വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റില്‍ ടീമുകളുടെ നെടുന്തൂണ്‍, എക്കാലത്തെയും മികച്ച 10 താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം

മുംബൈ: ക്രിക്കറ്റിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഫോര്‍മാറ്റാണ് ടെസ്റ്റ് ക്രിക്കറ്റ്. ഇതിഹാസങ്ങളുടെ പട്ടികയിലേക്ക് ഉയര്‍ന്ന താരങ്ങളെല്ലാം ടെസ്റ്റില്‍ തങ്ങളുടെ മികവ് തെളിയിച്ചിട്ടുള്ളവരാണ്. പരിമിത ഓവറിലെ പല സൂപ്പര്‍ താരങ്ങളും ടെസ്റ്റില്‍ കടലാസ് പുലികളായി മാറാറുണ്ട്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ടീമുകളുടെ നെടുന്തൂണെന്ന് വിശേഷിപ്പിക്കാവുന്ന ചില താരങ്ങളുണ്ട്. ടീമുകള്‍ ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്ന എക്കാലത്തെയും മികച്ച 10 താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

രാഹുല്‍ ദ്രാവിഡ്

രാഹുല്‍ ദ്രാവിഡ്

ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് വന്മതിലാണ് രാഹുല്‍ ദ്രാവിഡ്. ഏത് മൈതാനത്തും തന്റേതായ അടയാളപ്പെടുത്തലുകള്‍ സൃഷ്ടിച്ച ഇതിഹാസ ബാറ്റ്‌സ്മാനായിത്തന്നെ രാഹുലിനെ വിശേഷിപ്പിക്കാം. ക്ഷമയും സഹിഷ്ണതയും ശ്രദ്ധയും വേണ്ട ടെസ്റ്റില്‍ ഇന്ത്യയുടെ വലിയ ആശ്രയമായിരുന്നു ദ്രാവിഡ്. 164 മത്സരത്തില്‍ നിന്ന് 13288 റണ്‍സാണ് ദ്രാവിഡിന്റെ സമ്പാദ്യം. ഇതില്‍ 36 സെഞ്ച്വറിയും ഉള്‍പ്പെടും.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ഇന്ത്യയുടെ നാലാം നമ്പറിലെ വിശ്വസ്തന്‍. ഒട്ടുമിക്ക വിദേശ മൈതാനത്തും സെഞ്ച്വറിയോടെ സച്ചിന്‍ തന്റെ പേര് അടയാളപ്പെടുത്തിയിട്ടുണ്ട്. സച്ചിന്‍ ക്രീസില്‍ നില്‍ക്കുന്നത് ഇന്ത്യന്‍ താരങ്ങളെ സംബന്ധിച്ച് വലിയ ആത്മവിശ്വാസമായിരുന്നു. 200 ടെസ്റ്റില്‍ നിന്ന് 15921 റണ്‍സാണ് ടെസ്റ്റിലെ സച്ചിന്റെ സമ്പാദ്യം. 51 സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.

കുമാര്‍ സംഗക്കാര

കുമാര്‍ സംഗക്കാര

ശ്രീലങ്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കുമാര്‍ സംഗക്കാര മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടിയിരുന്ന താരമാണ്. 134 ടെസ്റ്റില്‍ നിന്ന് 12400 റണ്‍സാണ് സംഗക്കാര നേടിയത്. 57.14 ശരാശരിയില്‍ കളിച്ച സംഗക്കാരയുടെ പേരില്‍ 38 ടെസ്റ്റ് സെഞ്ച്വറിയും 11 ഇരട്ട സെഞ്ച്വറിയുമുണ്ട്.

റിക്കി പോണ്ടിങ്

റിക്കി പോണ്ടിങ്

ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് ടെസ്റ്റിലെ കംഗാരുക്കളുടെ പ്രധാന ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. 168 ടെസ്റ്റില്‍ നിന്ന് 13378 റണ്‍സാണ് അദ്ദേഹം നേടിയിട്ടുള്ളത്. 51.85 ശരാശരിയില്‍ ബാറ്റുവീശിയ പോണ്ടിങ്ങിന്റെ പേരില്‍ 41 സെഞ്ച്വറിയുമുണ്ട്. ഓസീസ് നിരയില്‍ നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്നു പോണ്ടിങ്.

ജാക്‌സ് കാലിസ്

ജാക്‌സ് കാലിസ്

അന്താരാഷ്ട്ര ക്രിക്കറ്റിലെത്തന്നെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജാക്‌സ് കാലിസ്. 166 ടെസ്റ്റില്‍ നിന്ന് 13289 റണ്‍സും 292 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരഗതിയെ നിയന്ത്രിക്കാനുള്ള മികവ് കാലിസിനുണ്ടായിരുന്നു. വിദേശ പര്യടനങ്ങളില്‍ കാലിസിന്റെ പ്രകടനം ദക്ഷിണാഫ്രിക്കയ്ക്ക് വലിയ കരുത്തായിരുന്നു.

