറ്റിന്റെ സ്പിരിറ്റിനൊത്ത് കളിച്ചുള്ളൂ എന്നാണ്.

Read Also: പ്രമുഖ നടിയുടെ ലുക്ക് എ ലൈക്ക് നഗ്നചിത്രവുമായി സുചിലീക്സ്.. വെല്ലുവിളി സത്യമായിരുന്നു അല്ലേ?

എന്നാല്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ്. കോലിക്ക് അങ്ങനത്തെ കുളിരൊന്നും ഇല്ല. ചീറ്റിംഗ് കാണിച്ചാല്‍ ചീറ്റേഴ്‌സ് എന്ന് തന്നെ വിളിക്കും. അതാണ് കോലി. ഒരു കോടി 20 ലക്ഷം പേരുടെ പിന്തുണയുണ്ട് തനിക്ക്. ഒരു ഇയാന്‍ ഹീലി പറയുന്നത് താന്‍ മൈന്‍ഡ് ചെയ്യുന്നു പോലുമില്ല. - ബെംഗളുരു ടെസ്റ്റ് ജയിച്ച ശേഷം കോലി തുറന്നടിച്ചു.

സ്മിത്ത് കാണിച്ച പണി

സ്മിത്ത് കാണിച്ച പണി

ഉമേഷ് യാദവിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് റിവ്യൂവിന് പോകണോ എന്നറിയാന്‍ ഡ്രസിങ് റൂമിലേക്ക് നോക്കിയതാണ് കോലിയെ ചൊടിപ്പിച്ചത്. സ്മിത്ത് നോക്കുന്നത് കണ്ട അംപയര്‍ ഇതില്‍ ഇടപെടുകയും വിലക്കുകയും ചെയ്തിരുന്നു. അംപയര്‍ സംസാരിക്കുന്നതിനിടയില്‍ കോലിയും സ്മിത്തിന് നേരെ മുന്നോട്ട് വന്നു.

രണ്ട് പ്രാവശ്യം വേറെയും

രണ്ട് പ്രാവശ്യം വേറെയും

താന്‍ ബാറ്റ് ചെയ്യുമ്പോള്‍ രണ്ട് തവണ ഓസീസ് താരങ്ങള്‍ ഇത് പോലെ ചെയ്യുന്നത് കണ്ടിട്ടുണ്ട് എന്നാണ് കളിക്ക് ശേഷം കോലി തുറന്നടിച്ചത്. ഇക്കാര്യം താന്‍ അംപയറുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. അവരെന്താണ് കഴിഞ്ഞ മൂന്ന് ദിവസമായി ചെയ്യുന്നത് എന്ന് ഞങ്ങള്‍ കണ്ടതാണ്. മാച്ച് റഫറിയോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. കളിക്കാര്‍ പരിധി വിടാന്‍ പാടില്ല എന്നും കോലി പറഞ്ഞു.

ഗാവസ്‌കറും രംഗത്ത്

ഗാവസ്‌കറും രംഗത്ത്

സ്റ്റീവ് സ്മിത്തിന്റെ പെരുമാറ്റത്തിനെതിരെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും കമന്റേറ്ററുമായ സുനില്‍ ഗാവസ്‌കറും രംഗത്ത് വന്നിട്ടുണ്ട്. 15 സെക്കന്‍ഡിനുള്ളില്‍ നിങ്ങള്‍ തന്നെ തീരുമാനിക്കണം റിവ്യൂ വേണമോ എന്ന്. അതും നിങ്ങള്‍ തന്നെ തീരുമാനിക്കണം. സ്മിത്ത് ഡ്രസിങ് റൂമിലേക്ക് നോക്കിയതിനെക്കുറിച്ച് ഗാവസ്‌കര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അംപയറും മാച്ച് റഫറിയും ഇടപെടണമെന്നും ഗാവസ്‌കര്‍ പറഞ്ഞു.

