വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയുടെ ഓസീസ് പര്യടനം- താമസം പുത്തന്‍ ഹോട്ടലില്‍, ചെറിയ ബബ്‌ളുകളായി മാത്രം പരിശീലനം

ഐപിഎല്ലിനു ശേഷം ടീം ഓസ്‌ട്രേലിയയിലേക്കു പറക്കും

സിഡ്‌നി: ഐപിഎല്ലിനു ശേഷം ടീം ഇന്ത്യക്കു മുന്നിലുള്ളത് കടുപ്പമേറിയ ഓസ്‌ട്രേലിയന്‍ പര്യടനമാണ്. ശക്തരായ എതിരാളികള്‍ മാത്രമല്ല ബുദ്ധിമുട്ടേറിയ ക്വാറന്റീന്‍ പെരുമാറ്റച്ചട്ടങ്ങളും അവിടെ വിരാട് കോലിയെയും സംഘത്തെയും കാത്തിരിക്കുന്നുണ്ട്. ഡിസംബര്‍ ആദ്യവാരമാണ് ഇന്ത്യയുടെ ഓസീസ് പര്യടനം ആരംഭിക്കുന്നത്. നാലു ടെസ്റ്റുകളായിരിക്കും ഇന്ത്യ ആദ്യം കളിക്കുന്നത്. ഇവയിലൊന്ന് ഡേ-നൈറ്റ് ടെസ്റ്റുമായിരിക്കും.

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗം കൂടിയാണ് ഈ പരമ്പര. ക്വാറന്റീന്‍ നിയമങ്ങള്‍ കകാരണം ദക്ഷിണ ഓസ്‌ട്രേലിയയിലായിരിക്കും പരമ്പര ആരംഭിക്കുകയെന്നാണ് സൂചനകള്‍.

താമസം അഡ്‌ലെയ്ഡില്‍

താമസം അഡ്‌ലെയ്ഡില്‍

ഓസ്‌ട്രേലിയയില്‍ അഡ്‌ലെയ്ഡിലെ പുതിയ ഹോട്ടലിലായിരിക്കും ഇന്ത്യന്‍ ടീം എത്തിയാല്‍ ക്വാറന്റീനില്‍ കഴിയുകയെന്നാണ് വിവരം. പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ഈ ഹോട്ടല്‍ ഈ മാസം 25ന് മാത്രമേ തുറക്കുകയുള്ളു.
ഓസ്‌ട്രേലിയയിലെത്തിയാല്‍ ഇന്ത്യന്‍ ടീമിന്റെ ക്വാറന്റീന്‍ നിയമങ്ങളില്‍ അല്‍പ്പം ഇളവ് വരുത്തണമെന്ന് നേരത്തേ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ക്രിക്കറ്റ് ഓസ്‌ട്രേലിയയോടു അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാനിടയില്ലെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ നല്‍കുന്ന സൂചനകള്‍.

മൂന്നോ, നാലോ പേര്‍ മാത്രം

മൂന്നോ, നാലോ പേര്‍ മാത്രം

ക്വാറന്റീന്‍ സമയത്തു ഇന്ത്യന്‍ ടീം പരിശീലനം ആരംഭിച്ചാല്‍ വളരെ ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ് മാത്രമേ പരിശീലനത്തിലേര്‍പ്പെടാന്‍ കഴിയൂവെന്ന് ദക്ഷിണ ഓസ്‌ട്രേലിയയിലെ ഡെപ്യൂട്ടി ചീഫ് ഹെല്‍ത്ത് ഓഫീസര്‍ മൈക്കല്‍ കുസാക്ക് വ്യക്തമാക്കി.
ഒരു ബബ്‌ളില്‍ മൂന്നോ, നാലോ പേരെ മാത്രമേ ക്വാറന്റീന്‍ സമയത്ത് പരിശീലനം നടത്താന്‍ അനുവദിക്കൂ. ഒരു ബബ്‌ളിലുള്ളവര്‍ അങ്ങനെ തന്നെ തുടരുകയും ചെയ്യും. ഒരുമിച്ച് പരിശീലനം നടത്തിയാല്‍ ഏതെങ്കിലുമൊരാള്‍ക്കു കൊവിഡ് സ്ഥിരീകരിച്ചാല്‍ അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവര്‍ക്കും 14 ദിവസം ക്വാറന്റീനില്‍ കഴിയേണ്ടി വരും. ഇതേ തുടര്‍ന്നാണ് ചെറിയ ബബ്‌ളുകളായി ടീമിനെ വേര്‍തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സന്നാഹ മല്‍സരം കളിച്ചേക്കും

സന്നാഹ മല്‍സരം കളിച്ചേക്കും

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് ഇന്ത്യ ഒരു ഡൈ-നൈറ്റ് സന്നാഹ മല്‍സരം കളിച്ചേത്തുമെന്നും സൂചനയുണ്ട്. അഡ്‌ലെയ്ഡിലായിരിക്കും ഈ പിങ്ക് ബോള്‍ മല്‍സരമെന്നാണ് വിവരം.
ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തെ അടുത്ത മാസം പ്രഖ്യാപിക്കാനിടയുണ്ട്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വലിയൊരു സംഘത്തെയായിരിക്കും ഇന്ത്യ ഓസ്‌ട്രേലിയയിലേക്കു അയക്കുക. 24-25 പേര്‍ ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അവസാനമായി 2018ലായിരുന്നു ഓസ്‌ട്രേലിയയില്‍ ഇന്ത്യ പര്യടനം നടത്തിയത്. അന്നു നാലു ടെസ്റ്റുകളുടെ പരമ്പര 2-1ന് സ്വന്തമാക്കി കോലിയും സംഘവും ചരിത്രം കുറിച്ചിരുന്നു. ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ ഇന്ത്യയുടെ കന്നി ടെസ്റ്റ് പരമ്പര നേട്ടം കൂടിയായിരുന്നു ഇത്.

Story first published: Saturday, September 12, 2020, 18:19 [IST]
Other articles published on Sep 12, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X