ഇന്ത്യയുടെ ക്രിക്കറ്റ് സംപ്രേക്ഷണാവകാശം സ്റ്റാര്‍ ഇന്ത്യയ്ക്ക്; ലേലത്തുക ആരെയും ഞെട്ടിക്കുന്നത്

Posted By: rajesh mc

മുംബൈ: പ്രമുഖ മാധ്യമ ഗ്രൂപ്പുകളായ സ്റ്റാര്‍, സോണി, റിലയന്‍സ് ജിയോ എന്നിവ നടത്തിയ വാശിയേറിയ ലേലത്തിനൊടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത അഞ്ചുവര്‍ഷത്തെ ഹോം മല്‍സരങ്ങളുടെ സംപ്രേഷണ അവകാശം സ്റ്റാര്‍ ഇന്ത്യ കരസ്ഥമാക്കി. 6138.10 കോടി രൂപയ്ക്കാണ് സ്റ്റാര്‍ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്.

കരാര്‍ പ്രകാരം ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള 2018 മുതല്‍ 2023 വരെയുള്ള ടിവി, ഡിജിറ്റല്‍ സംപ്രേഷണാവകാശം സ്റ്റാറിന് ആയിരിക്കും. ഇന്ത്യയുടെ മത്സരങ്ങളില്‍ നിന്നുള്ള പരസ്യവരുമാനം ലക്ഷ്യമിട്ടാണ് മാധ്യമ ഗ്രൂപ്പുകള്‍ കോടികള്‍ വാരിയെറിഞ്ഞ് ലേലത്തില്‍ പങ്കെടുത്തത്. ഇതാദ്യമായി ഇത്തവണ ഇലക്ട്രോണിക് ലേലം (ഇ-ലേലം) ആണ് ബിസിസിഐ അവതരിപ്പിച്ചത്.

starindia

നേരത്തെയും സ്റ്റാര്‍ തന്നെയാണ് സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്. 2012ല്‍ 3851 കോടി രൂപയ്ക്ക് ലഭിച്ചപ്പോള്‍ ഇത്തവണ ഏതാണ് ഇരട്ടിയോളം തുക ഇതിനായി നല്‍കേണ്ടിവന്നു എന്നത് ഇന്ത്യയുടെ മത്സരങ്ങള്‍ക്കുള്ള മൂല്യം വ്യക്തമാക്കുന്നു. മൂന്നു ഫോര്‍മാറ്റുകളിലായി 102 രാജ്യാന്തര മത്സരങ്ങളാണ് 2018-2023 കാലയളവില്‍ ഇന്ത്യയ്ക്ക് ഉള്ളത്.

അതായത് ഒരു കളിയുടെ സംപ്രേഷണ മൂല്യം ഏതാണ്ട് 60 കോടി രൂപ. 2012-13 കാലഘട്ടത്തില്‍ 43 കോടിയായിരുന്നു ഒരു മത്സരത്തിന്റെ മൂല്യം. ഏകദേശം 16,347.5 കോടി രൂപയ്ക്ക് അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള ഐപിഎല്‍ ടെലിവിഷന്‍, ഡിജിറ്റല്‍ അവകാശവും സ്വന്തമാക്കിയത് സ്റ്റാര്‍ ഇന്ത്യ തന്നെയായിരുന്നു.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, April 5, 2018, 17:15 [IST]
Other articles published on Apr 5, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