വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കിരീട വേട്ട തുടരാന്‍ കോലിപ്പട; പക്ഷേ, ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ല

ലീഡ്‌സ്: ട്വന്റി-ട്വന്റി പരമ്പരയ്ക്കു പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിലും കിരീട നേട്ടം തുടരാനുറച്ച് ഇന്ത്യ. ചൊവ്വാഴ്ച ലീഡ്‌സില്‍ അരങ്ങേറുന്ന ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ ഇന്ത്യക്കും ആതിഥേയരായ ഇംഗ്ലണ്ടിനും ഒരുപോലെ നിര്‍ണായകമാണ്. ജയിക്കുന്ന ടീമിന് പരമ്പര കൈക്കലാക്കാം എന്നതിനാല്‍ ഇരു ടീമും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. നിലവില്‍ ഏകദിന പരമ്പരയില്‍ രണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇരു ടീമും ഓരോ വിജയം നേടി ഒപ്പത്തിനൊപ്പമാണ്.

നേരത്തെ, ട്വന്റി-ട്വന്റി പരമ്പരയിലെ ആദ്യ രണ്ട് മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇതിനു സമാനമായിരുന്നു ഫലം. ഇരു ടീമും ഒപ്പത്തിനൊപ്പം എത്തിയപ്പോള്‍ മൂന്നാം മല്‍സരം ഫൈനലായി മാറുകയായിരുന്നു. കലാശപ്പോരില്‍ ആതിഥേയരെ മുട്ടുകുത്തിച്ച് കോലിപ്പട കിരീടം ചൂടുകയും ചെയ്തു. ഏകദിനത്തിലും കിരീടം നേടാനാവുമെന്ന വിശ്വാസത്തിലാണ് ഇന്ത്യ. പക്ഷേ, എന്ത് വിലകൊടുത്തും ഇത്തവണ കിരീടം തങ്ങളുടെ കൈകളിലെത്തിക്കാനുള്ള കഠിന തയ്യാറെടുപ്പിലാണ് ഇയാന്‍ മോര്‍ഗന്‍ നയിക്കുന്ന ഇംഗ്ലണ്ട്.

മൂര്‍ച്ചയില്ലാത്ത പേസര്‍മാര്‍

മൂര്‍ച്ചയില്ലാത്ത പേസര്‍മാര്‍

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ഏകദിന മല്‍സരങ്ങള്‍ പരിശോധിച്ചാല്‍ ഒരുകാര്യം വ്യക്തമാവും. ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മൂര്‍ച്ചയില്ല. യുകെ പര്യടനത്തില്‍ ഇന്ത്യയുടെ യഥാര്‍ഥ കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ചത് സ്പിന്നര്‍ കുല്‍ദീപ് യാദവാണ്.

കുല്‍ദീപ് പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം ആവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, പേസര്‍മാരില്‍ നിന്ന് അത്തരത്തിലുള്ളൊരു പ്രകടനം ആദ്യ രണ്ട് ഏകദിനങ്ങളിലും ഉണ്ടായിട്ടില്ല. രണ്ട് മല്‍സരങ്ങളില്‍ നന്നായി തല്ലുവാങ്ങിയ സിദ്ദാര്‍ഥ് കൗളിന് ഒരു വിക്കറ്റ് പോലും നേടാന്‍ കഴിഞ്ഞിട്ടില്ല. വിക്കറ്റ് നേടാനായെങ്കിലും ഉമേഷ് യാദവിനും ഹാര്‍ദിക് പാണ്ഡ്യക്കും ഇംഗ്ലീഷ് ബാറ്റിങ് നിരയെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിയുന്നില്ല. ഈ പോരായ്മ പേസര്‍മാര്‍ മറികടക്കേണ്ട സമയമാണിത്.

ഓപ്പണര്‍മാര്‍ തന്നെ ഇന്ത്യയുടെ നട്ടെല്ല്

ഓപ്പണര്‍മാര്‍ തന്നെ ഇന്ത്യയുടെ നട്ടെല്ല്

രണ്ടാം ഏകദിനത്തില്‍ ഇന്ത്യ പരാജയത്തിലേക്ക് വീണത് ഓപ്പണര്‍മാരുടെ തുടരെയുള്ള പുറത്താവലായിരുന്നു. ഒന്നാം ഏകദിനത്തില്‍ ശിഖര്‍ ധവാന്‍ അധികം നേരം ക്രീസില്‍ നില്‍ക്കാതെ പുറത്തായപ്പോള്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മ വെടിക്കെട്ട് ഇന്നിങ്‌സിലൂടെ ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചിരുന്നു.

രോഹിത് ഒരുവശത്ത് നിന്നപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കും സമ്മര്‍ദ്ദമില്ലാതെ ബാറ്റേന്താന്‍ അത് കാരണായി. പക്ഷേ, രണ്ടാം ഏകദിനത്തില്‍ ഭേദപ്പെട്ട തുടക്കത്തിനു ശേഷം ഓപ്പണര്‍മാര്‍ തുടരെ പുറത്തായപ്പോള്‍ ഇന്ത്യന്‍ മധ്യനിരയ്ക്ക് സമ്മര്‍ദ്ദമായി. കോലിയും സുരേഷ് റെയ്‌നയും പൊരുതി നോക്കിയെങ്കിലും ഓരോ ഇടവേളകളിലും വിക്കറ്റ് വീണത് ഇന്ത്യയെ തോല്‍വിയിലേക്ക് തളളിയിടുകയായിരുന്നു. മികച്ച ഫോമിലുള്ള ലോകേഷ് രാഹുല്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതെ പോയതും ഇന്ത്യയുടെ തോല്‍വിക്ക് കാരണമായി.

ലീഡ്‌സില്‍ ഇംഗ്ലണ്ടിന് അഭിമാന പോരാട്ടം

ലീഡ്‌സില്‍ ഇംഗ്ലണ്ടിന് അഭിമാന പോരാട്ടം

ട്വന്റി-ട്വന്റി പരമ്പര കൈവിട്ടതിനാല്‍ ഏകദിന പരമ്പര കൈക്കലാക്കേണ്ടത് ആതിഥേയരായ ഇംഗ്ലണ്ടിന് അനിവാര്യമായിരിക്കുകയാണ്. ട്വന്റി-ട്വന്റി പരമ്പരയ്ക്കു പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യക്കു മുന്നില്‍ അടിയറവ് വച്ചാല്‍ അത് ആതിഥേയര്‍ക്ക് വന്‍ വിമര്‍ശനത്തിന് ഇടയാക്കും.

അതിനാല്‍ തന്നെ ഏതു വിധേനയും വിജയത്തോടെ പരമ്പര നേടാനുള്ള തയ്യാറെടുപ്പിലാണ് മോര്‍ഗന്‍ നയിക്കുന്ന ഇംഗ്ലീഷ് പട. ജോ റൂട്ട് ഫോമിലെത്തിയത് ഇംഗ്ലണ്ട് ബാറ്റിങ് നിരയ്ക്ക് ആശ്വാസമായിട്ടുണ്ട്. രണ്ടാം ഏകദിനത്തിനു സമാനമായൊരു ബൗളിങ് ആക്രമണമാണ് കിരീടപ്പോരിലും ഇംഗ്ലണ്ട് പ്രതീക്ഷിക്കുന്നത്.

Story first published: Monday, July 16, 2018, 15:46 [IST]
Other articles published on Jul 16, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X