വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കൊമ്പുകുലുക്കി ആനക്കൂട്ടം വരുന്നു

By Ajith Babu

കൊച്ചി: ഐപിഎല്ലിന്റെ ആവേശത്തില്‍ പങ്കുചേരാന്‍ കൊച്ചിയും. മല്യയുടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ നേരിട്ടുകൊണ്ടാണ് കൊച്ചിയുടെ കൊമ്പന്‍മാരുടെ അരങ്ങേറ്റം. കൊച്ചിന്‍ ടസ്‌ക്കേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കലൂരിലെ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം.

Kochi Tuskers

ഒരു വിജയത്തോടെ ഐപിഎല്ലില്‍ അരങ്ങേറുകയെന്ന ആഗ്രഹത്തോടെയാണ് ടസ്‌ക്കേഴ്‌സ് ശനിയാഴ്ച കളിയ്ക്കാനിറങ്ങുക. ലങ്കയുടെ തുരുപ്പ് ചീട്ടായ മഹേല ജയവര്‍ധനയുടെ ക്യാപ്റ്റന്‍സിയും ബാറ്റിംഗ് പാടവവുമാണ് കൊച്ചി ആശ്രയിക്കുന്നത്. ലോകകപ്പ് ഫൈനലില്‍ സെഞ്ചുറിനേട്ടത്തിലൂടെ ശ്രീലങ്കയെ മികച്ച സ്‌കോറിലെത്തിയ ജയവര്‍ധനയാണ് ടസകേഴ്‌സിന്റെ ബാറ്റിങ് നട്ടെല്ല്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു വേണ്ടി കഴിഞ്ഞ സീസണുകളില്‍ വെടിക്കെട്ടു ബാറ്റിംഗ് കാഴ്ചവച്ച ബ്രണ്ടന്‍ മക്കല്ലം, മലയാളിയായ റൈഫി ഗോമസ്, വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേല്‍ തുടങ്ങിയവരുടെ സംഭാവനകളും കൊച്ചിയെ മുന്നോട്ടു നയിക്കും. ബ്രാഡ് ഹോഡ്ജിന്റെയും സ്റ്റീവ് ഓകീഫിന്റെയും കൂറ്റനടി കോച്ചിയുടെ സ്‌കോറുയര്‍ത്താനുപകരിക്കും.

ബൗളിംഗില്‍ മുത്തയ്യ മുരളീധരനും ശ്രീശാന്തുമാണ് കൊച്ചിയുടെ കരുത്ത്. ശ്രീശാന്ത് - ആര്‍.പി. സിംഗ് സഖ്യത്തിന്റെ ഓപ്പണിംഗ് സ്‌പെല്‍ ഏതുകരുത്തുറ്റ ബാറ്റിംഗ് നിരയേയും തകര്‍ക്കാന്‍ കെല്‍പ്പുള്ളതാണ്. ലോകകപ്പില്‍ നിറംമങ്ങിപ്പോയ ശ്രീശാന്തിന് സ്വന്തം തട്ടകത്ത് കരുത്ത് തെളിയ്ക്കുകയെന്ന വെല്ലുവിളിയും മത്സരത്തില്‍ നേരിടേണ്ടതായി വരും.

ട്വന്റി20 ക്രിക്കറ്റില്‍ ഇവര്‍ക്കൊപ്പം നേട്ടങ്ങള്‍ അവകാശപ്പെടാനില്ലെങ്കിലും വിവി.എസ്. ലക്ഷ്മണ്‍, പാര്‍ഥിവ് പട്ടേല്‍, ഓസീസ് താരം ബ്രാഡ് ഹോഡ്ജ്, ഇംഗ്ലണ്ടിന്റെ ഒവെയ്‌സ് ഷാ എന്നിവരുടെ ബാറ്റിംഗ് ഫോമും കൊച്ചിയുടെ ഗതിവിഗതകളെ നിയന്ത്രിയ്ക്കും.

അരേങ്ങേറ്റത്തില്‍ പിന്നിലായെങ്കിലും കഴിഞ്ഞ രണ്ടു സീസണിലും മുന്‍നിരയില്‍ നിന്ന ബാംഗ്ലൂര്‍ ടീം പൂര്‍ണമായി അഴിച്ചുപണിഞ്ഞാണ് നാലാമങ്കത്തിനെത്തുന്നത്്. വിരാട് കോഹ്‌ലിയെ നിലനിര്‍ത്തി ബാക്കിയെല്ലാവരെയും മാറ്റി ടീം ഉടച്ചുവാര്‍ത്തിട്ടുണ്ട്.

ന്യൂസിലന്‍ഡിനെ ലോകകപ്പ് സെമിയിലെത്തിച്ച ഡാനിയല്‍ വെട്ടോറി നയിക്കുന്ന ടീം ഐപിഎല്‍ ഒന്നാമതെത്തുമെന്ന പ്രതീക്ഷയിലാണ് മല്യയും ബാംഗ്ലൂരും. തിലകരത്‌നെ ദില്‍ഷന്‍, എ.ബി. ഡിവില്ലിയേഴ്‌സ്, വിരാട് കോഹ്ലി, സൗരഭ് തിവാരി, സഹീര്‍ഖാന്‍ എന്നിങ്ങനെ അഞ്ച് മാച്ച് വിന്നേഴ്‌സാണ് ബാംഗ്ലൂര്‍ ടീ്മിന്റെ കരുത്ത്.

Story first published: Saturday, May 12, 2012, 16:10 [IST]
Other articles published on May 12, 2012
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X