രാജ്യത്തെ ജയിപ്പിക്കുന്നവന്‍ കോഹ്‌ലി; സച്ചിന്‍ ഫാന്‍സിന് ഇഷ്ടമാകുമോ ചാപ്പലിന്റെ ഉത്തരം

Posted By: rajesh mc

മുംബൈ: സച്ചിന്‍ ടെണ്ടുല്‍ക്കറും, വിരാട് കോഹ്‌ലിയും തമ്മില്‍ താരതമ്യത്തിന്റെ ആവശ്യമുണ്ടോ?. പക്ഷെ കഴിഞ്ഞ കാലങ്ങളില്‍ അറിഞ്ഞോ, അറിയാതെയോ ഈ താരതമ്യം പലവിധ കണക്കുകളുടെ രൂപത്തില്‍ പുറത്തുവന്നിട്ടുണ്ട്. ആരാധകരുടെ കാര്യത്തില്‍ ഇതിഹാസമായ സച്ചിനെ മറികടക്കുന്ന ചേസിംഗ് വിരാട് നടത്തുന്നുണ്ടോ, അദ്ദേഹത്തിന്റെ ഏകദിന റെക്കോര്‍ഡുകള്‍ തകര്‍ക്കുമോ തുടങ്ങി പലവിധ ചോദ്യങ്ങള്‍ ഉയരുന്നു. എന്നാല്‍ ഇതിന്റെയൊക്കെ വല്ല കാര്യമുണ്ടോയെന്ന് ചോദിച്ചാല്‍ കാലം അങ്ങിനെയാണ് എന്ന് മറുപടി നല്‍കേണ്ടി വരും.

സുനില്‍ ഗവാസ്‌കറിന് താരതമ്യങ്ങളില്ലാതിരുന്ന കാലത്താണ് സച്ചിനുമായി ചേര്‍ത്ത് ഇതേ ചോദ്യങ്ങള്‍ ഉയര്‍ന്നത്. തന്നേക്കാള്‍ മികച്ച താരമാണ് വിരാടെന്ന് സൗരവ് ഗാംഗുലി നേരത്തെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒപ്പം ഏകദിനങ്ങളില്‍ സച്ചിനൊപ്പം വരും വിരാടിന്റെ മികവെന്നും പഴയ ക്യാപ്റ്റന്‍ പറഞ്ഞിരുന്നു. ഒടുവില്‍ മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ഇയാന്‍ ചാപ്പല്‍ ഇക്കാര്യത്തില്‍ വിധിയെഴുത്തുമായി രംഗത്ത് വന്നിരിക്കുകയാണ്. മത്സരങ്ങള്‍ വിജയിപ്പിക്കുന്നതില്‍ സച്ചിനേക്കാളും ഒരുപടി മുന്നിലാണ് വിരാടെന്ന് ചാപ്പല്‍ പറയുന്നു.

viratkoli

പോരാട്ടവീര്യം പ്രകടിപ്പിക്കുന്ന താരങ്ങളുടെ കളി കാണാനാണ് തനിക്ക് താല്‍പര്യമെന്ന് ചാപ്പല്‍ വ്യക്തമാക്കി. വിരാട് എല്ലാ ഫോര്‍മാറ്റിലും മികവ് പ്രകടിപ്പിക്കുന്നു. ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന അഞ്ച് ടെസ്റ്റ് മത്സരങ്ങളില്‍ താരം ചീത്തപ്പേര് തിരുത്തുമെന്നും ഇദ്ദേഹം കരുതുന്നു. സ്വിംഗുകള്‍ എറിയുന്ന ആന്‍ഡേഴ്‌സനാണ് വെല്ലുവിളി. പക്ഷെ വെല്ലുവിളികള്‍ ഇഷ്ടപ്പെടുന്ന വിരാടിന് ഇതൊന്നും പ്രശ്‌നമാകില്ല.

നിങ്ങള്‍ക്കൊരു മികച്ച ബാറ്റ്‌സ്മാനെ ലഭിച്ചേക്കാം, പക്ഷെ മത്സരങ്ങള്‍ വിജയിക്കാന്‍ ഇത് പോരാ. ഇക്കാര്യത്തില്‍ സച്ചിന്‍ കോഹ്‌ലിക്ക് പിന്നിലാണ്, ചാപ്പല്‍ കൂട്ടിച്ചേര്‍ത്തു. പക്ഷെ സച്ചിന്‍ മികച്ച ബാറ്റ്‌സ്മാന്‍ തന്നെയെന്ന കാര്യത്തില്‍ പഴയ ഇന്ത്യന്‍ കോച്ചിന് സംശയങ്ങളില്ല. സച്ചിന്‍ ഇന്ന് കളത്തില്‍ ഇറങ്ങാന്‍ തുടങ്ങിയാലും ജേതാവ് തന്നെ, ചാപ്പല്‍ പറയുന്നു.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, April 14, 2018, 8:32 [IST]
Other articles published on Apr 14, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