വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇങ്ങനെയല്ല കളിക്കേണ്ടത്; ഈ താരത്തെ കണ്ട് പഠിക്കൂ; പന്തിനും വിജയ്ക്കും മഞ്ജരേക്കറുടെ ഉപദേശം

ദില്ലി: ഓസ്‌ട്രേലിയയ്‌ക്കെതിരായ നിര്‍ണായക മത്സരത്തില്‍ തോല്‍വി ചോദിച്ചുവാങ്ങിയ ഇന്ത്യയുടെ പ്രകടനം ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. എളുപ്പത്തില്‍ പിന്തുടരാവുന്ന ടോട്ടലായിരുന്നിട്ടും ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ കളി മറന്നതാണ് തോല്‍വിക്കിടയാക്കിയത്. തോല്‍വിയേക്കാള്‍ തോറ്റ രീതി ആരാധകരെയും ടീം മാനേജ്‌മെന്റിനെയും കലിപ്പിലാക്കിയിട്ടുണ്ട്.

0-2ന് പിന്നില്‍, തിരിച്ചടിച്ച് പരമ്പര... ഓസീസ് ആദ്യ ടീമല്ല, തുടക്കമിട്ടത് ദക്ഷിണാഫ്രിക്ക 0-2ന് പിന്നില്‍, തിരിച്ചടിച്ച് പരമ്പര... ഓസീസ് ആദ്യ ടീമല്ല, തുടക്കമിട്ടത് ദക്ഷിണാഫ്രിക്ക

യുവതാരങ്ങള്‍ക്ക് ഏറെ അവസരം നല്‍കിയാണ് പരമ്പരയാണിത്. എന്നാല്‍, ടീമില്‍ സ്ഥിരസാന്നിധ്യമാകാനുള്ള സുവര്‍ണാവസരം അവര്‍ നഷ്ടപ്പെടുത്തി. പ്രത്യേകിച്ചും വിജയ് ശങ്കറും ഋഷഭ് പന്തും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവെച്ചില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇരുവരും 16 റണ്‍സ് വീതം നേടിയാണ് പുറത്തായത്. പന്ത് ലിയോണിന്റെ പന്തിലും വിജയ് ശങ്കര്‍ അനാവശ്യ ഷോട്ട് കളിച്ചും പുറത്തായി.

നിരാശപ്പെടുത്തി വിജയ് ശങ്കര്‍

നിരാശപ്പെടുത്തി വിജയ് ശങ്കര്‍

അനായാസം സിംഗിളുകള്‍ എടുക്കാവുന്ന അവസരത്തില്‍ വിജയ് ശങ്കര്‍ പന്ത് ഉയര്‍ത്തിയടിച്ച് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. ഒരറ്റത്ത് രോഹിത് ശര്‍മയുണ്ടായിട്ടും വിജയ് ശങ്കറിന് സിംഗിളുകള്‍ കൈമാറി ടീമിനെ കൈപിടിച്ചുയര്‍ത്താന്‍ കഴിഞ്ഞില്ല. മികച്ച ഒരു ഇന്നിങ്‌സ് കളിച്ച് ഓള്‍റൗണ്ടറെന്ന നിലയില്‍ ടീമില്‍ സ്ഥിരയുറപ്പാക്കാനുള്ള അവസരവും ഇതോടെ തമിഴ്‌നാട് താരം നഷ്ടപ്പെടുത്തി.

മഞ്ജരേക്കറുടെ ഉപദേശം

മഞ്ജരേക്കറുടെ ഉപദേശം

പന്തും വിജയിയും കളിച്ച രീതിയെ വിമര്‍ശിച്ച് മുന്‍ താരം സഞ്ജയ് മഞ്ജരേക്കറും രംഗത്തെത്തി. രണ്ടുപേരുടെയും പ്രകടനം നിരാശപ്പെടുത്തുന്നതാണെന്ന് മഞ്ജരേക്കര്‍ പറഞ്ഞു. കഴിവു തെളിയിക്കാനുള്ള സുവര്‍ണാവസരമാണ് ഇരുവരും ഇല്ലാതാക്കിയത്. ശങ്കര്‍ വലിയ ഷോട്ടുകള്‍ കളിക്കാന്‍ പ്രാപ്തനായ താരമാണ്. എന്നാല്‍, കോലി മൈതാനത്ത് പന്തുകള്‍ പായിച്ച് എങ്ങിനെ റണ്‍സ് നേടുന്നതെന്ന് ഇരുവരും മനസിലാക്കണമെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.

ജാദവും ഭുവനേശ്വര്‍ കുമാറും

ജാദവും ഭുവനേശ്വര്‍ കുമാറും

ആദം സാംപയുടെ പന്തിലാണ് വിജയ് ശങ്കര്‍ പുറത്തായത്. സിംഗിളുകള്‍ എടുത്ത് സ്‌കോര്‍ ചലിപ്പിച്ചാല്‍തന്നെ വിജയത്തിലേക്ക് അനാസായം നടന്നുകയറാവുന്ന അവസരത്തിലായിരുന്നു താരം വലിയ ഷോട്ടിന് ശ്രമിച്ചത്. 44 റണ്‍സെടുത്ത കേദാര്‍ ജാവും 46 റണ്‍സെടുത്ത ഭുവനേശ്വര്‍ കുമാറും അവസാന ഘട്ടത്തില്‍ ശ്രമിച്ചെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല.


Story first published: Thursday, March 14, 2019, 12:37 [IST]
Other articles published on Mar 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X