കെയ്ന്‍ വില്യംസണ്‍

കെയ്ന്‍ വില്യംസണ്‍

ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ടെസ്റ്റിലെ ടീമിന്റെ പ്രധാനപ്പെട്ട താരമാണ്. സ്ഥിരതയോടെ ബാറ്റുവീശുന്ന വില്യംസണാണ് നിലവില്‍ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ തലപ്പത്ത്. 83 ടെസ്റ്റില്‍ നിന്ന് 52.12 ശരാശരിയില്‍ 7115 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 24 ടെസ്റ്റ് സെഞ്ച്വറി ഇതിനോടകം അദ്ദേഹത്തിന്റെ പേരിലുണ്ട്.

ബ്രയാന്‍ ലാറ

ബ്രയാന്‍ ലാറ

വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ കൂടുതല്‍ ശോഭിച്ചത് ടെസ്റ്റ് ക്രിക്കറ്റിലാണ്. ടെസ്റ്റില്‍ 400 റണ്‍സ് നേടിയ ഏക താരമാണ് ലാറ. 131 മത്സരത്തില്‍ നിന്ന് 11953 റണ്‍സാണ് ലാറയുടെ സമ്പാദ്യം. 34 സെഞ്ച്വറിയും ലാറയുടെ പേരിലുണ്ട്. ഇതിഹാസങ്ങളുടെ പട്ടികയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ പേരിനൊപ്പം ചേര്‍ത്തവെക്കപ്പെട്ട താരമാണ് ലാറ.

അലസ്റ്റര്‍ കുക്ക്

അലസ്റ്റര്‍ കുക്ക്

മുന്‍ ഇംഗ്ലണ്ട് നായകന്‍ അലസ്റ്റര്‍ കുക്ക് ടെസ്റ്റിലെ ടീമിന്റെ പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ്. 161 ഇന്നിങ്‌സില്‍ നിന്നായി 12472 റണ്‍സാണ് കുക്കിന്റെ പേരിലുള്ളത്. ഇതില്‍ 33 ടെസ്റ്റ് സെഞ്ച്വറിയും ഉള്‍പ്പെടും. ഇംഗ്ലണ്ടിനുവേണ്ടി കൂടുതല്‍ ടെസ്റ്റ് റണ്‍സും സെഞ്ച്വറിയും നേടിയത് കുക്കാണ്. ഇടം കൈയന്‍ ഓപ്പണറായാണ് കുക്ക് കളിച്ചിരുന്നത്.

സുനില്‍ ഗവാസ്‌കര്‍

സുനില്‍ ഗവാസ്‌കര്‍

ഇന്ത്യന്‍ ക്രിക്കറ്റ് സണ്ണിയെന്ന് സ്‌നേഹത്തോടെ വിളിച്ചിരുന്ന പ്രതിഭയാണ് മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. ടെസ്റ്റില്‍ ക്ഷമയോടെ ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ മിടുക്കനായിരുന്നു അദ്ദേഹം. 125 ടെസ്റ്റില്‍ നിന്ന് 10122 റണ്‍സാണ് അദ്ദേഹം നേടിയത്. ടെസ്റ്റില്‍ ആദ്യമായി 10,000 എന്ന നാഴികക്കല്ല് പിന്നിട്ടത് ഗവാസ്‌കറാണ്. നിരൂപകനായും അവതാരകനായും ഇന്നും ക്രിക്കറ്റില്‍ സജീവമാണ് അദ്ദേഹം.

ഇന്‍സമാം ഉല്‍ ഹഖ്

ഇന്‍സമാം ഉല്‍ ഹഖ്

മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉല്‍ ഹഖ് ടെസ്റ്റിലെ പാക് നിരയുടെ നട്ടെല്ലായിരുന്നു. 120 ടെസ്റ്റില്‍ നിന്ന് 8830 റണ്‍സാണ് അദ്ദേഹം നേടിയത്. 49.33 ശരാശരിയില്‍ കളിച്ചിരുന്ന ഇന്‍സമാം 25 സെഞ്ച്വറിയും ടെസ്റ്റില്‍ നേടിയിട്ടുണ്ട്. 329 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. അമിതവണ്ണം ഉണ്ടായിട്ടും തകര്‍പ്പന്‍ പ്രകടനം കൊണ്ട് ക്രിക്കറ്റ് ലോകത്തെ അദ്ദേഹം ഞെട്ടിച്ചിരുന്നു.

Story first published: Saturday, January 16, 2021, 17:22 [IST]
Other articles published on Jan 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X