വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഒടുവില്‍ ഡീകോക്ക് 'മുട്ടുകുത്തി', മാപ്പു പറഞ്ഞു, ഇനിയുള്ള മത്സരങ്ങളില്‍ മുട്ടുകുത്തും

ദുബായ്: വര്‍ണവിവേചനത്തിനും വംശീയതയ്ക്കുമെതിരായ പോരാട്ടമായ ബ്ലാക് ലീവ്‌സ് മാറ്റര്‍ (ബിഎല്‍എം) ലോകം മുഴുവന്‍ ചര്‍ച്ചചെയ്യുന്ന പോരാട്ടമായി ചുരുങ്ങിയ സമയംകൊണ്ടാണ് മാറിയത്. ഒട്ടുമിക്ക താരങ്ങളും ഇതിന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇത്തവണത്തെ ടി20 ലോകകപ്പില്‍ ബ്ലാക് ലീവ്‌സ് മാറ്ററിന് പിന്തുണ അറിയിച്ച് മത്സരത്തിന് മുമ്പ് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ മുട്ടുകുത്തണമെന്ന് ക്രിക്കറ്റ് ബോര്‍ഡിന്റെ നിര്‍ദേശമുണ്ടായിരുന്നു.

Quinton de Kock Apologises, Explains Why He Didn't Take The Knee | Oneindia Malayalam

എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിന് മുമ്പ് എല്ലാ ദക്ഷിണാഫ്രിക്കന്‍ താരങ്ങളും മുട്ടുകുത്തി പിന്തുണ അറിയിച്ചപ്പോള്‍ ക്വിന്റന്‍ ഡീകോക്ക് മാത്രം ഇതിന് തയ്യാറായില്ല. താന്‍ ഇത് ചെയ്യില്ലെന്ന പരസ്യ നിലപാടും താരം സ്വീകരിച്ചതോടെ സംഭവം വലിയ വിവാദമായി. ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ നിര്‍ദേശിച്ച പരസ്യമായി തള്ളിക്കളഞ്ഞ ഡീകോക്കിനെ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ടീമില്‍ നിന്ന് തഴയുകയും ചെയ്തിരുന്നു.

T20 World Cup: ചഹാലില്ല, അശ്വിന്‍ ബെഞ്ചില്‍, എന്തെന്ന് വിശദീകരിക്കാന്‍ ഇന്ത്യക്കേ സാധിക്കൂ- ബട്ട്T20 World Cup: ചഹാലില്ല, അശ്വിന്‍ ബെഞ്ചില്‍, എന്തെന്ന് വിശദീകരിക്കാന്‍ ഇന്ത്യക്കേ സാധിക്കൂ- ബട്ട്

1

ഇപ്പോഴിതാ സംഭവം വലിയ ചര്‍ച്ചാവിഷയമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡീകോക്ക്. പത്രക്കുറപ്പിലൂടെ എല്ലാവരോടും മാപ്പ് പറഞ്ഞ ഡീകോക്ക് ഇനിയുള്ള മത്സരങ്ങളില്‍ മുട്ടുകുത്തി ബ്ലാക്ക് ലീവ്‌സ് മാറ്ററില്‍ പിന്തുണ നല്‍കുമെന്നും വ്യക്തമാക്കി. ഡീകോക്കിനെപ്പോലെ വലിയൊരു ആരാധക പിന്തുണയുള്ള താരത്തില്‍ നിന്നുണ്ടായ ഇത്തരമൊരു പ്രവര്‍ത്തി വലിയ ചര്‍ച്ചയാവുകയും നിരവധി വിമര്‍ശനങ്ങള്‍ ഡീകോക്കിനെതിരേ ഉയരുകയും ചെയ്തിരുന്നു.