ചീറ്റേഴ്‌സ് എന്ന്

ചീറ്റേഴ്‌സ് എന്ന്

ഓസ്‌ട്രേലിയയെ ചീറ്റേഴ്‌സ് എന്ന് നേരിട്് വിളിച്ചില്ല എന്നേയുള്ളൂ ഏതാണ്ടത് തന്നെയാണ് കോലി പറഞ്ഞത്. കോലിയുടെ വാക്കുകള്‍ കേട്ട ഓസ്‌ട്രേലിയന്‍ ജേര്‍ണലിസ്റ്റ് നിങ്ങള്‍ ചീറ്റേഴ്‌സ് എന്നാണോ വിളിച്ചത് എന്ന് ചോദിക്കുകയും ചെയ്തു. ഞാനങ്ങനെ വിളിച്ചില്ല നിങ്ങളാണ് വിളിച്ചത് - ഇതായിരുന്നു കോലിയുടെ മറുപടി. ഒരു തവണയൊക്കെയാണ് അബദ്ധം പറ്റുക. മൂന്ന് ദിവസം തുടര്‍ച്ചയായി പറ്റുന്നത് അബദ്ധമല്ല.

ഹീലിക്ക് ചുട്ട മറുപടി

ഹീലിക്ക് ചുട്ട മറുപടി

നമുക്ക് 1.2 ബില്യണ്‍ ആളുകളുണ്ട്. ഒരാള്‍ക്ക് എന്റെ ജീവിതത്തില്‍ വലിയ വ്യത്യാസം ഒന്നും ഉണ്ടാക്കാന്‍ പറ്റില്ല. ഹീലി പറഞ്ഞത് ശ്രദ്ധിക്കുന്നു പോലുമില്ല എന്ന തരത്തിലായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റെ മറുപടി. സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഔട്ട് വിളിച്ച അംപയറോട് ഹീലി എങ്ങനെയാണ് പ്രതികരിച്ചത് എന്ന വീഡിയോ എല്ലാവരും ഒന്ന് കാണണെന്നം കോലി പറഞ്ഞു.

ഹീലി പറഞ്ഞതെന്ത്

ഹീലി പറഞ്ഞതെന്ത്

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അമിതമായ അഗ്രഷനെതിരെയാണ് ഓസ്‌ട്രേലിയയുടെ പണ്ടക്കെ വിക്കറ്റ് കീപ്പര്‍ ഇയാന്‍ ഹീലി രംഗത്ത് വന്നത്. കോലിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഹീലി ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ നല്‍കിയത്. കോലി അമിതമായ സമ്മര്‍ദ്ദത്തിലാണെന്നും ഓസീസ് താരങ്ങള്‍ക്കെതിരെ അനാവശ്യമായ വാക്കേറ്റം നടത്തുകയാണെന്ന് ഹീലി കുറ്റപ്പെടുത്തി.

ബഹുമാനം ഇല്ലാതാക്കി

ബഹുമാനം ഇല്ലാതാക്കി

കോലിയുടെ അമിതാവേശം തനിക്ക് അയാളുടോടുള്ള ബഹുമാനം ഇല്ലാതാക്കി. കോലി ഓസീസ് താരങ്ങള്‍ക്കെതിരെയും അമ്പയര്‍മാര്‍ക്കെതിരെയും ബഹുമാനമില്ലാതെയാണ് പെരുമാറുന്നത്. ഇത്തരം പെരുമാറ്റം സ്വന്തം ടീമിലെ മറ്റു കളിക്കാര്‍ക്കും കോലി നല്‍കുകയാണെന്നും ഇദ്ദേഹം വിലയിരുത്തി.

ഓസീസ് താരങ്ങളെ മാതൃകയാക്കണമെന്ന്

ഓസീസ് താരങ്ങളെ മാതൃകയാക്കണമെന്ന്

കോലിയുടെ അഗ്രഷന്‍ നല്ലതുതന്നെ. എന്നാല്‍ എതിര്‍ കളിക്കാരെ ബഹുമാനിച്ചുകൊണ്ടാകണം അത്. ഓസീസ് താരങ്ങളെ ഇക്കാര്യത്തില്‍ മാതൃകയാക്കണമെന്നും ഹീലി ഉപദേശിക്കുന്നു. രണ്ടാം ടെസ്റ്റില്‍ ഇരു ടീമിലെയും താരങ്ങള്‍ പലപ്പോഴും വാക്കേറ്റം നടത്തിയത് വിവാദമായിരുന്നു.

Story first published: Wednesday, March 8, 2017, 10:19 [IST]
Other articles published on Mar 8, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X