വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബിസിസിഐ അധ്യക്ഷനായി സൗരവ് ഗാംഗുലി ചുമതലയേറ്റു

മുംബൈ: ബിസിസിഐ അധ്യക്ഷനായി സൗരവ് ഗാംഗുലി ചുമതലയേറ്റു. ബിസിസിഐ ആസ്ഥാനത്ത് നടന്ന ജനറല്‍ ബോഡി മീറ്റിങ്ങിലാണ് പുതിയ അധ്യക്ഷനായി ഗാംഗുലി തിരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷാ ബിസിസിഐയുടെ സെക്രട്ടറി പദവിയില്‍ കയറി. മുന്‍ ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് താക്കൂറിന്റെ സഹോദരന്‍ അരുണ്‍ ധുമാലാണ് പുതിയ ബിസിസിഐ ട്രഷറി. മറ്റാരും നാമനിര്‍ദ്ദേശം നല്‍കാതിരുന്നതിനാല്‍ എതിരില്ലാതെയാണ് പുതിയ പദവികളില്‍ ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടത്.

ഗാംഗുലി

വിജയനഗരം മഹാരാജാവിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അധ്യക്ഷനാവുന്ന ആദ്യ കളിക്കാരനാണ് സൗരവ് ഗാംഗുലി. ഇതേസമയം, 2020 സെപ്തംബര്‍ വരെ മാത്രമേ ഗാംഗുലിക്ക് ബിസിസിഐയുടെ തലപ്പത്തു ഇരിക്കാനാവുകയുള്ളൂ. പുതിയ ചട്ടം പ്രകാരം ആറു വര്‍ഷത്തില്‍ കൂടുതല്‍ ഒരു വ്യക്തിക്ക് ബിസിസിഐയുടെ ഔദ്യോഗിക പദവി വഹിക്കാനാവില്ല. 2014 ജൂലായ് മുതല്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ ഭാഗമായി ഗാംഗുലി പ്രവര്‍ത്തിക്കുന്നുണ്ട്. ശേഷം 2015 സെപ്തംബറില്‍, ജഗമോഹന്‍ ഡാല്‍മിയയുടെ മരണത്തെത്തുടര്‍ന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി ഇദ്ദേഹം.

ബിസിസിഐ

എന്തായാലും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് പദവി ഉപേക്ഷിച്ചതിന് ശേഷമാണ് ബിസിസിഐ പ്രസിഡന്റായി സൗരവ് ഗാംഗുലി ചുമതലയേറ്റിരിക്കുന്നത്. ഇന്നു തിരഞ്ഞെടുക്കപ്പെട്ട മറ്റു വ്യക്തികളും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളിലെ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞിട്ടുണ്ട്. ഇന്ന് ചേര്‍ന്ന ബിസിസിഐ ജനറല്‍ ബോര്‍ഡ് മീറ്റിങ്ങില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസറുദ്ദീനും പങ്കെടുത്തിരുന്നു. നിലവില്‍ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ് അസറുദ്ദീന്‍. അസറുദ്ദീന്‍ നായകനായിരിക്കെയാണ് സൗരവ് ഗാംഗുലി ഏകദിന, ടെസ്റ്റ് അരങ്ങേറ്റങ്ങള്‍ നടത്തിയത്.

Story first published: Wednesday, October 23, 2019, 12:04 [IST]
Other articles published on Oct 23, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X