'എന്റെ സഹതാരങ്ങളോടും ആരാധകരോടും ക്ഷമ ചോദിച്ചുകൊണ്ട് തുടങ്ങട്ടെ. ഇത്രയും വലിയൊരു പ്രശ്‌നമായി ഇതിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആഗ്രഹിച്ചിരുന്നില്ല. വംശീയതക്കെതിരേ നിലപാടെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസിലാക്കുന്നു. കായിക താരമെന്ന നിലയില്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവണമെന്നതും മനസിലാക്കുന്നു. ഞാന്‍ മുട്ടുകുത്തിയാല്‍ മറ്റുള്ളവരെ അത് കൂടുതല്‍ ബോധവാന്മാരാക്കും. കൂറേ ആളുകള്‍ക്ക് മെച്ചപ്പെട്ട ജീവിതം ലഭിക്കും. അതിനാല്‍ അങ്ങനെ ചെയ്യുന്നതില്‍ എനിക്ക് സന്തോഷം മാത്രമാണുള്ളത്' -ഡീകോക്ക് തന്റെ കുറിപ്പിലൂടെ വ്യക്തമാക്കി.

2

തന്റെ പ്രവര്‍ത്തിമൂലം വേദനിച്ച എല്ലാവരോടും ഹൃദയത്തില്‍ നിന്നുള്ള ക്ഷമാപണം നടത്തിയ ഡീകോക്ക് തന്റെ കുടുംബ പശ്ചാത്തലെത്തെക്കുറിച്ചും വിശദീകരിച്ചു. എല്ലാവര്‍ക്കും തുല്യതയോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്നും എല്ലാവരും ഒരുപോലെ പ്രധാനപ്പെട്ടവരാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്രയും വിവാദമായി സംഭവം മാറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഡീകോക്ക് കുറിച്ചു. എന്റെ ടീമിലെ ഓരോ സഹതാരത്തെയും സ്‌നേഹിക്കുന്നുവെന്നും ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ക്രിക്കറ്റ് കളിക്കാന്‍ സാധിക്കുന്നതിലും കൂടുതലൊന്നുമില്ലെന്നും ഈ പ്രതിസന്ധി സമയത്തും പിന്തുണക്കും മനസിലാക്കുകയും ചെയ്തവരാണ് ദക്ഷിണാഫ്രിക്കന്‍ ടീമിലെ സഹതാരങ്ങളെന്നും ഡീകോക്ക് കുറിപ്പിലൂടെ വിശദീകരിച്ചു.

3

ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായി ഡീകോക്കില്ലാതെ ഇറങ്ങി ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചിരുന്നു. ടി20 ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള ഡീകോക്ക് അടുത്ത മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തിരിച്ചെത്തും. മത്സരത്തിന് മുമ്പ് മുട്ടുകുത്തി വംശീയതക്കെതിരായ തന്റെ നിലപാട് വ്യക്തമാക്കും. എന്നാല്‍ ഒരു താരത്തെക്കൊണ്ട് നിര്‍ബന്ധിച്ച് ഇത്തരത്തില്‍ ചെയ്യിക്കുന്നതില്‍ കാര്യമില്ലെന്ന നിലയിലും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിനുള്ളില്‍നിന്ന് തന്നെ വംശീയതുടെ പ്രശ്‌നങ്ങള്‍ തുറന്ന് പറഞ്ഞ് പലതാരങ്ങളും രംഗത്തെത്തിയിരുന്നു. പേസര്‍ ലൂങ്കി എന്‍ഗിഡിയടക്കം പലരും നിറത്തിന്റെയും വംശത്തിന്റെയും പേരില്‍ അപമാനിക്കപ്പെട്ട സംഭവം ലോകത്തിന്റെ മുന്നില്‍ തുറന്ന് പറഞ്ഞിരുന്നു. മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ എബി ഡിവില്ലിയേഴ്‌സിനെതിരേ പോലും ആരോപണം ഉയര്‍ന്നിരുന്നു. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിലെ താരങ്ങളായ കീറോണ്‍ പൊള്ളാര്‍ഡ്,ഡ്വെയ്ന്‍ ബ്രാവോ,ഡാരന്‍ സമി,മര്‍ലോന്‍ സാമുവല്‍സ് എന്നിവരെല്ലാം ഇത്തരം ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ബ്ലാക് ലീവ്‌സ് മാറ്റര്‍ ഇന്ന് ലോകം ഏറ്റെടുത്തിരിക്കുന്ന പോരാട്ടമായി മാറിയിട്ടുണ്ട്.

Story first published: Thursday, October 28, 2021, 16:07 [IST]
Other articles published on Oct 28, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X