വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോളടിച്ചത് രാഹുലും പാണ്ഡെയും... സഞ്ജുവിനും അഭിമാനനിമിഷം, ഇവര്‍ ഇന്ത്യന്‍ ടോപ്പ് 5

പാണ്ഡെയ്ക്കും രാഹുലിനും 11 കോടി വീതം ലഭിച്ചു

By Manu

ബെംഗളൂരു: ഐപിഎല്‍ ലേലത്തില്‍ വിദേശതാരങ്ങള്‍ ഒരിക്കല്‍ക്കൂടി വിലയുടെ കാര്യത്തില്‍ ഇന്ത്യന്‍ താരങ്ങളെ പിന്നിലാക്കുന്നതാണ് ആദ്യദിനം കണ്ടത്. എങ്കിലും ചില ഇന്ത്യന്‍ താരങ്ങളും ഐപിഎല്ലില്‍ നേട്ടമുണ്ടാക്കി. വന്‍ വില ലഭിക്കുമെന്ന് കരുതപ്പെട്ടിരുന്നവര്‍ ചെറിയ തുകയ്ക്ക് വില്‍ക്കപ്പെട്ടപ്പോള്‍ മറ്റു ചിലര്‍ക്കു അപ്രതീക്ഷിത ലോട്ടറിയാണ് അടിച്ചത്.

താരലേലത്തില്‍ ആദ്യദിനം ഏറ്റവുമധികം വില നേടിയ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.ലോകേഷ് രാഹുലിനും മനീഷ് പാണ്ഡെയ്ക്കുമാണ് ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവുമുയര്‍ന്ന വില ലഭിച്ചത്.

 ലോകേഷ് രാഹുല്‍ (11 കോടി)

ലോകേഷ് രാഹുല്‍ (11 കോടി)

ഇന്ത്യന്‍ ടെസ്റ്റ് ടീമിലൂടെയെത്തി പിന്നീട് നിശ്ചിത ഓവര്‍ ടീമിന്റെയും ഭാഗമായി മാറിയ ലോകേഷ് രാഹുല്‍ ഭാവി സൂപ്പര്‍ താരമായാണ് വിലയിരുത്തപ്പെടുന്നത്. സാങ്കേതിക്കത്തികവുള്ള ബാറ്റ്‌സ്മാനെന്നാണ് രാഹുല്‍ വിശേഷിപ്പിക്കപ്പെടുന്നത്.
രണ്ടു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന രാഹുലിനെ 11 കോടി രൂപയ്ക്കാണ് ഇത്തവണ പഞ്ചാബ് സ്വന്തമാക്കിയത്. ഐപിഎല്ലില്‍ ഇതുവരെ 39 മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള താരം 725 റണ്‍സാണ് നേടിയത്. പുറത്താവാതെ നേടിയ 68 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. നാല് അര്‍ധസെഞ്ച്വറികള്‍ രാഹുലിന്റെ പേരിലുണ്ട്.

മനീഷ് പാണ്ഡെ (11 കോടി)

മനീഷ് പാണ്ഡെ (11 കോടി)

ഇന്ത്യന്‍ നിശ്ചിത ഓവര്‍ ടീമിലെ വെടിക്കെട്ട് താരമായ മനീഷ് പാണ്ഡെയ്ക്കും ലേലത്തില്‍ വന്‍ ഡിമാന്റായിരുന്നു. അടിസ്ഥാന വില ഒരു കോടിയുണ്ടായിരുന്ന പാണ്ഡെയ്ക്ക് വേണ്ടി കടുത്ത പോരാട്ടമാണ് ലേലത്തില്‍ നടന്നത്. ഒടുവില്‍ ഹൈദരാബാദ് താരത്തെ സ്വന്തമാക്കുകയായിരുന്നു. ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് പാണ്ഡെ കാഴ്ചവച്ചിട്ടുള്ളത്. ഐപിഎല്ലില്‍ ഇതുവരെ 103 മല്‍സരങ്ങളില്‍ നിന്നായി ഒരു സെഞ്ച്വറിയും ഒമ്പത് അര്‍ധസെഞ്ച്വറികളുമടക്കം 2215 റണ്‍സ് നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 396 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പുറത്താവാതെ നേടിയ 81 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ക്രുനാല്‍ പാണ്ഡ്യ (8.8 കോടി)

ക്രുനാല്‍ പാണ്ഡ്യ (8.8 കോടി)

ഇതുവരെ ദേശീയ ടീമിനായി കളിച്ചിട്ടില്ലാത്ത ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയാണ് ലേലത്തില്‍ ഏറ്റവുമധികം വില ലഭിച്ച രണ്ടാമത്തെ ഇന്ത്യന്‍ താരം. 8.8 കോടിക്ക് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താര െസ്വന്തമാക്കുമെന്ന് കരുതിയെങ്കിലും റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി മുംബൈ ഇന്ത്യന്‍സ് താരത്തെ നിലനിര്‍ത്തുകയായിരുന്നു.
ഐപിഎല്ലില്‍ രണ്ടു സീസണുകളില്‍ മാത്രമേ പാണ്ഡ്യ കളിച്ചിട്ടുള്ളൂ. മുംബൈ തന്നെയാണ് താരത്തിന്റെ ഏക ടീം.
25 മല്‍സരങ്ങളില്‍ നിന്നായി 158.41 സ്‌ട്രൈക്ക്‌റേറ്റില്‍ 480 റണ്‍സാണ് പാണ്ഡ്യ നേടിയത്. 86 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

സഞ്ജു സാംസണ്‍ (8 കോടി)

സഞ്ജു സാംസണ്‍ (8 കോടി)

ലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക ലഭിച്ച മലയാളി താരമായി മാറിയ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ കേരളത്തിന്റെ അഭിമാനമായി മാറി. ഒരു കോടി അടിസ്ഥാന വിലിയുണ്ടായികുന്ന സഞ്ജുവിനെ മുന്‍ ടീം രാജസ്ഥാന്‍ റോയല്‍സ് എട്ടു കോടി രൂപയ്ക്ക് തങ്ങളുടെ തട്ടകത്തില്‍ തിരിച്ചെത്തിക്കുകയായിരുന്നു.
കഴിഞ്ഞ സീസണില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ താരമായിരുന്നു അദ്ദേഹം.ഇതുവരെ ഐപിഎല്ലില്‍ 66 മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള സഞ്ജു ഒരു സെഞ്ച്വറിയും ഏഴ് അര്‍ധസെഞ്ച്വറികളുമടക്കം 1426 റണ്‍സ് നേടിയിട്ടുണ്ട്.

കേദാര്‍ ജാദവ് (7.80 കോടി)

കേദാര്‍ ജാദവ് (7.80 കോടി)

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവിനും ലേലത്തില്‍ വലിയ വിലയാണ് ലഭിച്ചത്.
കഴിഞ്ഞ സീസണില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ താരമായിരുന്ന ജാദവിനെ 7.8 കോടിക്ക് ചെന്നൈ സൂപ്പര്‍കിങ്‌സ് സ്വന്തമാക്കുകയായിരുന്നു. രണ്ടു കോടി രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാനവില.
ഐപിഎല്ലില്‍ ഇതുവരെ 64 മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള ജാദവ് 893 റണ്‍സാണ് നേടിയത്. മൂന്ന് അര്‍ധസെഞ്ച്വറികളും ഇതില്‍പ്പെടുന്നു. 69 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

Story first published: Monday, January 29, 2018, 9:13 [IST]
Other articles published on Jan 29, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X