വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കീവീസിന് മുന്നില്‍ സിംബാബ്‌വെ ഒടുങ്ങി

By Super

അഹമ്മാദബാദ്: സിംബാബ്വെയ്‌ക്കെതിരെ ന്യൂസിലന്‍ഡിന് അനായാസ വിജയം. വിജയ ലക്ഷ്യമായ 163 റണ്‍സ് 33.3 ഓവറിലാണ് കീവീസ് സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത സിംബാബ്‌വേയ്ക്ക് ന്യൂസിലാന്റിന് മുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ അടിപതറുകയാണുണ്ടായത്. ന്യൂസിലാന്റ് ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്തില്‍(86), ബ്രണ്ടന്‍ മക്കല്ലം(76) എന്നിവര്‍ ബാറ്റിങില്‍ തിളങ്ങി. ഇരുവരും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 33.3 ഓവറില്‍ ന്യൂസീലന്‍ഡിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

New Zealand Vs Zimbabwe

സിംബാബ്‌വെ രണ്ടാം തോല്‍വി വഴങ്ങിയതോടെ 'എ'ഗ്രൂപ്പില്‍ നിന്ന് ക്വാര്‍ട്ടറിലെത്തുമെന്ന പ്രതീക്ഷയ്ക്ക് തിരിച്ചടിയേറ്റു. മുന്‍നിര ടീമുകളുമായി കളിക്കുമ്പോള്‍ ബാറ്റിങ് തകര്‍ച്ച നേരിടുകയെന്ന പതിവ് രീതിയാണ് സിംബാബ്‌വെയെ ഇക്കുറിയും ചതിച്ചത്. 2008-നുശേഷം കളിച്ച 46 കളികളില്‍ 22 തവണയാണ് അവര്‍ കൂട്ടത്തകര്‍ച്ച നേരിട്ടത്. ഇതില്‍, ഒമ്പതാം തവണയാണ് 50 റണ്‍സിനിടെ അഞ്ചുവിക്കറ്റുകള്‍ നഷ്ടപ്പെടുന്നത്. തുടക്കത്തില്‍ ചാള്‍സ് കവന്‍ട്രി (2) റണ്ണൗട്ടായപ്പോള്‍ തുടങ്ങിയ മോശം ഗ്രാഫ് സിംബാബ്‌വേയെ 46.2 ഓവര്‍ വരെ പിന്തുടര്‍ന്നു. 162 റണ്‍സ് എടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു.

എട്ടാം ഓവറില്‍ ടി.തായ്ബു(8)വിനെ ടിം സൗത്തി എല്‍.ബിയില്‍ കുടുക്കി. തുടര്‍ന്ന് മില്‍സിന്റെ ഊഴമായിരുന്നു.സി.ഇര്‍വിനെയാണ് മില്‍സ് വീഴ്ത്തിയത്. ചിങ്കുബുര(1)യെയും ചകബ(0)യെയും വെട്ടോറി തകര്‍ത്തു. അല്പമെങ്കിലും പിടിച്ചുനിന്ന ഓപ്പണര്‍ ബ്രണ്ടന്‍ ടെയ്‌ലറെ (44) സ്ട്രൈട്ടസ് കെട്ടുകെട്ടിച്ചു.

ലാംബ് (18) റണ്ണൗട്ടായപ്പോള്‍ ക്രീമറെ (22) മീല്‍സും പുറത്താക്കി. 44 റണ്‍സ് എടുത്ത ബ്രണ്ടന്‍ ടെയ്‌ലര്‍, 36 റണ്‍സ് എടുത്ത പ്രോസ്പര്‍ ഉത്സേയ എന്നിവര്‍ മാത്രമാണ് സിംബാബ്വെ നിരയില്‍ പിടിച്ചു നിന്നത്. വീണ്ടും ടിം സൗത്തി സിംബാബ്‌വേയെ പരീക്ഷിച്ചു. െ്രെപസിനെ (11)യും ഉത്‌സെയ്യ(36) യെയും വീഴ്ത്തി സൗത്തി സിംബാബ്‌വേയ്ക്ക് പരാജയം ആശംസിച്ചു.

86 റണ്‍സോടെ പുറത്താകാതെ നിന്ന മാര്‍ട്ടിന്‍ ഗപ്ടില്‍ മാന്‍ ഓഫ് ദ മാച്ചായപ്പോള്‍, ഫോം വീണ്ടെടുക്കാന്‍ വിഷമിച്ചിരുന്ന ബ്രെണ്ടന്‍ മെക്കല്ലം 76 റണ്‍സുമായി തിളങ്ങി. ന്യൂസീലന്‍ഡിന്റെ ലോകകപ്പിലെ ഏറ്റവുമുയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടാണ് ഗപ്ടിലും മെക്കല്ലവും ചേര്‍ന്ന് സ്ഥാപിച്ചത്. ന്യൂസീലന്‍ഡിന്റെ ഏകദിനത്തിലെ മികച്ച നാലാമത്തെ ഓപ്പണിങ് കൂട്ടുകെട്ടും ഇതുതന്നെ.

ഏകദിനത്തില്‍ ആറു തവണ ന്യൂസിലന്‍ഡ്‌ 10 വിക്കറ്റ്‌ ജയം സ്വന്തമാക്കിയിട്ടുണ്ട്‌. സിംബാബ്‌വേയുടെ ലോകകപ്പിലെ രണ്ടാമത്തെ 10 വിക്കറ്റ്‌ തോല്‍വിയാണിത്‌. 1983 ല്‍ വെസ്‌റ്റിന്‍ഡീസിനെതിരേയായിരുന്നു ആദ്യത്തെ തോല്‍വി. കരുതലോടെയാണ് ന്യൂസീലന്‍ഡ് സഖ്യം ബാറ്റേന്തിയത്. ഒരുഘട്ടത്തിലും അനാവശ്യ ആക്രമണത്തിന് തുനിയാതെ, പത്തുവിക്കറ്റ് വിജയം അവര്‍ ഉറപ്പാക്കി. 108 പന്തുകള്‍ നീണ്ട ഗപ്ടിലിന്റെ ഇന്നിങ്‌സില്‍ ഏഴ് ബൗണ്ടറികളും രണ്ട് സിക്‌സറും വന്നു. മെക്കല്ലം ആറ് ബൗണ്ടറിയും രണ്ട് സിക്‌സറും നേടി.

Story first published: Saturday, May 19, 2012, 17:00 [IST]
Other articles published on May 19, 2012
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X