വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിന്ധുജ റെഡ്ഡി.. അമേരിക്കൻ വനിതാ ക്രിക്കറ്റ് ടീമിൽ ഓപ്പണറായി ഇറങ്ങാൻ 26കാരി ഇന്ത്യൻ സുന്ദരി!!

By Muralidharan

ഹൈദരാബാദ്: അമേരിക്കൻ ക്രിക്കറ്റിൽ ഉയരങ്ങൾ താണ്ടാൻ തെലങ്കാനയിൽ നിന്നും ഒരു 26 കാരി. തെലങ്കാന സ്വദേശിനിയായ സിന്ധുജ റെഡ്ഡിക്കാണ് അമേരിക്കൻ ക്രിക്കറ്റ് ടീമിൽ സെലക്ഷൻ കിട്ടിയിരിക്കുന്നത്. തെലങ്കാനയിലെ നൽഗോണ്ട ജില്ലയിലെ അമംഗലിലാണ് സിന്ധുജ റെഡ്ഡിയുടെ വീട്. ഹൈദരാബാദിന് വേണ്ടി ക്രിക്കറ്റ് കളിക്കുന്ന സിന്ധുജ ഓപ്പണിങ് ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമാണ്.

ആഗസ്ത് മാസത്തിൽ സ്കോട്ലാൻഡിൽ വെച്ച് നടക്കുന്ന ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങളോടെ സിന്ധുജ റെഡ്ഡി അമേരിക്കൻ വനിതാ ടീമിനൊപ്പം ചേരും. 2020 ൽ നടക്കുന്ന വനിതാ ലോകകപ്പിൽ അമേരിക്കയ്ക്ക് വേണ്ടി ഇറങ്ങാൻ കഴിയും എന്ന പ്രതീക്ഷയിലാണ് സിന്ധുജ റെഡ്ഡി. ഹൈദരാബാദിലാണ് സിന്ധുജ റെഡ്ഡി പഠിച്ചത്. ഹൈദരാബാദ് അണ്ടർ 19 വനിതാ ടീമിന്റെ ക്യാപ്റ്റനായിരുന്നു.

sindhuja

ബി ടെക്, എം ബി എ ബിരുദധാരിയായ സിദ്ധുജ റെഡ്ഡി വിവാഹത്തിന് ശേഷമാണ് അമേരിക്കയിലേക്ക് താമസം മാറിയത്. സിദ്ധാർഥ് റെഡ്ഡിയാണ് സിന്ധുജയുടെ ഭർത്താവ്. വിവാഹശേഷം പ്രൊഫഷണൽ ക്രിക്കറ്റ് ഏതാണ്ട് നിർത്തിയ സിന്ധുജയ്ക്ക് അമേരിക്കൻ ടീമിൽ കളിക്കാൻ അവസരം കിട്ടിയിരിക്കുകയാണ് ഇപ്പോൾ. അമേരിക്കയിൽ ചില ലോക്കൽ ക്ലബ്ബുകൾക്ക് വേണ്ടി നടത്തിയ പ്രകടനങ്ങളാണ് സെലക്ടർമാരുടെ ശ്രദ്ധ ആകർഷിച്ചത്.

മകൾക്ക് അമേരിക്കൻ ദേശീയ ടീമിൽ കളിക്കാൻ അവസരം കിട്ടിയത് വലിയ ഭാഗ്യമായിട്ടാണ് അച്ഛൻ സ്പർധർ റെഡ്ഡി കാണുന്നത്. സ്കൂളില്‍ പഠിക്കുന്ന കാലം മുതലേ മകൾ ക്രിക്കറ്റിൽ വലിയ താൽപര്യം കാണിച്ചിരുന്നു എന്ന് അദ്ദേഹം പറയുന്നു. ലക്ഷ്മി റെഡ്ഡിയാണ് സിന്ധുജ റെ‍ഡ്ഡിയുടെ അമ്മ.

Story first published: Wednesday, June 28, 2017, 11:18 [IST]
Other articles published on Jun 28, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X